Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചേർത്തല കെവി എം ആശുപത്രി മാനേജ്‌മെന്റിനെ പാഠം പഠിപ്പിക്കും; മാർച്ച് അഞ്ചു മുതൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം; മലാഖമാരുടെ പ്രതിഷേധം സ്വകാര്യ ആരോഗ്യമേഖലയെ സ്തംഭിപ്പിക്കും

ചേർത്തല കെവി എം ആശുപത്രി മാനേജ്‌മെന്റിനെ പാഠം പഠിപ്പിക്കും; മാർച്ച് അഞ്ചു മുതൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം; മലാഖമാരുടെ പ്രതിഷേധം സ്വകാര്യ ആരോഗ്യമേഖലയെ സ്തംഭിപ്പിക്കും

ആലപ്പുഴ: സംസ്ഥാനത്ത് മാർച്ച് അഞ്ചു മുതൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം. ചേർത്തല കെവി എം ആശുപത്രിയിലെ നഴ്സുമാർ നടത്തിവന്നിരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. മാർച്ച് അഞ്ചു മുതലാണ് അനിശ്ചിതകാല സമരം. യുഎൻഎ(യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അഞ്ചു മാസത്തോളമായി കെവി എം ആശുപത്രിയിൽ യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പാക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുടക്കിന് യുഎൻഎ ആഹ്വാനം ചെയ്തത്. കഴിഞ്ഞ ജൂലൈയിൽ വേതനവർധന ആവശ്യപ്പെട്ടു സംസ്ഥാനത്ത് നഴ്സുമാർ നടത്തിയ സമരത്തെതുടർന്ന് വേതനവർധന മാനേജുമെന്റുകൾ അംഗീകരിച്ചിരുന്നു. എന്നാൽ കെവി എം ആശുപത്രി മാനേജ്മെന്റ് നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപക സമരം.

മാനേജ്മെന്റിശന്റ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയ്ക്ക് തയാറല്ല. സർക്കാർ ഇടപെടുന്നുമില്ല. നേരത്തെ, മന്ത്രിമാരായ തോമസ് ഐസക്, പി.തിലോത്തമൻ, ആരിഫ് എംഎൽഎ, കളക്ടർ ടിവി അനുപമ എന്നിവർ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നുവെങ്കിലും മാനേജുമെന്റുകൾ ആവശ്യത്തിന് വഴങ്ങാതിരുന്നതോടെ നഴ്സുമാർ സമരം തുടരുകയായിരുന്നു.

സംസ്ഥാന വ്യാപക സമരത്തിലൂടെ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ആകെ സതംഭിപ്പിക്കും. ഇതോടെ കെ വി എം ആശുപത്രിക്ക് മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകും. സർക്കാരുകളും ഇടപെടൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP