Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷുഹൈബിനെ കൊന്നത് കിർമാണി മനോജ്; മുറിവുകളുടെ സ്വഭാവത്തിൽ നിന്നും ഇക്കാര്യം വ്യക്തമാണ്; ടിപി കേസ് പ്രതികൾക്ക് പരോൾ നൽകിയതുകൊലപാതകം ലക്ഷ്യമിട്ട്; കൃത്യം നടപ്പിലാക്കിയത് പിണറായിയുടെ അനുമതിയോടെ; സന്തത സഹചാരികളായ പ്രതികൾ കുറ്റം ചെയ്യുമ്പോൾ ജയരാജന് അക്കാര്യം അറിയില്ലേ: സിപിഎം നേതാക്കൾക്കെതിരായ ആരോപണം ശക്തമാക്കി കോൺഗ്രസ് നേതാവ് കെ സുധാകരൻ

ഷുഹൈബിനെ കൊന്നത് കിർമാണി മനോജ്; മുറിവുകളുടെ സ്വഭാവത്തിൽ നിന്നും ഇക്കാര്യം വ്യക്തമാണ്; ടിപി കേസ് പ്രതികൾക്ക് പരോൾ നൽകിയതുകൊലപാതകം ലക്ഷ്യമിട്ട്; കൃത്യം നടപ്പിലാക്കിയത് പിണറായിയുടെ അനുമതിയോടെ; സന്തത സഹചാരികളായ പ്രതികൾ കുറ്റം ചെയ്യുമ്പോൾ ജയരാജന് അക്കാര്യം അറിയില്ലേ: സിപിഎം നേതാക്കൾക്കെതിരായ ആരോപണം ശക്തമാക്കി കോൺഗ്രസ് നേതാവ് കെ സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണം കടുപ്പിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് കൊലപാതകം നടന്നതെന്ന് സുധാകരൻ ആരോപിച്ചു. കൊലപാതകത്തെ കുറിച്ച് ജില്ലാ സെക്രട്ടറി പി. ജയരാജന് അറിവുണ്ട്. അറസ്റ്റിലായ പ്രതി ജയരാജന്റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികൾ കുറ്റം ചെയ്യുമ്പോൾ ജയരാജന് അക്കാര്യം അറിയില്ലേയെന്നും സുധാകരൻ ചോദിച്ചു.

ഇതു കൂടാതെ ഷുഹൈബിനെ കൊലപ്പെടുത്തിയത് ടിപി വധക്കേസ് പ്രതി കിർമാണി മനോജ് ആണെന്നും അദ്ദേഹം ആരോപിച്ചു. ഷുഹൈബിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകളുടെ സ്വഭാവം വെച്ച് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇതാണെന്നും സുധാകരൻ പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ടിപി കേസ് പ്രതികൾ ജയിലിന് പുറത്തുണ്ടായിരുന്നു. ഇവർക്ക് പരോൾ നൽകിയതും കൊലപാതകം ലക്ഷ്യമിട്ടാണെന്ന് സുധാകരൻ പറഞ്ഞു.

പിണറായിയുടെയും ജയരാജന്റെയും അറിവോടെയാണ് കൊലപാതകം ചെയ്തതെന്നാണ് വിശ്വസിക്കണ്ടതെന്നും സുധാകരൻ പറഞ്ഞു. പ്രാദേശിക തലത്തിൽ രണ്ടു പാർട്ടി പ്രവർത്തകർ ചേർന്ന് ചെയ്തല്ലെന്ന് അവർ തന്നെ പറയുന്നുണ്ട്. അറസ്റ്റിലായത് സാധാരണ പ്രവർത്തകരല്ലെന്നും സിപിഎമ്മിന്റെ സൈബർ പോരാളികളാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. പൊലീസിലെ സിപിഎം അനുഭാവികൾ കേസിന്റെ അന്വേഷണം വഴി തെറ്റിക്കുകയാണ്. വിവരങ്ങൾ ചോർത്തുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും അന്വേഷണ സംഘത്തിലുണ്ട്. പിടിയിലായത് ഡമ്മി പ്രതികളല്ലെന്ന് ഉത്തരമേഖല ഡി.ജി.പി ജനങ്ങൾക്കു മുന്നിൽ തെളിയിക്കണം. കേസിൽ സ്വതന്ത്ര അന്വേഷണത്തിന് നിയമ വഴി തേടുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഉത്തരമേഖല ഡിജിപിയുടെ പ്രസ്താവന മുഖവിലക്ക് എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ കീഴ്ജീവനക്കാർ പറഞ്ഞ് കൊടുത്തത് അതുപോലെ ആവർത്തിക്കുക മാത്രമാണ് ഡിജിപി ചെയ്തതെന്നും കെ സുധാകരൻ പറഞ്ഞു. സുധാകരന്റെ നിരാഹര സമരം കണ്ണൂർ കല്രേക്ടറ്റിന് മുന്നിൽ തുടരുകയാണ്. ഇന്നലെ രാത്രി ഏറെ വൈകിയും സമര പന്തലിൽ അഭിവാദ്യം അർപ്പിച്ച് എത്തിയത് നൂറ് കണക്കിനാളുകളാണ്. സ്ത്രീകളും കുട്ടികളും അടക്കം പ്രായഭേദമന്യേ നിരവധി പേർ സമര പന്തലിൽ എത്തി.

പ്രതികൾ സ്വമേധയാ കീഴടങ്ങിയതാണെന്ന് സിപിഐഎം നേതൃത്വം തന്നെ സമ്മതിച്ച കാര്യമാണ് ഈ സാഹചര്യത്തിൽ ഡിജിപിയുടെ പ്രസ്താവനയിൽ വൈരുധ്യം ഉണ്ടെന്നും പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സുധാകരൻ റിപ്പോർട്ടറോട് പറഞ്ഞു. ശുഹൈബിന്റെ മരണത്തിൽ പൊലീസ് പിടികൂടിയത് യഥാർത്ഥ പ്രതികളാണെന്ന് ഇതുവരെ തങ്ങൾക്ക് ബോധ്യപ്പെട്ടിട്ട് ഇല്ലെന്നും സുധാകരൻ പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണൻ അടക്കം പ്രതികൾ സ്വമേധയാ കീഴടക്കിയതാണെന്ന് പറയുമ്പോൾ ഉത്തര മേഖല ഡി.പി.ജി.പിയുടെ പ്രസ്താവനകൾ മുഖവിലക്ക് എടുക്കാൻ സാധിക്കില്ല. നിലവിൽ നിരാഹാര സമരം 48 മണിക്കൂർ എന്നത് വെറും പ്രാഥമികം മാത്രമാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് സമരം നീളാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ സമാധാന ചർച്ചക്ക് മുഖ്യമന്ത്രി മുൻകൈ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സുധാകരന്റെ സമരപന്തലിൽ എത്തിയിരുന്നു. കേസിൽ പൊലീസിനെതിരേയാണ് ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കുകയാണ് ചെയ്തത്. പൊലീസിനകത്ത് ചാരപ്പണി നടന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശുഹൈബ് വധക്കേസിന്റെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഡിജിപി രാജേഷ് ദിവാന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP