Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബു സെബാസ്റ്റ്യന് യോഗ്യതയില്ല'; എം.ജി സർവകലാശാല വി സി നിയമനം ഹൈക്കോടതി റദ്ദാക്കി; തെരഞ്ഞെടുക്കുന്നതിലുള്ള സമിതിയിലും അപാകത; സർവകലാശാല തലത്തിൽ പത്ത് വർഷത്തെ അദ്ധ്യാപക സേവന പരിചയം ബാബു സെബാസ്റ്റ്യനില്ലെന്നും കോടതി

ബാബു സെബാസ്റ്റ്യന് യോഗ്യതയില്ല'; എം.ജി സർവകലാശാല വി സി നിയമനം ഹൈക്കോടതി റദ്ദാക്കി; തെരഞ്ഞെടുക്കുന്നതിലുള്ള സമിതിയിലും അപാകത; സർവകലാശാല തലത്തിൽ പത്ത് വർഷത്തെ അദ്ധ്യാപക സേവന പരിചയം ബാബു സെബാസ്റ്റ്യനില്ലെന്നും കോടതി

കൊച്ചി: വി സിയുടെ നിയമനം റദ്ദാക്കാനുള്ള ഹർജിയിലാണ് കോടതി നടപടി. വി സിയെ തെരഞ്ഞെടുക്കുന്നതിലുള്ള സമിതിയിലും അപാകതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം: എം.ജി സർവകാലാശാല വൈസ് ചാൻസലറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യൻ യോഗ്യതയില്ലാത്ത ആളാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വി സിയുടെ നിയമനം റദ്ദാക്കാനുള്ള ഹർജിയിലാണ് കോടതി നടപടി. വി സിയെ തെരഞ്ഞെടുക്കുന്നതിലുള്ള സമിതിയിലും അപാകതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. യുജിസി നിയമം അനുസരിച്ച് വി സിയാവാൻ സർവകലാശാല തലത്തിൽ പത്ത് വർഷത്തെ അദ്ധ്യാപക സേവനം ആവശ്യമാണ്. എന്നാൽ ബാബു സെബാസ്റ്റ്യന് ഈ യോഗ്യതയില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മാത്രമല്ല ബാബു സെബാസ്റ്റ്യനെ നിയമിച്ച സെലക്ഷൻ കമ്മിറ്റിയുടെ രൂപവത്കരണത്തിലും അപാകമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യവും ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

മൂഴിക്കുളം സ്വദേശി ടി.ആർ ഗോപകുമാറാണ് വി സി നിയമനത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയത്. 2014ലാണ് ബാബു സെബാസ്റ്റ്യൻ എം.ജി സർവകലാശാലയിൽ വി സിയായി ചുമതലയേറ്റത്. അതേസമയം പത്ത് വർഷത്തെ സർവകലാശാല അദ്ധ്യാപക സേവനത്തിന് പകരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സേവനം അനുഷ്ടിച്ച കാര്യമാണ് ബാബു സെബാസ്റ്റ്യൻ ബയോഡാറ്റയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് ശരിയല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. എന്നാൽ വിധി പകർക്ക് ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് ബാബു സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ എം.ജി യൂണിവേഴ്സിറ്റി മുൻ വി സിയേയും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഷീലാ ദീക്ഷിത് ഗവർണറായ വേളയിലാണ് ബാബു സെബാസ്റ്റ്യനെ എം സജി സർവകലാശാല വിസിയാകുന്നത്. ബയോഡേറ്റയിൽ തിരിമറി കണ്ടെത്തിയതിനെത്തുടർന്നാണ് ഡോ. എ വി ജോർജിനെ എംജി സർവകലാശാല വിസി സ്ഥാനത്തുനിന്ന് പുറത്താക്കിയത്. ഈ ഒഴിവിലാണ് പുതിയ വിസിയുടെ നിയമിച്ചത്. പാലാ സെന്റ് തോമസ് കോളേജിൽ മലയാള വിഭാഗം അസോസിയേറ്റഡ് പ്രൊഫസറായും ബാബു സെബാസ്റ്റ്യൻ സേവനമനുഷ്ഠിച്ചു. ഡെപ്യൂട്ടേഷനിലാണ് റിപ്പോഗ്രാഫിക്സ് സെന്റർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയിൽ ഡയറക്ടറായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP