Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി.സി.മാത്യു ബൗൾഡായതിന് പിന്നാലെ മറുകണ്ടം ചാടിയ ശിഷ്യരും പുറത്തേക്ക്; കേരള ക്രിക്കറ്റിലേക്കുള്ള ടിസിയുടെ മടങ്ങിവരവിന്റെ വഴി അടയ്ക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റി കെസിഎ; ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ വ്യാപക ക്രമക്കേടെന്ന അന്വേഷണ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് പുറത്ത് വന്നതോടെ കെസിഎ പ്രസിഡന്റ് ബി.വിനോദ് രാജി വച്ചു; അഴിമതിയിൽ മുങ്ങിയ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു

ടി.സി.മാത്യു ബൗൾഡായതിന് പിന്നാലെ മറുകണ്ടം ചാടിയ ശിഷ്യരും പുറത്തേക്ക്; കേരള ക്രിക്കറ്റിലേക്കുള്ള ടിസിയുടെ മടങ്ങിവരവിന്റെ വഴി അടയ്ക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റി കെസിഎ; ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ വ്യാപക ക്രമക്കേടെന്ന അന്വേഷണ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് പുറത്ത് വന്നതോടെ കെസിഎ പ്രസിഡന്റ് ബി.വിനോദ് രാജി വച്ചു; അഴിമതിയിൽ മുങ്ങിയ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ, ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയെ കേരള ക്രിക്കറ്റ് അസോസിയേഷൻ പിരിച്ചുവിട്ടു.ഇതോടെ കേരള ക്രിക്കറ്റ് അസോസിയേൻ പ്രസിഡന്റ് ബി. വിനോദും രാജി വച്ചു. ഇടുക്കി ജില്ലയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കെഎസിഎ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിനോദിന് രാജി വച്ചൊഴിയേണ്ടി വന്നത്. ഇടുക്കിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ശ്രീജിത്ത് അദ്ധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു.11 പേരിൽ നിന്നാണ് കമ്മിറ്റി മൊഴിയെടുത്തത്. 11 പേരും അസോസിയേഷന്റെ ക്രമക്കേടുകളിൽ 11 തരത്തിലാണ് മൊഴി നൽകിയത്. ഏതായാലം അസോസിയേഷൻ നടത്തിപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് ഇടക്കാല റിപ്പോർട്ടിലെ നിഗമനം.ഇതിനെ തുടർന്ന് ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ സ്സ്‌പെൻഡ് ചെയ്തു.ഈ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബി.വിനോദ് കെഎസിഎ പ്രസിഡന്റ സ്ഥാനം ഒഴിവായത്.

ധാർമികതയുടെ പേരിലാണ് തന്റെ രാജിയെന്നാണ് വിനോദിന്റെ വിശദീകരണം. കെസിഎ മുൻ പ്രസിഡന്റ് ടി.സി.മാത്യുവിന്റെ അടുപ്പക്കാരനായിരുന്നു വിനോദ്.ടി.സി.മാത്യുവിന്റെ മടങ്ങിവരവിനുള്ള വഴികൾ അടയ്ക്കുക എന്നതാണ് പഴയ അടുപ്പക്കാരുടെ പുതിയ തന്ത്രം.
ഇടുക്കി സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ടിസി കേരളാ ക്രിക്കറ്റിൽ ആരുമല്ലാതായി. എന്നാൽ ടിസിയുടെ രാജി ഇടുക്കി അസോസിയേഷൻ അംഗീകരിച്ചില്ല. രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കി.

നിലവിലെ സെക്രട്ടറി ജയേഷ് ജോർജ് ടിസിയുടെ വിശ്വസ്തനായിരുന്നു. ലോധാ കമ്മറ്റി ശുപാർശകളുടെ സാഹചര്യത്തിലാണ് ടിസി കേരളാ ക്രിക്കറ്റിലെ സ്ഥാനം ഒഴിഞ്ഞത്. ജയേഷിനെ സെക്രട്ടറിയും ഇടുക്കിയിൽ നിന്നുള്ള വിനോദിനെ പ്രസിഡന്റുമാക്കി. പതിയെ ടിസിക്ക് കെസിഎയിൽ പിടി അയഞ്ഞു. സ്വന്തക്കാരെന്ന് കരുതിയവർ മറുകണ്ടം ചാടി. ഇത് മനസ്സിലാക്കിയാണ് ടിസി ഇടുക്കി അസോസിയേഷൻ സെക്രട്ടറി സ്ഥാനം രാജി വയ്ക്കുന്നതിൽ നിന്നും പിന്മാറിയത്.എന്നാൽ പിന്നീട് ചേർന്ന കെഎസിഎയുടെ പ്രത്യേക പൊതു യോഗത്തിൽ നിന്ന് ടിസിക്ക് പുറത്ത് പോവേണ്ടി വന്നു. തന്റെ ശിഷ്യർ തന്നെ അസോസിയേഷൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതും ടിസിക്ക് നോക്കി നിൽക്കേണ്ടി വന്നു.

ഇടുക്കി ജില്ലയിൽ ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നതിനായി ടി.സി. മാത്യു അധികാരത്തിലിരിക്കെ കെ.സി.എ. എട്ട് ഏക്കർ സ്ഥലം വാങ്ങിയിരുന്നു.എന്നാൽ അതു ക്രിക്കറ്റ് സ്റ്റേഡിയം പണിയുവാൻ അനുയോജ്യമല്ലാത്ത സ്ഥലമായിരുന്നു.ഇതിന്റെ പേരിൽ സാമ്പത്തിക ക്രമകേടുണ്ടെന്നാണ് ഒരാരോപണം.

പിന്നീട് ഇടുക്കിയിൽ തന്നെ തെക്കേപാടാത്ത് ഇതേ ആവശ്യത്തിനായി 18 ഏക്കർ സ്ഥലത്തെ വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾക്കയുള്ള ടെൻഡർ വിളിക്കാതെ തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്. ഇത്തരത്തിൽ ഒൻപത് ആരോപണങ്ങളാണുള്ളത്.
ഇതിൽ സ്ഥാനമൊഴിഞ്ഞ കൊച്ചിയിൽ കെ.സി.എയുടെ ചെലവിൽ ഫ്ളാറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് കെസിഎ ഓംബുഡ്സ്മാൻ കണ്ടെത്തിയത്. അതിനായി ഉപയോഗിച്ച തുക പലിശ സഹിതം കെ.സി.എ. തിരിച്ചു പിടിക്കണമെന്നും ഓംബുഡ്‌സ്മാൻ ഉത്തരവിട്ടിരുന്നു.

ടി.സി.മാത്യൂവിനെതിരായ ആരോപണങ്ങൾ എല്ലാം അന്വേഷിച്ച് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഓംബുഡ്സ്മാൻ ജസ്റ്റിസ് വി. രാംകുമാർ ഉത്തരവിട്ടു. ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കെ.സി.എ. നേരത്തെ സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സബ് കമ്മിറ്റിയുടെ റിപ്പോർട്ട് കെ.സി.എയ്ക്കു സമർപ്പിക്കുന്നതിനൊപ്പം ഓംബുഡ്സ്മാനും നൽകണമെന്നും കേസിൽ ഇതിനു ശേഷം മാത്രമേ അന്തിമ വിധി പ്രസ്തവിക്കുകയുള്ളുവെന്നും ജസ്റ്റിസ് വി. രാംകുമാറിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു.

ലോധാ സമിതി റിപ്പോർട്ട് നടപ്പാക്കാനുള്ള സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്ത് വൻ അഴിച്ചുപണി നേരത്തെ ഉണ്ടായത്. പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ 5 പേർ സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് ടിസി മാത്യു, സെക്രട്ടറി ടി എൻ അനന്തനാരായണൻ,വൈസ് പ്രസിഡന്റുമാരായ ഹരിദാസ് ,സുനിൽ കോശി, ടി ആർ ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. ഇവർക്ക് പകരമാണബി വിനോദ് കുമാർ പ്രസിഡന്റായും ജയേഷ് ജോർജ് സെക്രട്ടറിയായും നിയമിതരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP