Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളനിറച്ച് നെയ്ച്ചോറ്... മൂന്നുരൂപയ്ക്ക് ചിക്കൻകറി! ചായക്കും പലഹാരങ്ങൾക്കും അഞ്ച് രൂപ; പത്ത് രൂപയ്ക്ക് ജ്യൂസും 60 രൂപയ്ക്ക് ചിക്കൻ ബിരിയാണിയും; മക്കരപ്പറമ്പിലെ ന്യായ വില ഭക്ഷണ ശാല സൂപ്പർഹിറ്റ്

പള്ളനിറച്ച് നെയ്ച്ചോറ്... മൂന്നുരൂപയ്ക്ക് ചിക്കൻകറി! ചായക്കും പലഹാരങ്ങൾക്കും അഞ്ച് രൂപ; പത്ത് രൂപയ്ക്ക് ജ്യൂസും 60 രൂപയ്ക്ക് ചിക്കൻ ബിരിയാണിയും; മക്കരപ്പറമ്പിലെ ന്യായ വില ഭക്ഷണ ശാല സൂപ്പർഹിറ്റ്

മങ്കട: വിലയക്കറ്റത്തിന്റെ കാലത്താണ് മലയാളികൾ കഴിയുന്നത്. ഒരു ചായ ലഭിക്കണമെങ്കിൽ എട്ടു രൂപ നൽകേണ്ട അവസ്ഥ. ഊണിന് പോലും കൊടുക്കണം 80 രൂപ. ഇങ്ങനെയുള്ള സ്ഥലത്താണ് വിലക്കിഴിവു കൊണ്ടും ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കിയും ഒരു ഹോട്ടൽ ഹിറ്റായിരിക്കുന്നത്. പെരുന്തൽമണ്ണ റോഡിൽ മക്കരപ്പറമ്പിൽ പ്രവർത്തിക്കുന്ന 'നോൺ സ്റ്റോപ്പ് ' ഹോട്ടലാണ് ചുരുങ്ങിയ കാലം കൊണ്ട് നാട്ടിൽ ഹിറ്റായത്. ദേശീയപാത 213-ലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.

വിവിധ മേഖലകളിൽനിന്നുള്ള മൂവർസംഘത്തിന്റെ ചിന്തയിൽനിന്ന് രൂപംകൊണ്ട ആശയമാണ് ഈ ന്യായവില ഹോട്ടൽ. ചായ, എണ്ണപ്പലഹാരങ്ങൾ എന്നിവയ്ക്ക് അഞ്ചുരൂപ, 10 രൂപയ്ക്ക് ജ്യൂസ്, 60 രൂപയ്ക്ക് ചിക്കൻ ബിരിയാണി, 40 രൂപയ്ക്ക് നെയ്ച്ചോറും ചിക്കൻകറിയും തുടങ്ങി എല്ലാ വിഭവങ്ങൾക്കും ന്യായവില മാത്രം. മൂന്നുരൂപയ്ക്ക് ചിക്കൻകറി മാത്രവും ലഭിക്കും.

'പള്ളർച്ച് നെയ്ച്ചോറ്......' എന്നാണ് ഹോട്ടലിന്റെ ബോർഡിൽ എഴുതിവെച്ചിരിക്കുന്നത്. രണ്ടുമാസം മുമ്പാണ് മക്കരപ്പറമ്പ് ടൗണിൽ അർഷദ്, സക്കീറലി, ഖാദറലി എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടൽ തുടങ്ങിയത്. വിലകുറച്ച് നൽകുന്നതിനാൽ ആദ്യമൊക്കെ വലിയ എതിർപ്പുകളുണ്ടായി. പല കോണുകളിൽ നിന്നും എതിർപ്പു നേരിടേണ്ടി വന്നു. ആദ്യദിവസം ഹോട്ടലിലേക്കുള്ള വെള്ളം മുടക്കി. പിന്നെ കിണറിൽ മാലിന്യങ്ങൾ തള്ളി. ഇങ്ങനെയൊക്കെ എതിർപ്പുകളുണ്ടായിട്ടും പിടിച്ചുനിൽക്കാൻതന്നെ തീരുമാനിച്ചു.

ജി.എസ്.ടി, നോട്ടുനിരോധനം, ഗൾഫ് പ്രതിസന്ധി തുടങ്ങി സധാരണക്കാരന്റെ നടുവൊടിക്കുന്ന ഈ സാമ്പത്തികമാന്ദ്യക്കാലത്ത് തികച്ചും ജീവകാരുണ്യപരമായ ചിന്തയിൽ നിന്നാണ് സാധാരണക്കാരെ ഉദ്ദേശിച്ച് ഈ ഹോട്ടൽ രൂപംകൊണ്ടത്. തൊഴിലാളികളുൾപ്പെടെ സാധാരണക്കാരായവരാണ് കൂടുതലും ഹോട്ടലിലെത്തുന്നത്. പുലർച്ചെ നാലരമുതൽ രാത്രി 11 വരെ രണ്ട് ഷിഫ്റ്റിലായി 10 തൊഴിലാളികളുണ്ട്. സാധാരണക്കാർക്ക് സേവനം നൽകുന്ന സന്തോഷം ചില്ലറയല്ലെന്ന് പങ്കാളികളിലൊരാളായ വറ്റലൂർ സ്വദേശി ഖാദറലി പറഞ്ഞു.

കോഴിഫാം നടത്തിയിരുന്ന ഇദ്ദേഹം ജി.എസ്.ടിയെ തുടർന്ന് കോഴിഫാം പൂട്ടേണ്ടി വന്നതിനാലാണ് ഈ രംഗത്തേക്കു തിരിഞ്ഞത്. ഒരു ചായയുടെ ചെലവ് എങ്ങനെനോക്കിയാലും അഞ്ചുരൂപയിൽ താഴെ മാത്രമേ വരൂ എന്നു മനസ്സിലാക്കിത്തന്നെയാണ് വിലകുറച്ചതെന്നും ഇദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP