Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ആ ബാലി കേറാമല കേരളത്തിൽ നിന്ന് തന്നെ നേടാം; വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്ന മലയാളികൾക്ക് സുവർണ്ണാവസരം; ഷാർജാ സർക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കേരളത്തിൽ നിന്നും നൽകാൻ നടപടി ഒരുങ്ങുന്നു: അംഗീകാരമാവുന്നത് ഷാർജാ ഭരണാധികാരിയുടെ സന്ദർശന വേളയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പദ്ധതിക്ക്

ഇനി ആ ബാലി കേറാമല കേരളത്തിൽ നിന്ന് തന്നെ നേടാം; വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്ന മലയാളികൾക്ക് സുവർണ്ണാവസരം; ഷാർജാ സർക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കേരളത്തിൽ നിന്നും നൽകാൻ നടപടി ഒരുങ്ങുന്നു: അംഗീകാരമാവുന്നത് ഷാർജാ ഭരണാധികാരിയുടെ സന്ദർശന വേളയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പദ്ധതിക്ക്

എടപ്പാൾ: ഗൾഫിൽ പോകുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ബാലികേറാമലയാണ് അവിടുത്തെ ഡ്രൈവിങ് ടെസ്റ്റ്. ഡ്രൈവിങ് ടെസ്റ്റ് ജയിച്ച് ലൈസൻസ് നേടുക എന്നത് ഗൾഫ് മലയാളികളെ സംബന്ധിച്ചും വലിയ തലവേദനയാണ്. അത്രയ്ക്കും വലിയ നൂലാമാലയാണ് ഇവിടുത്തെ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുക എന്നത്. എന്നാൽ ഡ്രൈവിങ് ജോലി തേടി പോകുന്ന മലയാളികൾക്ക് ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ഷാർജ ഭരണകൂടം.

വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവർക്ക് ഷാർജ സർക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കേരളത്തിൽ നൽകാനാണ് നടപടിയാവുന്നത്. ഷാർജയിൽനിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിൽ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെവെച്ചു ലൈസൻസ് നൽകുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനത്തിനായി എടപ്പാളിൽ പ്രവർത്തിക്കുന്ന ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ,ഡി.ടി.ആർ.) സന്ദർശിക്കാനെത്തിയ ട്രാൻസ്പോർട്ട് കമ്മിഷണർ കെ.എ. പത്മകുമാറാണ് ഇക്കാര്യമറിയിച്ചത്.

ഷാർജയിലെ ഭരണാധികാരിയുടെ കേരള സന്ദർശനവേളയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പദ്ധതിക്കാണ് ഇതോടെ അംഗീകാരമാവുന്നത്. ഒൻപതുസ്ഥലങ്ങളിൽ ഇതിനുള്ള സംവിധാനമൊരുക്കും. തളിപ്പറമ്പ്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാറശ്ശാല എന്നിവിടങ്ങളിൽ ഇതാരംഭിച്ചിട്ടുണ്ട്. പൊന്നാനി, കാസർകോട്, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളിൽ ഉടനാരംഭിക്കും.

വിദേശത്ത് ഇടതുവശത്തിരുന്ന് വാഹനമോടിക്കുന്ന രീതിയാണുള്ളത്. ഇവിടെ ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യത്തിൽ എന്തുപരിഹാരം കാണാനാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. കേരളത്തിൽ ഷാർജ ഉദ്യോഗസ്ഥർക്ക് താമസിച്ച് ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ള സ്ഥലമെന്ന നിലയിൽ എടപ്പാൾ ഐ.ഡി.ടി.ആർ. ആണ് മുഖ്യപരിഗണനയിലുള്ള സ്ഥലം.

കേരളത്തിലുള്ള 2775 ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ഓരോ പരിശീലകർക്ക് അഞ്ചുദിവസം വീതം ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനം നൽകാനുള്ള നടപടികളും ആരംഭിക്കും. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ശാസ്ത്രീയ വാഹനപരിശോധനാ രീതിയിലും വാഹന ടെസ്റ്റിലുമുള്ള പരിശീലനവും നൽകും. കേന്ദ്ര നിയമപ്രകാരം വാഹന ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ആക്കും. ബ്ലാക്ക് സ്പോട്ടുകൾ മാർക്ക് ചെയ്ത് നവീകരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP