Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓറിയന്റൽ ബാങ്കിലും 390 കോടിയുടെ തട്ടിപ്പ് ഉണ്ടായതിന് പിന്നാലെ പ്രതികരിച്ച് മോദി; ഇത്തരം തട്ടിപ്പുകൾ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി; സമ്പദ് വ്യവസ്ഥയ്ക്ക് വമ്പൻ ക്ഷതമേൽക്കുമെന്ന് ജെയ്റ്റ്‌ലിയും

ഓറിയന്റൽ ബാങ്കിലും 390 കോടിയുടെ തട്ടിപ്പ് ഉണ്ടായതിന് പിന്നാലെ പ്രതികരിച്ച് മോദി; ഇത്തരം തട്ടിപ്പുകൾ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി; സമ്പദ് വ്യവസ്ഥയ്ക്ക് വമ്പൻ ക്ഷതമേൽക്കുമെന്ന് ജെയ്റ്റ്‌ലിയും

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ വായ്പാ തട്ടിപ്പിന് പിന്നാലെ ഓറിയന്റൽ ബാങ്കിലെ തട്ടിപ്പിന്റെ വിവരങ്ങളും പുറത്ത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിൽ നിന്നെടുത്ത 390 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിന് ദ്വാരക ദാസ് സേഥ് ജൂവലറി ഉടമകൾക്ക് എതിരെ സിബിഐ കേസെടുത്തു. ഇതിന് പിന്നാലെ നരേന്ദ്ര മോദിയും ധനമന്ത്രി ജെയ്റ്റ്‌ലിയും ഈ സംഭവങ്ങളിൽ പ്രതികരിച്ചതും ചർച്ചയായി.

പൊതു പണം കൊള്ളയടിക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്ന് ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വായ്‌പ്പാ തട്ടിപ്പുകൾ ആവർത്തിക്കുന്നതിനിടെയാണ് പ്രതികരണം. സംഭവം വിവാദമായതിന് പിന്നാലെ ഇതാദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സമ്പദ് വ്യവസ്ഥയ്ക്ക് വൻ ക്ഷതമേൽക്കുമെന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും അഭിപ്രായപ്പെട്ടിട്ടുണ്ട്്. വായ്പാ തട്ടിപ്പ് വിവാദത്തെ തുടർന്ന് വിരാട് കൊഹ്ലി ബ്രാൻഡ് അംബാസിഡർ സ്ഥാനം ഒഴിഞ്ഞെന്ന റിപ്പോർട്ടുകൾ പഞ്ചാബ് നാഷണൽ ബാങ്ക് നിഷേധിച്ചു.

എന്നാൽ ജനങ്ങളുടെ പണം കൊള്ളയടിച്ച് നാടുവിടാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയിലെ മൂന്നാമത്തെ തട്ടിപ്പും വിജയകരമായി പൂർത്തിയായതായി പരിഹസിച്ചുകൊണ്ടാണ് രാഹുൽഗാന്ധി ഈ സംഭവത്തോട് പ്രതികരിച്ചത്. കേസുകളുടെ പശ്ചാത്തലത്തിൽ സമയബന്ധിതമായി ശമ്പളം നൽകാൻ കഴിയില്ലെന്ന് നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സി ജീവനക്കാരെ അറിയിച്ചതും ഇതിനിടെ വാർത്തയായി. 3500 ലധികം ജീവനക്കാരാണ് ചോക്‌സിയുടെ കമ്പനികളിൽ ജോലിചെയ്യുന്നത്.

ഓറിയന്റൽ ബാങ്കിൽ തട്ടിപ്പ് നടത്തിയവർ വിദേശത്തേക്ക് കടന്നതായ വിവരവും ഇതോടൊപ്പം പുറത്തുവന്നു. രാജ്യത്തെ ബാങ്കുകളെ വമ്പന്മാർ ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിക്കുന്നത് ഇതോടെ വലിയ ചർച്ചയാവുകയാണ്. നീരവ് മോദിയുടെ 523 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നീരവ് മോദി തട്ടിപ്പ് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയതോടെയാണ് സമാനമായ മറ്റൊരു തട്ടിപ്പിൽ സിബിഐ കേസെടുത്തത്.

ആറു മാസം മുൻപ് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് നൽകിയ പരാതിയിലാണ് കേസ്. സ്വർണ്ണ രത്ന വ്യാപാരികളായ ദ്വാരക ദാസ് സേഥ് പ്രൈവറ്റ് ലിമിറ്റഡ് 2007- 2012 കാലഘട്ടത്തിലാണ് ബാങ്കിൽ നിന്ന് 390 കോടി വായപ്പയെടുത്തത്. ബാങ്കിൽ നിന്നുള്ള ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകി വ്യാജ കമ്പനികളുമായി പോലും ഇടപാട് നടത്തിയെന്ന രേഖകൾ സമ്പാദിച്ചു. തട്ടിപ്പിൽ കമ്പനി ഉടമ സഭ്യ സേത്ത് അടക്കം നാലുപേർക്കെതിരെയാണ് കേസ്. കേസെടുക്കാൻ സിബിഐ കാലതാമസമുണ്ടാക്കിയതിനാൽ പ്രതികൾ വിദേശത്തേക്ക് കടന്നതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP