Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നൂറിലധികം വിരലടയാളങ്ങൾ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല; ആറ് വർഷങ്ങൾക്ക് ശേഷം പെരിങ്ങോത്ത് മറിയക്കുട്ടി കൊലക്കേസ് സിബിഐക്ക്; ക്രൈം ബ്രാഞ്ചും ലോക്കൽ പൊലീസും അന്വേഷിച്ചിട്ട് കാര്യമില്ലെന്ന മക്കളുടെ വാദം കോടതി അംഗീകരിച്ചു

നൂറിലധികം വിരലടയാളങ്ങൾ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല; ആറ് വർഷങ്ങൾക്ക് ശേഷം പെരിങ്ങോത്ത് മറിയക്കുട്ടി കൊലക്കേസ് സിബിഐക്ക്; ക്രൈം ബ്രാഞ്ചും ലോക്കൽ പൊലീസും അന്വേഷിച്ചിട്ട് കാര്യമില്ലെന്ന മക്കളുടെ വാദം കോടതി അംഗീകരിച്ചു

കൊച്ചി: കാക്കയംചാൽ പടത്തടത്തെ കൂട്ടമാക്കൽ മറിയക്കുട്ടി (74) കൊല്ലപ്പെട്ട കേസിലെ അന്വേഷണം ഹൈക്കോടതി സിബിഐ.ക്കുവിട്ടു. 2012 മാർച്ച് അഞ്ചിനാണ് വീട്ടിൽ തനിച്ച് താമസിക്കുന്ന മറിയക്കുട്ടിയെ കിടപ്പുമുറിയിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്.

തറവാട്ടുവീട്ടിൽ തനിച്ചു താമസിക്കുകയായിരുന്ന മറിയക്കുട്ടിയെ 2012 മാർച്ച് അഞ്ചിന് രാവിലെ കിടപ്പുമുറിയിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അന്നത്തെ പയ്യന്നൂർ സിഐ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്, തുടർന്ന് ആറുകൊല്ലമായി ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു.

മോഷണശ്രമത്തിനിടയിൽ നടന്ന കൊലപാതകമെന്ന നിലയിലാണ് അന്വേഷണം തുടങ്ങിയത്. മലയോരത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തി. പക്ഷേ, മറിയക്കുട്ടിവധവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ല. നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രക്ഷോഭത്തെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കോടതി ക്രൈംബ്രാഞ്ചിനെ നിശിതമായി വിമർശിച്ചിരുന്നു. കേസിൽ നിർണായകമായിരുന്ന തെളിവുകൾ ലോക്കൽ പൊലീസ് നഷ്ടപ്പെടുത്തിയതും വിമർശനത്തിനിടയാക്കി.പ്രതിയെന്നു സംശയിക്കുന്നയാൾ പയ്യന്നൂരിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി ടൗണിലെ ജൂവലറിക്കു മുന്നിലൂടെ പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചതായും പിന്നീട് ഈ ദൃശ്യങ്ങൾ പകർത്തിയെടുത്ത സി.ഡി. നഷ്ടപ്പെട്ടതായും പൊലീസ് തന്നെ കോടതിയെ അറിയിച്ചിരുന്നു. ഇത് വീണ്ടെടുക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP