Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ ജില്ലാ ഭരണകൂടം നടപടി തുടങ്ങി; പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കാനുള്ള നോട്ടീസ് ലേക് പാലസ് റിസോർട്ട് കമ്പനിക്ക് കൈമാറി

തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ ജില്ലാ ഭരണകൂടം നടപടി തുടങ്ങി; പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കാനുള്ള നോട്ടീസ് ലേക് പാലസ് റിസോർട്ട് കമ്പനിക്ക് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ലേക് പാലസ് റിസോർട്ടിന് മുന്നിലെ പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കാനുള്ള ഉത്തരവ് ഇടാതിരിക്കാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള നോട്ടീസ് ലേക് പാലസ് റിസോർട്ട് കമ്പനിക്ക് കൈമാറി.

ഈ മാസം 16 നാണ് ആലപ്പുഴ ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസ് നൽകിയത്. ലേക് പാലസ് റിസോർട്ടിന് മുന്നിൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് പാർക്കിങ് സ്ഥലം നിർമ്മിച്ചതെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു

സർവ്വേ റിപ്പോർട്ടും ഉപഗ്രഹ ചിത്രവും വാട്ടർ വേൾഡ് ടൂറിസം കമ്പനിക്ക് കലക്ടർ കൈമാറിയിരുന്നു. തോമസ്ചാണ്ടി ലേക് പാലസ് റിസോർട്ടിന് മുന്നിൽ നിയമം ലംഘിച്ച് പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും നിർമ്മിച്ച സംഭവം മുൻപ് തന്നെ പുറത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP