Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇമ്രാൻഖാൻ മൂന്നാമത് കെട്ടിയത് പാക് പ്രധാനമന്ത്രിയാകാൻ; മുഖം മുഴുവൻ മറച്ച മൂന്നാം ഭാര്യയുടെ ഫോട്ടോയിലൂടെ ഉന്നം വെയ്ക്കുന്നത് പാരമ്പര്യ വാദികളെ; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ പുതിയ വധുവിന്റെ അടിമ

ഇമ്രാൻഖാൻ മൂന്നാമത് കെട്ടിയത് പാക് പ്രധാനമന്ത്രിയാകാൻ; മുഖം മുഴുവൻ മറച്ച മൂന്നാം ഭാര്യയുടെ ഫോട്ടോയിലൂടെ ഉന്നം വെയ്ക്കുന്നത് പാരമ്പര്യ വാദികളെ; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ പുതിയ വധുവിന്റെ അടിമ

മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ ഇമ്രാൻ ഖാന്റെ സ്വകാര്യ ജീവിതം പലപ്പോഴും പാക്കിസ്ഥാനിലെ പാരമ്പര്യ വാദികളെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, മൂന്നാം വിവാഹത്തിൽ അദ്ദേഹം അവരുടെ വിമർശനമൊഴിക്കാൻ വേണ്ട കരുതലത്രയും എടുത്തിരുന്നു. മതപുരോഹിതർക്കും ബന്ധുക്കൾക്കുമൊപ്പമിരിക്കുന്ന ചിത്രത്തിൽ, വധു ബുർഷ മനേക മുഖം മറച്ചാണ് പ്രത്യക്ഷപ്പെട്ടത്. ആദ്യ രണ്ട് വിവാഹവും ഉണ്ടാക്കിയ വിവാദം ഇതിലുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച ഇമ്രാൻ പാക് പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പാണ് ഈ ഫോട്ടോയെന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്.

ഇമ്രാന്റെ രണ്ടാം ഭാര്യയായിരുന്ന റേഹം ഖാനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബുർഷ മനേകയുമായുള്ള വിവാഹഫോട്ടോ വ്യാജമാണെന്ന് റേഹം ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച വിവാഹം നടന്നുവെന്നാണ് ഇമ്രാൻ അവകാശപ്പെടുന്നത്. യഥാർഥത്തിൽ ജനുവരി ഒന്നിനായിരുന്നു വിവാഹമെന്ന് ഒരുവർഷത്തോളം ഇമ്രാന്റെ ഭാര്യയായിരുന്ന റേഹം ആരോപിക്കുന്നു. പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കെ, ഇമ്രാൻ നടത്തിയ രാഷ്ട്രീയ നാടകമാണ് ഈ വിവാഹഫോട്ടോയെന്നും അവർ പറയുന്നു.

തന്റെ ആത്മീയ ഗുരുവിനെയാണ് വിവാഹം കഴിച്ചതെന്നാണ് ഇമ്രാൻ വെളിപ്പെടുത്തിയത്. യഥാർഥത്തിൽ ആത്മീയ ഗുരുവല്ല, ബുർഷയുടെ അടിമയാമ് ഇമ്രാനെന്നും റേഹം ആരോപിക്കുന്നു. ഒരു തീരുമാനവും ബുർഷയുടെ അനുമതിയില്ലാതെ ഇമ്രാൻ നടപ്പാക്കില്ലെന്നും അവർ പറയുന്നു. താനുമായി ബന്ധമുണ്ടായിരിക്കെത്തന്നെ ബുർഷ വാറ്റൂവുമായി ഇമ്രാന് അടുപ്പമുണ്ടായിരുന്നു. അഞ്ച് മക്കളുടെ അമ്മയായ അവർ മുൻ ക്രിക്കറ്ററെ കുരുക്കുകയായിരുന്നുവെന്നും റേഹം ആരോപിക്കുന്നു.

തെഹ്‌രീക്ക് ഇ-ഇൻസാഫ് പാർട്ടിയുടെ ചെയർമാനായ ഇമ്രാൻ ഖാൻ തിരഞ്ഞെടുപ്പിന് സഹായിക്കുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് ബുർഷയെ വിവാഹം ചെയ്തതെന്ന് ആരോപണം ശക്തമാണ്. പ്രധാനമന്ത്രി പദമമെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ തീരുമാനങ്ങളെടുക്കാൻ ബുർഷയ്ക്കാവുമെന്നും അദ്ദേഹം കരുതുന്നു. ജൂലൈയിലാണ് പാക്കിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ്. എന്നാൽ, ബുർഷയുമൊത്തുള്ള വിവാഹഫോട്ടോ ഇമ്രാൻ പ്രതീക്ഷിച്ച ഫലമായിരിക്കില്ല ഉണ്ടാക്കുകയെന്ന് റേഹം പറയുന്നു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയർ തന്നെ ഇല്ലാതാക്കുമെന്നും അവർ പറയുന്നു.

ബ്രിട്ടീഷ് വംശയജയായ ജെമീമ ഗോൾഡ്‌സ്മിത്തായിരുന്നു ഇമ്രാന്റെ ആദ്യഭാര്യ. 2004-ൽ ഈ ബന്ധം പിരിഞ്ഞു. പിന്നീട് ഏറെക്കാലം രാഷ്ട്രീയ പ്രവർത്തനവുമായി നടന്ന ഇമ്രാൻ, ബിബിസിയിലെ അവതാരകയായ റേഹം ഖാനെ 2015-ലാണ് വിവാഹം കഴിച്ചത്. വിവാഹബന്ധം ഒരുവർഷമെത്തിയപ്പോൾ ആ ബന്ധവും പിരിഞ്ഞു. അന്നേ ബുർഷയായിരുന്നു ഇമ്രാന്റെ ഉപദേശക. ബുർഷയുമായുള്ള ബന്ധമാണോ ബന്ധം പിരിയാനിടയാക്കിയതെന്ന കാര്യം റേഹം വെളിപ്പെടുത്തിയിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP