Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവമാണ് മോദിയെ ഇവിടെ എത്തിച്ചത്; അതല്ലെങ്കിൽ ഈ ഇരുമ്പഴിക്കുള്ളിൽ ഞങ്ങളുടെ ജീവിതം തീരുമായിരുന്നു; ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സുൽത്താനോട് നടത്തിയ അഭ്യർത്ഥനയാണ് ഞങ്ങൾക്ക് രക്ഷയായത്; ഇരുപതിലേറെ വർഷങ്ങൾക്ക് ശേഷം ഒമാൻ ജയിലിൽ നിന്ന് മോചിതരാവുന്നതുകൊലക്കുറ്റത്തിന് വിധിക്കപ്പെട്ട അഞ്ച് മലയാളികൾ

ദൈവമാണ് മോദിയെ ഇവിടെ എത്തിച്ചത്; അതല്ലെങ്കിൽ ഈ ഇരുമ്പഴിക്കുള്ളിൽ ഞങ്ങളുടെ ജീവിതം തീരുമായിരുന്നു; ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സുൽത്താനോട് നടത്തിയ അഭ്യർത്ഥനയാണ് ഞങ്ങൾക്ക് രക്ഷയായത്; ഇരുപതിലേറെ വർഷങ്ങൾക്ക് ശേഷം ഒമാൻ ജയിലിൽ നിന്ന് മോചിതരാവുന്നതുകൊലക്കുറ്റത്തിന് വിധിക്കപ്പെട്ട അഞ്ച് മലയാളികൾ

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി:ഒമാനിൽ വർഷങ്ങളായി അഴികളെണ്ണുന്ന 62 ഇന്ത്യാക്കാർക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്.വീട്ടിലേക്കുള്ള വഴി ഓർത്ത് ..തങ്ങളെ കാത്തിരിക്കുന്നവരെ ഓർത്ത്. ആ സ്‌നേഹം ഏറ്റുവാങ്ങാൻ കാത്ത്.രണ്ടുപതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്നവർക്കാണ് ആ ആശ്വാസം.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തടവുകാരെ വിട്ടയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശനത്തിനിടെ, നടത്തിയ അഭ്യർത്ഥന പ്രകാരമാണ് ഒമാൻ ഭരണാധികാരി 62 ഇന്ത്യാക്കാരുടെ മോചനത്തിന് ഉത്തരവിട്ടത്.ഇതിൽ കൊലക്കുററത്തിന് വിധിച്ച അഞ്ച് മലയാളികളും ഉൾപ്പെടുന്നു.കഴിഞ്ഞ കുറെ വർഷങ്ങളായി വിദേശകാര്യ മന്ത്രാലയവും, ഒമാനിലെ ഇന്ത്യൻ ഏംബസിയും, സാമൂഹിക പ്രവർത്തകരും ഇവരുടെ മോചനത്തിനായി പരിശ്രമിച്ചുവരികയായിരുന്നു.

1997 ൽ രണ്ടു ഒമാനി സുരക്ഷാ ഗാർഡുകളെ കൊലചെയ്തുവെന്ന കുറ്റം ആരോപിച്ചാണ് സന്തോഷ് കുമാർ,,ഷാജഹാൻ എന്നിവരെ ജയിലിൽ അടച്ചത്.ഒമാനിലെ മലയാളികളുടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് കൊലയും മോഷണവും ലക്ഷ്യമിട്ട് ഒരു സംഘം പാക്കിസ്ഥാനി പ്രതികളെ അനുവദിച്ചുവെന്നതാണ് രണ്ടു മലയാളികൾക്ക് മേലുള്ള കുറ്റം.ഈ കേസിൽ ഉൾപ്പെട്ട നാലുപാക്കിസ്ഥാനികൾക്ക് വധശിക്ഷയാണ് ഒമാൻ കോടതി വിധിച്ചത്.ഈ തീയതി വരെ സന്തോഷും ഷാജഹാനും ജയിലിൽ 21 വർഷം പൂർത്തിയാക്കി കഴിഞ്ഞു.

വിടുതൽ രേഖപ്രകാരം മോദി ഒമാൻ ഭരണാധികാരിയോട് ആവശ്യപ്പെട്ടപ്രകാരമാണ് തടവുകാരെ വിട്ടയയ്ക്കുന്നതെന്ന് ഷാജഹാൻ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ദൈവമാണ് മോദിയെ ഇവിടെ എത്തിച്ചതെന്നും അല്ലെങ്കിൽ മോചനം സാധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യം സന്തോഷ്ും ശരിവച്ചു.

ഷാജഹാനെ കൂടാതെ 15 വർഷം ജയിലിലായിരുന്ന നവാസും മോചിതനാവുകയാണ്.10 വർഷമായി തടവറയിൽ കഴിയുന്ന മനാഫാണ് മോചിതനായ നാലാമൻ.18 വർഷമായി തടങ്കലിലായ ഭരതൻ പിള്ളയാണ് അഞ്ചാമൻ.ഒമാൻ ഭരണാധികാരി 100 വർഷത്തിലേറെ ജീവിക്കട്ടെയെന്നും മോദി വീണ്ടും ഇന്ത്യ ഭരിക്കട്ടെയെന്നും അഞ്ചുപേരും പ്രത്യാശ പ്രകടിപ്പിച്ചു.പട്ടാമ്പി സ്വദേശി മുസ്തഫ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അലിക്കുട്ടി എന്നിവരാണ് മോചിതരായ മററു രണ്ടു മലയാളികൾ.

തടവുകാരുടെ മോചനം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ അംബാസഡർ മണി പണ്ഡേ വ്യക്തമാക്കി.വിദേശ ജയിലികുളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ 7620 ഓളം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഏറ്റവും അധികം സൗദിയിലാണ്.86 ജയിലുകളിലായി കഴിയുന്ന തടവുകാരിൽ 50 ഓളം പേർ സ്ത്രീകളാണ്. ശ്രീലങ്ക, ചൈന,നേപ്പാൾ,ഗൾഫ് രാജ്യങ്ങൾ, അമേരിക്ക ,ബ്രിട്ടൻ എന്നിവിടങ്ങളിലാണ് ഇവരുള്ളത്.ഇതിൽ ഗൾഫ് രാജ്യങ്ങളിലാണ് 56 ശതമാനം തടവുകാരുള്ളത.2084 പേർ സൗദി ജയിലുകളിൽ മാത്രമണുണ്ട്. സാമ്പത്തിക ക്രമക്കേട്,മോഷണം,കൈക്കൂലി എന്നീ കേസുകളിലാണ് ഇവർ ജയിലിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP