Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഫ്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സിഐടിയു നേതാവ് മർദ്ദിച്ചു; കസ്റ്റഡിയിലെടുത്ത റിയാസിനെ സിഐടിയു പോർട്ടർമാർ ബലമായി എത്തി മോചിപ്പിച്ചു; സിഐടിയു പ്രവർത്തകരുടെ മർദനമേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി

മഫ്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സിഐടിയു നേതാവ് മർദ്ദിച്ചു; കസ്റ്റഡിയിലെടുത്ത റിയാസിനെ സിഐടിയു പോർട്ടർമാർ ബലമായി എത്തി മോചിപ്പിച്ചു; സിഐടിയു പ്രവർത്തകരുടെ മർദനമേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ സിഐടിയു പോർട്ടർമാർ ബലമായി മോചിപ്പിച്ചു. വീണ്ടും പ്രതിയെ പിടികൂടാൻ ചെന്ന പൊലീസ് സംഘത്തിന് സിഐടിയു പോർട്ടർമാരുടെ മർദനമേറ്റു. കോഴിക്കോട് നഗരത്തിലാണ് സംഭവം.

റിയാസ് എന്ന സിഐടിയു നേതാവും ഇവിടെ മഫ്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ റിയാസ് മർദിച്ചു. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ കസബ പൊലീസിൽ പരാതി നൽകി. ഇത് ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘം റിയാസിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ സിഐടിയു പ്രവർത്തകർ കൂട്ടമായെത്തി പൊലീസിനെ ആക്രമിച്ച് റിയാസിനെ മോചിപ്പിക്കുകയായിരുന്നു.

സിഐടിയു പ്രവർത്തകരുടെ മർദനമേറ്റ എസ്ഐ പ്രകാശനും മൂന്നു പൊലീസുകാരും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേർ ഒളിവിലാണ്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സിഐടിയു നേതാവ് റിയാസും ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP