Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെങ്കിൽ പൊലീസ് നായ ആദ്യം പോകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും രണ്ടാമത് പോകുന്നത് എ.കെ.ജി. സെന്ററിലേക്കും ആയിരിക്കും; ഡമ്മി പ്രതികളെ വെച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്'; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എംഎൽഎ

'അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെങ്കിൽ പൊലീസ് നായ ആദ്യം പോകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും രണ്ടാമത് പോകുന്നത് എ.കെ.ജി. സെന്ററിലേക്കും ആയിരിക്കും; ഡമ്മി പ്രതികളെ വെച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്'; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കിൽ പൊലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഷുഹൈബിന്റെ യഥാർത്ഥ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീൻ കുര്യാകോസും വൈസ് പ്രസിഡന്റ് സി.ആർ. മഹേഷും സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാരസമരത്തിന്റെ മൂന്നാം ദിവസം സംസാരിക്കുകയായിരുന്നു മുരളീധരൻ.

ഡമ്മി പ്രതികളെ വെച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ കണ്ണൂരിൽ ഒരില പോലും അനങ്ങില്ല. അതുകൊണ്ടുതന്നെയാണ് ഈ കൊലപാതകത്തിൽ മുഖ്യമന്ത്രിക്കും വ്യക്തമായ പങ്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെങ്കിൽ പൊലീസ് നായ ആദ്യം പോകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും രണ്ടാമത് പോകുന്നത് എ.കെ.ജി. സെന്ററിലേക്കും ആയിരിക്കും - മുരളീധരൻ പറഞ്ഞു.

ഷുഹൈബിനെ പോലെ ഒരു നല്ല പാർട്ടി പ്രവർത്തകനെ കോൺഗ്രസിന് ഇല്ലാതാക്കുക, പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കളും നടത്തിയ സാമ്ബത്തിക അഴിമതി മൂടിവയ്ക്കുക, അതുമായി ബന്ധപ്പെട്ട് ചർച്ചകളിൽ നിന്നും മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ ശ്രദ്ധ തിരിച്ചുവിടുക എന്നവയായിരുന്നു ഷുഹൈബിന്റെ കൊലപാതകത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യമിട്ടത്. കോടിയേറിയും ജയരാജനും പറഞ്ഞതുകൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു ഇപ്പോൾ പറയുന്നു കാലുവെട്ടാൻ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്ന്, ഇതിനാണോ ഇവരെ ജയിപ്പിച്ചുവിട്ടത് - മുരളീധരൻ ചോദിച്ചു.

നരേന്ദ്രമേദിയുടെ കേരളത്തിലെ പതിപ്പ് കുമ്മനം രാജശേഖരനല്ല, മറിച്ച് പിണറായി വിജയനാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരേതൂവൽ പക്ഷികളാണ്. മോദി എന്താണോ കേന്ദ്രത്തിൽ കാണിക്കുന്നത് അതുതന്നെയാണ് പിണറായി കേരളത്തിൽ കാണിക്കുന്നതെന്നും - മുരളീധരൻ കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP