പരുക്കിൽ നിന്നും രക്ഷപെടില്ലെന്ന് ഉറപ്പായി; ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളായ ആൻഡി മുറെ റിട്ടയർമെന്റ് പ്രഖ്യാപിച്ചത് കരഞ്ഞ് നിലവിളിച്ച്; കളിക്കളത്തിലെ കരുത്തൻ വിരമിക്കുമ്പോൾ ആശംസകൾ നേർന്ന് ആരാധക വൃന്ദം
January 12, 2019 | 07:43 AM IST | Permalink

മറുനാടൻ ഡെസ്‌ക്
മെൽബൺ: 'സംഭവ ബഹുലമായ ആ ദിനത്തിന് ഒടുവിൽ അമ്മയെ കെട്ടിപ്പിടിക്കുക എന്നത് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്'. ലോക ടെന്നീസിലെ സൂപ്പർതാരമെന്ന് വിശേഷിപ്പിക്കാവുന്ന ആൻഡി മുറേ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം പറഞ്ഞ വാക്കുകളാണിവ. വികാരാധീനമായ വിരമിക്കൽ പ്രഖ്യാപനമാണ് കായിക ലോകം കഴിഞ്ഞ ദിവസം കണ്ടത്. ഇടുപ്പ് ക്ഷതമുണ്ടാതിനെ തുടർന്ന് കഴിഞ്ഞ 18 മാസത്തിലധികമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു താരം.
താൻ വിരമിക്കുകയാണെന്നും എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകണമെന്നും പറഞ്ഞുകൊണ്ട് അമ്മ ജൂഡിയുമായി നിൽക്കുന്ന ചിത്രം ആൻഡി സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. കളിക്കളത്തിൽ കരുത്തിന്റെ പര്യായമായിരുന്ന ആൻഡി നിറ കണ്ണുകളോടെയാണ് താൻ കോർട്ടിനോട് വിടപറയുന്ന വിവരം ലോകത്തെ അറിയിച്ചത്. മെൽബണിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് ആൻഡി വൈകാരികമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇടുപ്പിനേറ്റ പരിക്കിനെ തുടർന്നാണ് കരിയർ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതെന്ന് അദേഹം വ്യക്തമാക്കി.
തന്റെ കരിയറിലെ അവസാന ടൂർണമെന്റാകും ഓസ്ട്രേലിയൻ ഓപ്പണെന്ന് ആൻഡി മറെ വെളിപ്പെടുത്തി. വിമ്പിൾഡണിൽ പങ്കെടുത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത്രയും നാൾ തനിക്ക് മത്സരിക്കാനാകില്ലെന്നും ആൻഡി മറെ വ്യക്തമാക്കി. എഴുപത്തിയാറു വർഷത്തിനു ശേഷം യുഎസ് ഓപ്പൺ കിരീടം നേടുന്ന ബ്രിട്ടീഷ് താരമാണ് ആൻഡി മറെ. ലണ്ടൻ ഒളിമ്പിക്സിൽ റോജർ ഫെഡററെ പരാജയപ്പെടുത്തി മറെ സ്വർണം നേടിയിരുന്നു. 31 കാരനായ ആൻഡി മറെയുടെ പ്രഖ്യാപനത്തിൽ ടെന്നീസ് ലോകം ഞെട്ടിയിരിക്കുകയാണ്.
The start to Andy Murray's press conference was very emotional
