Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറണ്ട് സിറാജുമായി ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതോടെ മൊഴിചൊല്ലി ഒതുങ്ങിക്കൂടി വ്യാപാരി; ഒരാഴ്ചമുമ്പ് ഉണ്ടായ തർക്കത്തിന് പകരം വീട്ടാനെത്തി പട്ടികകൊണ്ട് തല്ലിയതോടെ തിരിച്ചും ആക്രമിച്ച് റഷീദ്; പൊലീസിനെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതിയായ സിറാജ് കൊല്ലപ്പെട്ടതിൽ റഷീദിന്റെ പക്ഷത്താണ് ന്യായമെന്ന് വാണിമേലുകാർ

കറണ്ട് സിറാജുമായി ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതോടെ മൊഴിചൊല്ലി ഒതുങ്ങിക്കൂടി വ്യാപാരി; ഒരാഴ്ചമുമ്പ് ഉണ്ടായ തർക്കത്തിന് പകരം വീട്ടാനെത്തി പട്ടികകൊണ്ട് തല്ലിയതോടെ തിരിച്ചും ആക്രമിച്ച് റഷീദ്; പൊലീസിനെ ആക്രമിച്ച കേസിലുൾപ്പെടെ പ്രതിയായ സിറാജ് കൊല്ലപ്പെട്ടതിൽ റഷീദിന്റെ പക്ഷത്താണ് ന്യായമെന്ന് വാണിമേലുകാർ

ജാസിം മൊയ്ദീൻ

കോഴിക്കോട്: വാണിമേലിൽ ഭാര്യയുടെ കാമുകനെ കൊന്ന ഭർത്താവിന്റെ നടപടി മനപ്പൂർവ്വമല്ലെന്നും പ്രാണരക്ഷാർത്ഥം ചെയ്തതാണെന്നും നാട്ടുകാരും ദൃക്സാക്ഷികളും. നാല് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന യുവാവാണ് ഭർത്താവിനാൽ കൊല്ലപ്പെട്ടത്.

നാട്ടുകാരുടെ സ്ഥിരം തലവേദനയായിരുന്നു ഇയാളെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാണിമേൽ ഭൂമിവാതുക്കലുള്ള നാട്ടുകാർ പ്രതിയായ ഭർത്താവിനൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ പ്രതികരണം. വാണിമേലിൽ നടന്ന കൊലപാതകത്തിൽ പ്രതിചേർക്കെപ്പെട്ട റഷീദ് നിവൃത്തികേട് കൊണ്ട് ചെയ്തു പോയതാണെന്നാണ് നാട്ടുകാരുടെ പക്ഷം.

ഇന്ന് കാലത്ത് കോഴിക്കോട് ജില്ലയിലെ വാണിമേലിൽ കുത്തേറ്റ് മരിച്ച സിറാജിനെ പ്രതി റഷീദ് മനപ്പൂർവ്വം കൊന്നതല്ലെന്നും പ്രാണരക്ഷാർത്ഥം ചെയതതാണെന്നും ദൃക്സാക്ഷികൾ പറയുന്നു. രാവിലെ 10 മണിക്ക് ഭൂമിവാതുക്കൽ ടൗണിൽ നടന്ന അടിപിടിക്കിടയിലാണ് സിറാജ് കൊല്ലപ്പെടുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുവരും തമ്മിലുള്ള പക തുടങ്ങിയിരുന്നു.

വാണിമേലിൽ വ്യാപാരിയായ റഷീദിന്റെ ഭാര്യയുമായി സിറാജിനുള്ള അവിഹിതം പിടിക്കപ്പെടതിനെ തുടർന്ന് തുടങ്ങിയ തർക്കമാണ് ഇന്ന് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. സിറാജുമായുള്ള അടുപ്പത്തിന്റെ പേരിൽ നാലുകുട്ടികളുടെ അമ്മയായ ഭാര്യയെ റഷീദ് ഒരുമാസം മുമ്പ് മൊഴിചെല്ലിയിരുന്നു.

ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ആഴ്ച ഭൂമിവാതുക്കൽ ബസ് സ്റ്റോപ്പിൽ വച്ച് സിറാജും റഷീദും തമ്മിൽ അടിപിടിയുണ്ടാകുകയും സിറാജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയ സിറാജ് ഇന്നുകാലത്ത് റഷീദിനോട് പ്രതികാരം വീട്ടാൻ വന്നതായിരുന്നു. പട്ടിക കൊണ്ട് തന്നെ അടിക്കാൻ വന്ന സിറാജിനെ റഷീദ് തന്റെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിനും വയറ്റിലും കുത്തുകയായിരുന്നു. സിറാജിന്റെ അക്രമത്തിൽ പരിക്കേറ്റ റഷീദിനെയും, റഷീദിന്റെ കുത്തേറ്റ സിറാജിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും സിറാജിനെ രക്ഷിക്കാനായില്ല.

നടുറോട്ടിൽ പൊലീസിനെ അക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് കൊല്ലെപ്പെട്ട വാണിമേൽ പാക്കോയിൽ താഴെ കണ്ടിയിൽ സിറാജ് എന്ന കറണ്ട് സിറാജ്. കഞ്ചാവും വലിച്ച് നഗരത്തിൽ സ്ഥിരം വഴക്കുണ്ടാക്കി നടക്കുന്ന സിറാജിനെ ഒരിക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പൊലീസ് സ്റ്റേഷനിൽ വെച്ച് അക്രമാസക്തനാകുകയും സ്റ്റേഷനിലെ ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്ത സിറാജ് അന്ന് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.

ഇത്രയുമൊക്കെ ചെയ്തിട്ടും പിറ്റെ ദിവസം തന്നെ പൊലീസ് സിറാജിനെ കേസൊന്നുമെടുക്കാതെ വെറുതെ വിടുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ കൊലപാതകത്തിൽ പൊലീസിന്റെ നിഷ്‌ക്രിയത്വവും കാരണമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേ സമയം കൊല്ലപ്പെട്ട സിറാജിന്റഎ അക്രമത്തിൽ പരിക്കേറ്റ റഷീദിനെ ചികിത്സയിലിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സിറാജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ബുധനാഴ്ച ഉച്ചയോടെ വാണിമേൽ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP