Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ബാലാജിയെ പിടികൂടിയത് തന്ത്രപൂർവം; കസ്റ്റഡിയിലായത് മലപ്പുറത്തെ ഏഴുകോടിയുടെ മയക്കമരുന്ന് കേസിലെ സുത്രധാരൻ

ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ബാലാജിയെ പിടികൂടിയത് തന്ത്രപൂർവം; കസ്റ്റഡിയിലായത് മലപ്പുറത്തെ ഏഴുകോടിയുടെ മയക്കമരുന്ന് കേസിലെ സുത്രധാരൻ

ജാസിം മൊയ്തീൻ

മലപ്പുറം; കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ അരീക്കോട് മഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ 7 കോടിയിലധികം രൂപ വിലവരുന്ന ലഹരിഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിലെ സൂത്രധാരനും സംഘത്തലവനുമായ ബാലാജിയെ പൊലീസ് പിടികൂടി.
തമിഴ്‌നാട് സ്വദശിയും ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനുമായ ബാലാജിയെ പൊലീസ് പിടികൂടിയത് വളരെ തന്ത്രപരമായിട്ടായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബാലാജിയെ തന്ത്രപരമായ നീക്കങ്ങളിലൂടെ പിടികൂടിയത്.

കേരള, തമിനാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരോധിത മയക്കുമരുന്നുകളുടെ വിതരണത്തിന്റെ സംഘത്തലവനാണ് പിടിയിലായ ബാലാജി. ഇപ്പോൾ മലപ്പുറത്ത് പിടിയിലായ കേസുകൾക്ക് പുറമെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളാണുള്ളത്. ഇന്നലെ അരീക്കോടും മഞ്ചേരിയിലും പിടിയിലായ സംഘങ്ങളിൽ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ബാലാജിയെ പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച് വിരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണ സംഘം ബാലാജിയെ പിന്തുടർന്നിരുന്നു. രഹസ്യമായി ഇയാളെ നിരീക്ഷിച്ച് വന്നിരുന്ന പൊലീസ് ബാംഗ്ലൂരിലെ ബാലാജിയുടെ കേന്ദ്തത്തിലെത്തിയാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കോടിക്കണക്കിന് രൂപവരുന്ന മയക്കുമരുന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്. നാലിടങ്ങളിൽ നിന്നായി 11 കോട് രൂപയുടെ മയക്കുമരുന്നുമായി 17 പേരെയാണ് ഒരാഴ്ചക്കുള്ളിൽ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുകൂടാതെ ക്ഞ്ചാവടക്കമുള്ള ലഹരിപദാർത്ഥങ്ങളുമായി നിരവധി ചെറിയ സംഘങ്ങളെയാണ് പിടികൂടിയിട്ടുള്ളത്. ഇതെല്ലാം തന്നെ മലപ്പുറത്തെ വിവിധ പ്രദേശങ്ങലിലേക്കെത്തിച്ചതായിരുന്നു. അരീക്കോട്ടു ആറു കോടി രൂപ വിലവരുന്ന 750 ഗ്രാം നിരോധിത കെറ്റാമിൻ മയക്കുമരുന്നുമായി അഞ്ചു പേരെയും മഞ്ചേരിയിൽ ഒരു കോടി രൂപയുടെ ബ്രൗൺ ഷുഗറുമായി വിമുക്തഭടനും സർക്കാർ ജീവനക്കാരനുമടക്കം അഞ്ചു പേരെയുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നത്.

ഇതിനു തൊട്ടുമുമ്പ് അരീക്കോട്ടു അഞ്ചു കോടിയുടെ മെഥലീൻ ഡയോക്‌സി മെത് ആംഫ്റ്റമൈൻ (എംഡിഎംഎ) എന്ന മയക്കുരുന്നുമായി അഞ്ചംഗ സംഘത്തെ പിടികൂടിയിരുന്നു.അതിന് മുമ്പ് പെരിന്തൽമണ്ണയിൽ നിന്ന് സമാന ഉത്പനങ്ങളുമായി രണ്ട് പേരെയും കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്ന. ഇത്തരത്തിൽ അറസ്റ്റിലായവരെല്ലാം ചെറുകിട വിൽപനക്കാരും കേവലം കൈമാറ്റം നടത്തുന്നവരുമായിരുന്നു. ഇവരിൽ നിന്നാണ് ബാലാജിയെന്ന സംഘത്തലവനിലേക്കുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പിടികൂടിയവരിൽ നിന്ന് ലഭിച്ച വിവരങ്ങലിൽ നിന്ന് മനസ്സിലാകുന്നത് ഇവർ കൊണ്ട് വന്ന മയക്കുമരുന്ന് ഉത്പന്നങ്ങളെല്ലാം മലപ്പുറത്തെയും കോഴിക്കോട്ടെയും വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചെത്തിച്ചതായിരുന്നെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനുള്ള നീക്കത്തിലാണ് പൊലീസും എക്സൈസു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP