Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും എൽഡിഎഫിൽ എടുക്കുമെന്നും സിപിഎം പറഞ്ഞിട്ടില്ല; സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുകയാണ്'; കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ

'കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും എൽഡിഎഫിൽ എടുക്കുമെന്നും സിപിഎം പറഞ്ഞിട്ടില്ല; സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുകയാണ്'; കാനത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മാണിയെ ഇടതുമുന്നണിയിൽ എടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചർച്ചയ്ക്കു നൽകിയ മറുപടിയിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. സിപിഐ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

കെ.എം.മാണിയെയും കേരള കോൺഗ്രസിനെയും എൽഡിഎഫിൽ എടുക്കുമെന്നും സിപിഎം പറഞ്ഞിട്ടില്ല. സിപിഐയും സെക്രട്ടറി കാനം രാജേന്ദ്രനും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുകയാണ്. മാണിയെ ഇടതുമുന്നണിയിൽ എടുക്കുന്നുണ്ടെങ്കിൽ അത് കേന്ദ്രനേതൃത്വവുമായി കൂടിയാലോചിച്ചശേഷം മാത്രമേ ഉണ്ടാകൂ. ഇടതുവിരുദ്ധ മുന്നണിയെ തകർക്കുകയാണ് സിപിഐയുടെ ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി.

കണ്ണൂരിലുണ്ടാകുന്ന അക്രമങ്ങൾ ദൗർഭാഗ്യകരമാണെന്നു പറഞ്ഞ കോടിയേരി, പാർട്ടി ഓഫീസുകൾക്കു വീടുകൾക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP