Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെ.സുധാകരൻ നടത്തുന്ന അനിശ്ച്ചിതകാല ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി മഹിളകളും സമരത്തിൽ; കോൺഗ്രസ്സിന്റെ സ്ത്രീ പങ്കാളിത്തം ഉറപ്പിച്ചു കൊണ്ടുള്ള സമരത്തിൽ അണിനിരന്ന് നിരവധി അനുഭാവികളും

കെ.സുധാകരൻ നടത്തുന്ന അനിശ്ച്ചിതകാല  ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി മഹിളകളും സമരത്തിൽ; കോൺഗ്രസ്സിന്റെ സ്ത്രീ പങ്കാളിത്തം ഉറപ്പിച്ചു കൊണ്ടുള്ള സമരത്തിൽ അണിനിരന്ന് നിരവധി അനുഭാവികളും

രഞ്ജിത് ബാബു

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ നടത്തുന്ന അനിശ്ച്ചിതകാല ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി മഹിളകളും ഇന്ന് ഉപവാസ സമരമാരംഭിച്ചു. കലക്ടേറ്റ് പടിക്കലെ ഉപവാസ പന്തലിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മഹിളാ കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ ഏകദിന ഉപവാസ സമരം ആരംഭിച്ചത്. കോൺഗ്രസ്സിന്റെ സ്ത്രീ പങ്കാളിത്തം പൂർണ്ണമായും ഉറപ്പിച്ചു കൊണ്ടുള്ള സമരത്തിൽ നിരവധി അനുഭാവികളും എത്തിച്ചേർന്നു.

കൊല്ലപ്പെട്ട ഷുഹൈബിന്റെ നാടായ എടയന്നൂരിൽ നിന്നും നിരവധി അമ്മമാരും ഉപവാസ സമരത്തിൽ പങ്കാളികളായി. ഉപവാസം മുൻ മന്ത്രി എ.പി. അനിൽകുമാർ ഉത്ഘാടനം ചെയ്തു. നാളെ മുതൽ ഓരോ പോഷക സംഘടനകളും ഊഴമനുസരിച്ച് ഓരോ ദിവസവും ഉപവാസത്തിൽ പങ്കാളികളാകും. മാത്രമല്ല യു.ഡി.എഫ് അനുകൂല സാംസ്കാരിക സംഘടനകളേയും ഉപവാസ സമരവുമായി ബന്ധപ്പെടുത്തി പങ്കാളികളാക്കും.

സിബിഐ. അന്വേഷണ തീരുമാനം വൈകിപ്പിക്കുന്നതിനു പിന്നിൽ സിപിഐ.(എം). കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദമാണെന്ന് ഉപവാസ മനുഷ്ഠിക്കുന്ന കെ.സുധാകരൻ ആരോപിച്ചു. ഉപവാസ സമരത്തിന് കെ.പി.സി. സി. ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, ഡോ.കെ.വി. ഫിലോമിന, സി.ടി.ഗിരിജ, തങ്കമ്മ വേലായുധൻ, അമൃത രാമകൃഷ്ണൻ, പി.കെ. സരസ്വതി, എന്നിവർ നേതൃത്വം നൽകി.

കെ സുധാകരന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഷുഹൈബിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട സിബിഐ.അന്വേഷണം നടത്താൻ സർക്കാർ നടപടി സ്വീകരിക്കണം. യഥാർത്ഥ പ്രതികളെ പിടികൂടുകയും വേണം. ഇനിയും വൈകിയാൽ സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് ഡി.സി. സി. പ്രസിഡണ്ട് സതീശൻ പാച്ചേനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഷുഹൈബിന്റെ കൊലയിൽ നേതൃത്വപരമായ പങ്കും ആസൂത്രണവും സിപിഐ.(എം). ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ്സും പൊതു സമൂഹവും സംശയിക്കുന്നുണ്ട്.

പിടികൂടപ്പെട്ട ആകാശ്, റിജിൻ രാജ് എന്നിവരിൽ നിന്നും കൊലപാതകത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സിപിഐ.(എം). ജില്ലാ നേതൃത്വവും താഴെ തട്ടിലുള്ള ജില്ലാ നേതൃത്വവും ഒത്തു കളിച്ച് യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചിരിക്കയാണ്. കൊലപാതകം നടന്ന ശേഷം പൊലീസ് ഇടപെടൽ വൈകിയതും സിപിഐ.(എം). ന്റെ പങ്ക് വ്യക്തമാക്കുന്നുവെന്നും പാച്ചേനി പറഞ്ഞു.

 

അതുകൊണ്ടു തന്നെ തങ്ങൾ സമര മുഖം കൂടുതൽ ശക്തമാക്കൻ തീരുമാനിച്ചിരിക്കയാണ്. പാർട്ടി സമ്മേളനങ്ങളിൽ മാത്രം ആത്മാർത്ഥമായ ശ്രദ്ധ പതിപ്പിക്കുന്ന മുഖ്യമന്ത്രി ഇതുവരേയും കൊല്ലപ്പെട്ട യുവാവിന്റെ വീട് സന്ദർശിക്കാൻ തയ്യാറായിട്ടില്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് സമരമുഖത്ത് തുരടുക തന്നെ ചെയ്യുമെന്നും പാച്ചേനി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP