Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെറീനയെ വെറുതെ വിടാൻ ഉദ്ദേശമില്ലാതെ ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ; പ്രമുഖരുടെ വിമർശനത്തിനും ഫലമില്ല; കാർട്ടൂൺ മുൻ പേജിൽ പുന പ്രസിദ്ധീകരിച്ച് ടാബ്ലോയിഡ്

സെറീനയെ വെറുതെ വിടാൻ ഉദ്ദേശമില്ലാതെ ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ; പ്രമുഖരുടെ വിമർശനത്തിനും ഫലമില്ല; കാർട്ടൂൺ മുൻ പേജിൽ പുന പ്രസിദ്ധീകരിച്ച് ടാബ്ലോയിഡ്

സ്പോർട്സ് ഡെസ്‌ക്‌

മെൽബൺ: അമേരിക്കൻ ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് ഓസ്ട്രേലിയൻ ടാബ്ലോയിഡ്‌ഹെറാൾഡ് സൺ പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരേ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം. ഹാരിപോർട്ടറിന്റെ രചയിതാവ് ജെ.കെ റൗളിങ്, അമേരിക്കൻ സിവിൽ റൈറ്റ് ആക്ടിവിസ്റ്റ് ജെസി ജാക്സൺ തുടങ്ങിയ പ്രമുഖരും ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ് ദിനപ്പത്രവും ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ വിമർശനമൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ച ഹെറാൾഡ് സണ്ണിന്റേത്. സെറീനയെ വംശീയമായി അധിക്ഷേപിച്ച കാർട്ടൂൺ അവർ പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ്. അതും മുൻപേജിൽ തന്നെ. കവർ പേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിൽ സെറീനയ്ക്കൊപ്പം അന്താരാഷ്ട്ര നേതാക്കളും സ്ഥാനംപിടിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ യു.എസ് ഓപ്പൺ ഫൈനലിനിടെ ചെയർ അമ്പയറോട് തർക്കിക്കുകയും റാക്കറ്റ് നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്ത സെറീനയെ പരിഹസിച്ച് ഓസ്ട്രേലിയൻ കാർട്ടൂണിസ്റ്റ് മാർക്ക് നൈറ്റ് വരച്ച കാർട്ടൂൺ തിങ്കളാഴ്ചയാണ് ഹെറാൾഡ് സൺ പ്രസിദ്ധീകരിച്ചത്.

പുരുഷശരീരത്തോട് സാദൃശ്യമുള്ള ശരീരത്തോടും തടിച്ച ചുണ്ടുകളോടും കൂടിയ ചിത്രമാണ് സെറീനയുടേതായി മാർക്ക് നൈറ്റ് വരച്ചിരിക്കുന്നത്. നിലത്ത് കിടക്കുന്ന റാക്കറ്റിനു മുകളിലേക്ക് സെറീന ചാടുന്നതായാണ് കാർട്ടൂൺ. കൂടാതെ അവരെ ജയിക്കാൻ അനുവദിച്ചുകൂടേയെന്ന് ചെയർ അമ്പയർ എതിരാളി ഒസാക്കയോട് ചോദിക്കുന്നതായും കാർട്ടൂണിലുണ്ട്. ഒസാക്കയേയും അമ്പയറേയും വെളുത്ത നിറത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP