Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയ് മല്യയും നീരവ് മോദിയും കോത്താരിയുമൊക്കെ ചെറിയ മീനുകൾ മാത്രം; ലോണെടുത്ത് ബോധപൂർവം മുടക്കിയവർ ബാങ്കുകൾക്ക് നൽകാനുള്ളത് 1.1 ലക്ഷം കോടി രൂപ; ആയിരം കോടിയിലധികം പറ്റിച്ചവരിൽ വമ്പൻ ബ്രാൻഡുകളേറെ

വിജയ് മല്യയും നീരവ് മോദിയും കോത്താരിയുമൊക്കെ ചെറിയ മീനുകൾ മാത്രം; ലോണെടുത്ത് ബോധപൂർവം മുടക്കിയവർ ബാങ്കുകൾക്ക് നൽകാനുള്ളത് 1.1 ലക്ഷം കോടി രൂപ; ആയിരം കോടിയിലധികം പറ്റിച്ചവരിൽ വമ്പൻ ബ്രാൻഡുകളേറെ

ന്ത്യൻ ബാങ്കുകളെ പറ്റിച്ച് ശതകോടിക്കണക്കിന് രൂപ തട്ടിച്ച വിജയ് മല്യയും നീരവ് മോദിയും വിക്രം കോത്താരിയുമൊക്കെ തട്ടിപ്പിന്റെ ഒരറ്റം മാത്രമെന്ന് റിപ്പോർട്ട്. 2017 സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം വായ്‌പെടുത്ത് ബാങ്കുകളിൽനിന്ന് തട്ടിയെടുത്ത തുക 1.1 ലക്ഷം കോടി രൂപവരും. വായ്പ തിരിച്ചടയ്ക്കാൻ ശേഷിയുണ്ടായിട്ടും അതിന് തയ്യാറാകാതെ മനപ്പൂർവം ബാങ്കുകളെ പറ്റിക്കുന്ന വ്യക്തികളും കമ്പനികളുമാണ് ഇത്രയും തുക നൽകാനുള്ളത്.

9000-ലേറെ അക്കൗണ്ടുകളാണ് ഇത്തരത്തിൽ വായ്പകളിൽ തിരിച്ചടവ് മുടക്കിയിട്ടുള്ളത്. ഇതിൽ 11 ഗ്രൂപ്പുകൾ ആയിരം കോടിയിലേറെ വീഴ്ചവരുത്തിയിട്ടുള്ളവരാണ്. അവർ മാത്രം 26,000 കോടിയിലേറെ രൂപ ബാങ്കുകൾക്ക് നൽകാനുണ്ട്. വൻകിട ബ്രാൻഡുകളിൽ പലതും ഇത്തരത്തിലുള്ള വമ്പൻ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് മനസ്സിലാക്കാനാവുന്നത്.

ജതിൻ മേത്തയുടെ ഉടമസ്ഥതയിലുള്ള വിൻസം ഡയമണ്ട്‌സ് ആൻഡ് ജൂവലറി ലിമിറ്റഡും ഫോറെവർ പ്രെഷ്യസ് ജൂവലറി ആൻഡ് ഡയമണ്ട്‌സും പല ബാങ്കുകൾക്കായി നൽകാനുള്ളത് 5500 കോടി രൂപയിലേറെയാണ്. കരീബിയൻ ദ്വീപായ സെന്റ് കിറ്റ്‌സ് ആൻഡ് നെവിസിലെ പൗരനാണ് ഇപ്പോൾ ജതിൻ മേത്ത. നികുതിയടക്കേണ്ടതില്ലാത്ത സെന്റ് കിറ്റ്‌സിലാണ് ഇന്ത്യയിൽനിന്ന് തട്ടിച്ച പണം മുഴുവൻ നിക്ഷേപിച്ചിട്ടുള്ളതും. കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യയും സെന്റ് കിറ്റ്‌സും ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ, മേത്തയ്ക്ക് അവിടെ സസുഖം വാഴാം.

വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസ് 3000 കോടി രൂപയോളമാണ് ഇന്ത്യയിലെ ബാങ്കുകൾക്ക് നൽകാനുള്ളത്. സന്ദീപ് ജുൻജുൻവാലയുടെ ഉടമസ്ഥതയിലുള്ള ആർഇഐ അഗ്രോ ഇൻഡസ്ട്രീസ് 2730 കോടി രൂപ തട്ടിച്ചു. പി.കെ.തിവാരിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള മാഹുവ മീഡിയ 2461 കോടി രൂപ ബാങ്കുകൾക്ക് നൽകാനുണ്ട്. സന്ദീപ് ജുൻജുൻവാലയുടെ സ്ഥാപനം ഒരുഘട്ടത്തിൽ ലണ്ടൻ, സിംഗപ്പുർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന സ്ഥാപനമാണ്.

2000 കോടി രൂപയ്ക്കുമേൽ വീഴ്ചവരുത്തിയ വേറെയും വൻകിടക്കാരുണ്ട്. വിജയ് ചൗധരിയുടെ സൂം ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നിതിൽ കാസ്ലിവാളിന്റെ റീഡ് ആൻഡ് ടെയ്‌ലർ (ഇന്ത്യ) ലിമിറ്റഡ്, എസ് കുമാർസ് നേഷൻ വൈഡ് ലിമിറ്റഡ്, ടി വെങ്കട്ടറാം റെഡ്ഡിയുടെ മാധ്യമ സ്ഥാപനമായ ഡെക്കാൺ ക്രോണിക്കിൾ ഹോൾഡിങ്‌സ് എന്നിവയാണ് അതിൽ പ്രമുഖർ. ഒട്ടാകെ 1,11,739 കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കുകൾക്ക് കിട്ടാനുള്ളത്.

ഈ തുകയിൽ 58 ശതമാനവും കിട്ടാനുള്ളത് ദേശസാൽകൃത ബാങ്കുകൾക്കാണ്. 65,642 കോടി രൂപ. 24.8 ശതമാനം തുകയും എസ്.ബി.ഐയും അനുബന്ധബാങ്കുകൾക്കുമാണ് നഷ്ടമായത്. 27,717 കോടി രൂപ. 14,508 കോടി രൂപ (13 ശതമാനം) ആണ് ഈ കിട്ടാക്കടത്തിലെ സ്വകാര്യമേഖലാ ബാങ്കുകളുടെ വിഹിതം. 250 കോടിയിലേറെ വീഴ്ചവരുത്തിയ വ്യക്തികളുടെയും കമ്പനികളുടെയും ആകെത്തുക 48,000 കോടിയിലേറെ വരും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP