Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറിയ ഷറപ്പോവയെ മറികടന്ന് നിലവിലെ ചാമ്പ്യൻ സെറീന വില്യംസ് വിംബിൾഡൺ ഫൈനലിൽ; കലാശപ്പോരാട്ടത്തിൽ സ്‌പെയിൻ താരം മുഗുറസയുമായി ഏറ്റുമുട്ടും

മറിയ ഷറപ്പോവയെ മറികടന്ന് നിലവിലെ ചാമ്പ്യൻ സെറീന വില്യംസ് വിംബിൾഡൺ ഫൈനലിൽ; കലാശപ്പോരാട്ടത്തിൽ സ്‌പെയിൻ താരം മുഗുറസയുമായി ഏറ്റുമുട്ടും

ലണ്ടൻ: നിലവിലെ ചാമ്പ്യൻ സെറീന വില്യംസ് വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. റഷ്യൻ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്താണ് സെറീന ഫൈനൽ പോരാട്ടത്തിന് അർഹത നേടിയത്. ലോക റാങ്കിങ്ങിൽ പത്തൊൻപതാം സ്ഥാനത്തുള്ള സ്പാനിഷ് താരം ഗാർബീൻ മുഗുറുസയാണ് ഫൈനലിൽ സെറീനയുടെ എതിരാളി.

2015ലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടുള്ള മരിയാ ഷറപ്പോവയുടെ ജൈത്രയാത്രയ്ക്കാണ് ലോക ഒന്നാം നമ്പർ കൂടിയായ സെറീന തടയിട്ടത്. സ്‌കോർ: 6-2, 6-4. ഇതോടെ, 2002ന് ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും വിംബിൾഡണും അടുപ്പിച്ചു നേടുന്ന ആദ്യ താരമാകാനുള്ള അവസരമാണ് സെറീനയ്ക്കു മുന്നിലുള്ളത്. എട്ടാം തവണയാണ് സെറീന വിംബിൾഡൺ ഫൈനലിലെത്തുന്നത്.

ഇരുപതാം സീഡായ സ്‌പെയിനിന്റെ ഗാർബൈൻ മുഗുരുസ പോളണ്ടിന്റെ ആഗ്‌നിയേസ്‌ക റാഡ്വാൻസ്‌കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. (6-2, 3-6, 6-3).

തീപാറുന്ന പോരാട്ടം കാത്തുനിന്ന ആരാധകരെ നിരാശരാക്കിയാണ് ഷരപോവ സെറീനയുടെ മുന്നിൽ മുട്ടുമടക്കിയത്. ആദ്യസെറ്റിൽ സെറീനയുടെ സർവുകൾക്ക് മറുപടി കൊടുക്കാനാകാതെ പോയിന്റുകൾ നഷ്ടപ്പെടുത്തുകയായിരുന്നു മുൻ ചാമ്പ്യൻ. തുടർച്ചയായ ഇരട്ടപ്പിഴവുകൾ വരുത്തി സെറീനയ്ക്ക് ആദ്യ സെറ്റ് സമ്മാനിക്കുകയും ചെയ്തു. രണ്ടാം സെറ്റിൽ സെറീനയുടെ സർവ് ബ്രേക്ക് ചെയ്ത് തിരിച്ചവരവിന്റെ ലക്ഷണം കാട്ടി. എന്നാൽ പിന്നീട് പോയിന്റുകൾ വിട്ടുകൊടുക്കാതെ ഒന്നാംസീഡ് സെറ്റ് സ്വന്തമാക്കി. 13 എയ്‌സുകൾ പായിച്ച സെറീനയുടെ വേഗത്തിന് ഷരപോവയ്ക്ക് എതിരുണ്ടായിരുന്നില്ല. 9 ഇരട്ടപ്പിഴവുകളാണ് റഷ്യൻ താരം വരുത്തിയത്.

പുരുഷന്മാരുടെ സിംഗിൾസിൽ ഏഴുതവണ ചാമ്പ്യനായ സ്വിറ്റ്‌സർലൻഡിന്റെ റോജർ ഫെഡററും ഇംഗ്ലണ്ടിന്റെ ആൻഡി മറെയും സെമിഫൈനലിൽ ഏറ്റുമുട്ടും. മറ്റു രണ്ട് ക്വാർട്ടറിൽ ജയിച്ച് നൊവാക് യൊക്കോവിച്ചും ഫ്രഞ്ച് താരം റിച്ചാർഡ് ഗസ്സ്‌ക്വെയും സെമിയിൽ കടന്നു. വെള്ളിയാഴ്ചയാണ് പുരുഷ സെമി. കനഡയുടെ വാസെക് പോസ്പിസിലിനെ തോൽപിച്ചാണ് മറെ അവസാന നാലിൽ ഇടം പിടിച്ചത്.

ഫ്രാൻസിന്റെ ഗിലെസ് സൈമണിനെ മൂന്നു സെറ്റിൽ മറികടന്ന് ഫെഡററും സെമിയിലെത്തി (6-3, 7-5, 6-2). ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ സ്റ്റാൻ വാവ്‌റിങ്കയെ തോൽപിച്ചാണ് റിച്ചാർഡ് ഗസ്സ്‌ക്വെ പുരുഷ സിംഗിൾസ് സെമിയിൽ കടന്നത്(6-4, 4-6, 3-6, 6-4, 11-9). ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ മടക്കി നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ സെർബിയയുടെ ദ്യോകോവിച്ച് സെമിയിൽ കടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP