Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറിയ കോടതിയും ഒരു ഗുമസ്തനും കുറേ വക്കീലന്മാരും തനി ഗ്രാമീണരും മാത്രം; വിഷ്ണു ഉണ്ണികൃഷ്ണന്റെ വികടകുമാരൻ പൂർത്തിയായി; ബോബൻ സാമുവൽ ഒരുക്കുന്നത് മുഴുനീള ഹാസ്യചിത്രം

ചെറിയ കോടതിയും ഒരു ഗുമസ്തനും കുറേ വക്കീലന്മാരും തനി ഗ്രാമീണരും മാത്രം; വിഷ്ണു ഉണ്ണികൃഷ്ണന്റെ വികടകുമാരൻ പൂർത്തിയായി; ബോബൻ സാമുവൽ ഒരുക്കുന്നത് മുഴുനീള ഹാസ്യചിത്രം

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വികടകുമാരൻ പൂർത്തിയായി. ഒരു മുഴുനീള ഹാസ്യചിത്രമാണ് വികടകുമാരൻ

ചെറിയ കോടതിയും ഒരു ഗുമസ്തനും കുറേ വക്കീലന്മാരും തനി ഗ്രാമീണരുമുള്ള കേരള- തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ഒരു ദിവസം ഒരു വലിയ കേസ് കടന്നുവരുന്നു. അപ്രതീക്ഷിതമായി എത്തിയ ഈ കേസ് ഗ്രാമത്തെ മാത്രമല്ല, നാട്ടുകാരുടെയും ജീവിതത്തെ ബാധിക്കുന്നു. തുടർന്നുണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളാണ് സിനിമയിലുള്ളത്.

ചിത്രത്തിൽ അഡ്വക്കറ്റ് ബിനുവായി വിഷ്ണു ഉണ്ണിക്കൃഷ്ണനും ഗുമസ്തൻ മണിയായി ധർമ്മജൻ ബോൾഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാന്റീൻ നടത്തുന്ന സിന്ധു എന്ന നായികാ കഥാപാത്രത്തെ മാനസ രാധാകൃഷ്ണൻ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് വൈ.വി. രാജേഷ് ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് രാഹുൽരാജ് ഈണം പകരുന്നു. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് വികടകുമാരൻ നിർമ്മിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP