Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ വി ശശി ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം; മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രമായ കിരീടത്തിലൂടെ കലാ സംവിധാന രംഗത്ത് ശ്രദ്ധേയനായി; ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിലൂടെ കലാ സംവിധാന ജീവിതം അവസാനിപ്പിച്ചു; സി കെ സുരേഷിന് മലയാള സിനിമയുടെ ആദരാഞ്ജലി

ഐ വി ശശി ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം; മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രമായ കിരീടത്തിലൂടെ കലാ സംവിധാന രംഗത്ത് ശ്രദ്ധേയനായി; ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിലൂടെ കലാ സംവിധാന ജീവിതം അവസാനിപ്പിച്ചു; സി കെ സുരേഷിന് മലയാള സിനിമയുടെ ആദരാഞ്ജലി

കോഴിക്കോട്: മലയാള സിനിമയിലെ വലിയ വിജയങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായ പ്രമുഖ സിനിമ കലാസംവിധായകൻ സി.കെ.സുരേഷ് (65) അന്തരിച്ചു. ഐ വി ശശി ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായ സി.കെ.സുരേഷ് കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയാണ്. നിരവധി ചിത്രങ്ങളുടെ കലാസംവിധായകനായ അദ്ധേഹം.എളമക്കരയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഇവന്റ് മാനേജ്മന്റ് ജോലിക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു. പെട്ടന്നുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകീട്ട് നാലോടെ മരിണം സംഭവിക്കുകയായിരുന്നു.

കെ എസ് സേതു മാധവൻ സംവിധാനം ചെയ്ത അവിടുത്തെ പോലെ ഇവിടെയും എന്ന ചിത്രത്തിലൂടെ രംഗത്ത് വന്ന സി കെ സുരേഷ് മോഹൻലാലിന്റെ കിരീടത്തിലൂടെയായിരന്നു ശ്രദ്ധേയനായത്. പിന്നീട് 'ഹിസ് ഹൈനെസ്സ് അബ്ദുള്ള', 'ചെങ്കോൽ' തുടങ്ങിയ ചിത്രങ്ങളും സി കെ സുരേഷിന്റെ കലാസംവിധാനത്തിൽ പുറത്ത് വന്ന ചിത്രങ്ങളാണ്.

2017 ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ എന്ന ചിത്രമാണ് സി കെ സുരേഷ് അവസാനമായി കലാസംവിധാനം നിർവഹിച്ചത്. 2000 ത്തിൽ പക്ഷാഘാതം സംഭവിച്ച സുരേഷ് നീണ്ട ഇടവളക്ക് ശേഷം 2013 ൽ ക്ലൈമാക്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ച് വന്നത്.

1980-കളിലാണ് സി.കെ.സുരേഷ് സിനിമാ ലോകത്ത് എത്തിപ്പെടുന്നത്. സിനിമാ കലാസംവിധാന രംഗത്ത് സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് ഐ.വി.ശശിയുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായി . സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം', 'ഹിസ് ഹൈനെസ്സ് അബ്ദുള്ള', 'ചെങ്കോൽ' തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

2012-ൽ കോഴിക്കോട് ഗിന്നസ് റെക്കോർഡ്സിൽ ഇടം നേടിയ ഓണപ്പൂക്കളം നിർമ്മാണത്തിന് ചുക്കാൻ പിടിച്ചതും സുരേഷായിരുന്നു. ശവസംസ്‌കാരം ബുധനാഴ്ച 11-ന് തലക്കുളത്തൂരിലെ വീട്ടുവളപ്പിൽ.

സി കെ സുരേഷിന്റെ പ്രധാന ചിത്രങ്ങൾ

ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ കിരൺ നാരായണൻ 2017
കഥയുള്ളൊരു പെണ്ണ് പി മുസ്തഫ 2015
ക്ലൈമാക്‌സ് പി അനിൽ 2013
മായാജാലം ബാലു കിരിയത്ത് 1998
സൂര്യപുത്രൻ തുളസീദാസ് 1998
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം രാജസേനൻ 1998
സമ്മാനം സുന്ദർദാസ് 1997
ആയിരം നാവുള്ള അനന്തൻ തുളസീദാസ് 1996
സ്വർണ്ണകിരീടം വി എം വിനു 1996
മിന്നാമിനുങ്ങിനും മിന്നുകെട്ട് തുളസീദാസ് 1995
സാഗരം സാക്ഷി സിബി മലയിൽ 1994
പൊന്തന്മാട ടി വി ചന്ദ്രൻ 1994
ആയിരപ്പറ വേണു നാഗവള്ളി 1993
ചെങ്കോൽ സിബി മലയിൽ 1993
അദ്ദേഹം എന്ന ഇദ്ദേഹം വിജി തമ്പി 1993
ഏകലവ്യൻ ഷാജി കൈലാസ് 1993
ഓ ഫാബി കെ ശ്രീക്കുട്ടൻ 1993
ആധാരം ജോർജ്ജ് കിത്തു 1992
ആനവാൽ മോതിരം ജി എസ് വിജയൻ 1991
എന്നും നന്മകൾ സത്യൻ അന്തിക്കാട് 1991

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP