Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞു പിറന്നിട്ട് വെറും പത്ത് മാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ചു മുൻപോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്ല്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ

കുഞ്ഞു പിറന്നിട്ട് വെറും പത്ത് മാസം; പ്രസവാനന്തര രോഗം ജീവനെടുക്കുമെന്ന് ഭയന്നു; എന്നിട്ടും ഇതാ അവൾ കിരീടം ഉറപ്പിച്ചു മുൻപോട്ട്; വിംബിൾഡൺ ഫൈനലിലെത്തി സെറീന വില്ല്യംസ് ലോകത്തെ ഞെട്ടിക്കുന്ന കഥ

ടെന്നീസ് കോർട്ടിലെ കരുത്തയായ സ്ത്രീയാണ് സെറീന വില്ല്യംസ്. ഇത്തവണ തന്റെ കരുത്ത് ആരാധകർക്ക് ഒരു വട്ടം കൂടി കാട്ടിക്കൊടുത്തിരിക്കുകയാണ് ടെന്നീസ് കോർട്ടിന്റെ രാജ്ഞി. കുഞ്ഞു പിറന്നിട്ട് പത്ത് മാസം പിന്നിടുമ്പോൾ മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റാണ് സെറീന വില്ല്യംസ് വിംബിൾഡൺ ഫൈനലിൽ വീണ്ടും എത്തിയിരിക്കുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് മകൾക്ക് ജന്മം നൽകിയ ശേഷം കിടക്ക വിട്ട സെറീന തന്റെ പത്താമത്തെ വിംബിൾഡൺ ഫൈനലിലാണ് കളിക്കാൻ ഒരുങ്ങുന്നത്. 

കഴിഞ്ഞ സെപ്റ്റംബറിലാണ് സെറീന ഒളിമ്പിയ എന്ന തന്റെ മകൾക്ക് ജന്മം നൽകിയത്. ഒരു വേള സെറീന മരിക്കുമെന്ന് ഡോക്ടർമാർ പോലും കരുതിയിരുന്ന സമയമായിരുന്നു അത്. ശ്വാസകോശത്തിലും മറ്റും രക്തം കട്ട പിടിക്കുന്ന അസുഖം പിടിപെടുകയായിരുന്നു പ്രസവത്തിന് പിന്നാലെ സെറീനയ്ക്ക്. എന്നാൽ തന്റെ പൊന്നുമോളോടുള്ള സ്‌നേഹം അണപൊട്ടി ഒഴുകിയപ്പോൾ മരണക്കിടക്കയിൽ നിന്നും ഉയർത്തെഴുന്നേറ്റാണ് പ്രസവത്തിന്റെ പത്താം മാസം വിംബിൾഡൺ എന്ന സ്വപ്ന ഫൈനലിൽ വരെ സെറീന എത്തിയത്.

അമ്മയായ ശേഷം 1980കളിൽ ഓസ്‌ട്രേലിയൻ താരം ഇവോണി ഗൂലാഗോങ് വിംബിൾഡൺ കപ്പ് നേടിയിരുന്നു. അതിനും വർഷങ്ങൾക്ക് ശേഷം 36കാരിയായ സെറീനയാണ് ആ നേട്ടത്തിന് തൊട്ടരുകിൽ എത്തിയിരിക്കുന്നത്. എന്നാൽ ഇവോണിയിൽ നിന്നും സെറീനയുടെ ഈ വരവ് അൽപ്പം വ്യത്യസ്തമാണ്. പ്രസവത്തിന് ഒമ്പത് മാസങ്ങൾക്കിപ്പുറം മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റാണ് സെറീന വിംബിൾഡണിന്റെ ഫൈനൽ വരെ എത്തിയതെന്നതാണ അതിശയമായി മാറുന്നത്. മകൾക്ക് ജന്മം നൽകി ഒരു ദിവസം പിന്നിട്ടപ്പോൾ പൾമണറി എംബോളിസം എന്ന അസുഖം പിടിപെട്ട് ആറാഴ്ചയോളം കിടക്കയിലായിരുന്നു. 

ഈ ഫെബ്രുവരിയിലാണ് ടെന്നീസ് കളത്തിലേക്ക് സെറീന തിരിച്ചെത്തിയത്. ശനിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിച്ചാൽ 38 വർഷങ്ങൾക്ക് മുൻപ് ഗൂലഗോങിന്റെ നേട്ടത്തിനൊപ്പമായിരിക്കും സെറീനയും കപ്പ് ഉയർത്തുക. ജൂലിയാ ഗോർജസിനെ പരാജയപ്പെടുത്തിയാണ് സെറീന വില്ല്യംസ് ഫൈനലിൽ എത്തിയത്. ശിനായഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ജർമനിയുടെ ആഞ്ജല കെർബക്കറെ ആവും സെറീന നേരിടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP