Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

'ഏതു മുന്നണിയിൽ ചേരണമെന്ന കാര്യത്തിൽ കേരള കോൺഗ്രസ് എമ്മിനും കെ.എം മാണിക്കും സ്വന്തമായി തീരുമാനമെടുക്കാം; കെ.എം.മാണിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം നിരപരാധിയാണെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത്'; മാണിയോടുള്ള യുഡിഎഫ് നിലപാടിൽ മാറ്റമില്ലെന്നും ഉമ്മൻ ചാണ്ടി

'ഏതു മുന്നണിയിൽ ചേരണമെന്ന കാര്യത്തിൽ കേരള കോൺഗ്രസ് എമ്മിനും കെ.എം മാണിക്കും സ്വന്തമായി തീരുമാനമെടുക്കാം; കെ.എം.മാണിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം നിരപരാധിയാണെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത്'; മാണിയോടുള്ള യുഡിഎഫ് നിലപാടിൽ മാറ്റമില്ലെന്നും ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതു മുന്നണിയിൽ ചേരണമെന്ന കാര്യത്തിൽ കേരള കോൺഗ്രസ് എമ്മിനും കെ.എം.മാണിക്കും സ്വന്തമായി തീരുമാനമെടുക്കാമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിപദം വഹിച്ചിരുന്ന കെ.എം.മാണിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹം നിരപരാധിയാണെന്ന നിലപാടാണ് അന്നും ഇന്നുമുള്ളത്. മാണിയോടുള്ള യുഡിഎഫ് നിലപാടിൽ മാറ്റമില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു.

മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി കെ.എം.മാണി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന. ശനിയാഴ്ച വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസിലെത്തിയാണ് മാണി കുഞ്ഞാലിക്കുട്ടിയെ കണ്ടത്. തുറന്നിട്ട എല്ലാ വാതിലുകളിലൂടെയും കയറാൻ പറ്റില്ലല്ലോ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട മാണിയുടെ പ്രതികരണം. അതേസമയം, മാണി യുഡിഎഫിലേക്ക് തന്നെ വരണമെന്നാണ് ആഗ്രഹമെന്നും അന്തിമ തീരുമാനം പറയേണ്ടത് കേരള കോൺഗ്രസാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനനീക്കം സജീവ ചർച്ചയിലിരിക്കെയാണ് മാണി-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയും ഉമ്മൻ ചാണ്ടിയുടെ പരാമർശവും. എൽഡിഎഫ് വിപുലീകരിക്കണമെന്ന നിർദേശമുള്ള സിപിഎം പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു.

എന്നാൽ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ വേദിയിൽ, മാണിയെ വേദിയിലിരുത്തി കാനം ഈ നീക്കത്തെ വെട്ടി. ദയവായി സെൽഫ് ഗോൾ അടിക്കരുതെന്നായിരുന്നു സിപിഎമ്മിനോടു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭ്യർത്ഥന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP