Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ അലവലാതിയെ ആണോ എന്റെ മകൾ കല്യാണം കഴിക്കാൻ പോകുന്നത്? മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നത്? വിവാഹത്തിലെ 'അറിയാത്ത വീഥികൾ' മണിയൻ പിള്ള രാജു വെളിപ്പെടുത്തുമ്പോൾ

ഈ അലവലാതിയെ ആണോ എന്റെ മകൾ കല്യാണം കഴിക്കാൻ പോകുന്നത്? മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നത്? വിവാഹത്തിലെ 'അറിയാത്ത വീഥികൾ' മണിയൻ പിള്ള രാജു വെളിപ്പെടുത്തുമ്പോൾ

ണിയൻപിള്ള രാജുവിന്റെ ഭാര്യയാണ് ഇന്ദിര. ഏതാണ്ട് ഒരു പ്രണയ വിവാഹം. അതിലേക്ക് എത്തിയത് ഏറെ പാടു പെട്ടും. ഇതിനിടെയിൽ മോഹൻലാലുമായൊത്ത് അഭിനയിച്ച സിനിമയും പണിയായെത്തി. ഇതേ കുറിച്ച് മണിയൻ പിള്ള രാജു പറയുന്നത് ഇങ്ങനെ

ഒരിക്കൽ ഞാനും സുഹൃത്ത് മണിയും 'ചിരിയോ ചിരി' എന്ന ചിത്രം കാണാൻ പോകവേ അയാളുടെ ഇളയച്ഛന്റെ വീട്ടിൽ വണ്ടി നിർത്തുകയായിരുന്നു. വീടിന്റെ കർട്ടന്റെ ഇടയിലൂടെ ഒരു പെൺകുട്ടിയെ കാണാൻ ഇടയായി. ഞങ്ങളെ ആ കുട്ടി നോക്കിയിട്ട് ഓടി പോവുകയാണ് ചെയ്തത്. ഞാൻ മണിയോട് ചോദിച്ചു അത് ആരാണെന്നു മണി പറഞ്ഞു അത് ഇളയച്ചനും ഇളയമ്മക്കും ഉള്ള ഒരേ ഒരു മകൾ പേര് ഇന്ദിര.

ഉടനെ തന്നെ ആ പെൺകുട്ടിയെ തനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും മണിയോട് ഞാൻ പറഞ്ഞു. പക്ഷെ സിനിമാക്കാരൻ ആയതുകൊണ്ട് അതിനൊരു ചാൻസും ഇല്ലായിരുന്നു. ഒരേ ഒരു മകളെ സിനിമാക്കാരന് കൊടുക്കാൻ അവർക്ക് സമ്മതമില്ലായിരുന്നു. പക്ഷേ, അവസാനം മണിയുടെ ചേട്ടനും ബന്ധുക്കളും നിർബന്ധിച്ച് അവർ അതിന് തയ്യാറായി.

അങ്ങനെ ഒരു ദിവസം അവളുടെ അമ്മയും അച്ഛനും കൊല്ലത്ത് ഗ്രാൻഡ് തിയേറ്ററിൽ ഒരു സിനിമകാണാൻ പോയി. ജോൺ പോളിന്റെ സ്‌ക്രിപ്റ്റിൽ സേതുമാധവൻ സർ സംവിധാനം ചെയ്ത 'അറിയാത്ത വീഥികൾ' എന്ന സിനിമ ആയിരുന്നു അത്. ചിത്രത്തിൽ ഞാനും മോഹൻലാലും മധു സാറും അഭിനയിക്കുന്നുണ്ട്. ആ പടത്തിൽ ഞാൻ ഒരു കുട്ടിയെ റേപ്പ് ചെയ്യാൻ പോകുമ്പോൾ മോഹൻലാൽ വരുകയും ആ കുട്ടിയുടെ വാ ഞാൻ പൊത്തിപിടിക്കുകയും ആ കുട്ടി മരിക്കുകയും ചെയുന്ന സീനുണ്ട്.

ആ സിനിമയിൽ എന്റെ അച്ഛനായി അഭിനയിക്കുന്ന മധു സർ ജഡ്ജ് ആണ്. അവസാനം മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കി കൊല്ലുകയും ചെയുന്നു. അവർ ആദ്യമായി കാണുന്ന എന്റെ ചിത്രം അതായിരുന്നു. ചിത്രം കഴിഞ്ഞുടനെ ഇന്ദിരയുടെ അച്ഛൻ പറഞ്ഞു 'ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാൻ പോകുന്നത്'? മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്'. അങ്ങനെ എല്ലാം കൈയിന്നു പോയി. ഒടുവിൽ അവരുടെ ബന്ധുക്കൾ ഇടപെട്ടു സംസാരിച്ച് ഒരുവിധം കല്യാണം നടത്തി. ഇപ്പോൾ അവരെല്ലാം പറയും ഇന്ദിരക്ക് കിട്ടിയത് നല്ല ചെറുക്കനാണെന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP