Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഘോഷയാത്രയ്ക്കിടെ രണ്ടു പേർ തല്ലു കൂടുന്നത് കണ്ട് പിടിച്ചു മാറ്റാൻ ശ്രമിച്ചു; ഉന്തിനും തള്ളിനും ഇടയിൽ തലയ്ക്ക് അടിയേറ്റതോടെ ആശുപത്രിയിൽ ചികിത്സ തേടി: പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ആൾ കുഴഞ്ഞ് വീണു മരിച്ചു

ഘോഷയാത്രയ്ക്കിടെ രണ്ടു പേർ തല്ലു കൂടുന്നത് കണ്ട് പിടിച്ചു മാറ്റാൻ ശ്രമിച്ചു; ഉന്തിനും തള്ളിനും ഇടയിൽ തലയ്ക്ക് അടിയേറ്റതോടെ ആശുപത്രിയിൽ ചികിത്സ തേടി: പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ആൾ കുഴഞ്ഞ് വീണു മരിച്ചു

ആറ്റിങ്ങൽ: രണ്ടു പേർ തമ്മിൽ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്നയാൾ തലയ്ക്ക് അടിയേറ്റ് പിറ്റേ ദിവസം കുഴഞ്ഞ് വീണു മരിച്ചു. ഉത്സവ ഘോഷയാത്രയിൽ തമ്മിൽ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്ന അവനവഞ്ചേരി കരിച്ചിയിൽ പനവേലിപറമ്പ് ഗവ. ആയുർവേദ ആശുപത്രിക്കു സമീപം മീനാക്ഷി ഭവനിൽ പ്രഭുവാണ് ( 47) മരണമടഞ്ഞത്.

വലിയകുന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി മടങ്ങിയ പ്രഭു പിറ്റേന്ന് രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീടിനു സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ രണ്ടു പേർ തമ്മിൽ അടികൂടുന്നത് കണ്ട് പ്രഭു പിടിച്ചു മാറ്റാൻ ചെന്നു. ഇതിനിടെ ഒരാൾ കൈയിലിരുന്ന എന്തോ കൊണ്ട് പ്രഭുവിന്റെ തലയ്ക്ക് അടിച്ചു. തലയ്ക്ക് നല്ല വേദന തോന്നിയ ഇയാൾ കൂട്ടുകാരുടെ സഹായത്തോടെ വലിയകുന്ന് ആശുപത്രിയിൽ ചികിത്സ തേടി. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു പോയ പ്രഭു വെളുപ്പിന് അഞ്ചരയ്ക്ക് പതിവുപോലെ ഉണർന്ന് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ തളർന്നു വീഴുകയായിരുന്നു.

വീട്ടുകാർ ഉടനേ വലിയകുന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ വ്യക്തമായി പറയാനാകൂയെന്ന് പൊലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

കൂലിപ്പണിക്കാരനാണ് പ്രഭു. ഭാര്യ: സരള. പത്താം ക്ലാസുകാരനായ വിജയ്, ആറാം ക്ലാസുകാരനായ വിപിൻ എന്നിവർ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP