Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റ് ചെയ്യാൻ അവസരമൊരുക്കി എംഎം അക്‌ബർ ഹൈദരാബാദിൽ വിമാനമിറങ്ങിയത് കേരള സർക്കാരുമായുള്ള ധാരണപ്രകാരം; സലഫി പ്രഭാഷകനുവേണ്ടി പിണറായിയിൽ സമ്മർദ്ദം ചെലുത്തി ലീഗ്, മുജാഹിദ് നേതൃത്വങ്ങൾ; പൊലീസിനും സർക്കാരിനും എതിരെ പ്രതിഷേധങ്ങൾ വേണ്ടെന്ന് അണികൾക്ക് നിർദ്ദേശം; കെടി ജലീലും ശ്രീരാമകൃഷ്ണനും മുഖേന പീസ് സ്‌കൂൾ എംഡിക്കു വേണ്ടിയുള്ള ഇടപെടലുകൾ

അറസ്റ്റ് ചെയ്യാൻ അവസരമൊരുക്കി എംഎം അക്‌ബർ ഹൈദരാബാദിൽ വിമാനമിറങ്ങിയത് കേരള സർക്കാരുമായുള്ള ധാരണപ്രകാരം; സലഫി പ്രഭാഷകനുവേണ്ടി പിണറായിയിൽ സമ്മർദ്ദം ചെലുത്തി ലീഗ്, മുജാഹിദ് നേതൃത്വങ്ങൾ; പൊലീസിനും സർക്കാരിനും എതിരെ പ്രതിഷേധങ്ങൾ വേണ്ടെന്ന് അണികൾക്ക് നിർദ്ദേശം; കെടി ജലീലും ശ്രീരാമകൃഷ്ണനും മുഖേന പീസ് സ്‌കൂൾ എംഡിക്കു വേണ്ടിയുള്ള ഇടപെടലുകൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സലഫി പ്രഭാഷകൻ എം.എം അക്‌ബറിന്റെ അറസ്റ്റ് നടന്നത് സർക്കാറുമായുള്ള അഡ്ജസ്റ്റ്‌മെന്റ് പ്രകാരം. അതിനാൽ തന്നെ പൊലീസിനും സർക്കാറിനുമെതിരെ പ്രതിഷേധങ്ങൾ വേണ്ടന്ന് അണികൾക്ക് മുജാഹിദ് നേതാക്കൾ നിർദ്ദേശവും നൽകി. മതസ്പർധയുളവാക്കുന്ന പാഠഭാഗങ്ങൾ പഠിപ്പിച്ചുവെന്ന കേസിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് പീസ് ഇന്റർനാഷണൽ സ്‌കൂൾ മാനേജിങ് ഡയറക്ടർ എംഎം അക്‌ബർ അറസ്റ്റിലായത്.

ക്വാലാലംപൂരിൽ നിന്നു ദോഹയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഹൈദരാബാദിൽ വച്ച് അക്‌ബറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് വരിക്കാൻ തയ്യാറായാണ് അക്‌ബർ വിമാനത്താവളത്തിൽ എത്തിയതെന്നാണ് അറിയുന്നത്. ഏതുവിധേനയും ഇന്ത്യയിൽ എത്തുകയും ഒളിവു ജീവിതം അവസാനിപ്പിക്കുകയുമായിരുന്നു അക്‌ബറിന്റെ ലക്ഷ്യം. അറസ്റ്റ് നടന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് സർക്കാർ തലത്തിൽ എം.എം അക്‌ബറിനു വേണ്ടി ലീഗ്, മുജാഹിദ് നേതാക്കൾ ശക്തമായ സമ്മർദം ചെലുത്തിയിരുന്നു.

മുജാഹിദ് സമ്മേളനത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനെത്തിയ നേതാക്കൾ അക്‌ബറിന്റെ വിഷയം പിണറായിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആദ്യം നാട്ടിൽ എത്തട്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സർക്കാർ തലത്തിൽ നിന്നുള്ള കൃത്യമായ പിന്തുണയും ഉറപ്പും ലഭിച്ചതോടെയാണ് ഇപ്പോൾ വിദേശത്ത് നിന്നു അക്‌ബർ നാട്ടിലെത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

എംഎം അക്‌ബർ അറസ്റ്റിലായ പാഠപുസ്തക കേസ് 2016 ഒക്ടോബറിലാണ് രജിസ്റ്റർ ചെയ്തത്. പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ മേധാവി, കണ്ടന്റ് എഡിറ്റർ, പാഠപുസ്തക ഡിസൈനർ എന്നിവരെ 2016 ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കോടതി റിമാൻഡ് ചെയ്ത മൂവരും പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു. എന്നാൽ സമാന കേസിൽ എം എം അക്‌ബർ കീഴടങ്ങാതെ ഒളിവിൽ പോകുകയായിരുന്നു. ഇത് കേസിന്റെ ദുരൂഹത വർധിപ്പിച്ചു. അക്‌ബർ കീഴടങ്ങാതായതോടെ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെയാണ് എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെയ്ക്കുന്നത്.

അക്‌ബർ അറസ്റ്റിലായതോടെ മുസ്ലിം പണ്ഡിതന്മാർക്കെതിരെയുള്ള കടന്നുകയറ്റമായും പ്രബോധകരെ കള്ളക്കേസിൽ കുടുക്കുന്നതായും വ്യാപക പ്രചാരണം ഉയർന്നിരുന്നു. സംഘടനാ തലത്തിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നെങ്കിലും മുജാഹിദ് നേതാക്കൾ സർക്കാറിനെതിരെയുള്ള നിലപാട് മയപ്പെടുത്തി. മുസ്ലിം ലീഗ് നേതാക്കളും സർക്കാറിനെതിരെ പരസ്യമായ കടന്നാക്രമണവുമായി രംഗത്ത് വന്നില്ല. സമാന വകുപ്പ് ചുമത്തി കേസെടുത്ത ശശികല അടക്കമുള്ള സംഘപരിവാർ നേതാക്കൾക്കെതിരെ യാതൊരു നടപടിയുമില്ലാത്തത് രണ്ടുകൂട്ടർക്കും വ്യത്യസ്ത നീതി എന്ന ആക്ഷേപത്തിനും കാരണമായി. എന്നാൽ ഗുരുതര വകുപ്പുകൾ ചുമത്തപ്പെട്ട മുജാഹിദ് ബാലുശേരി അടക്കമുള്ളവരെ ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ലെന്നത് ഇരവാദത്തിന്റെ മുനയൊടിക്കുന്നു.

2016ൽ ഐ.എസിലേക്കു പോയ മൂന്നുപേർ പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്. പെരിന്തൽമണ്ണ, ചെർപുളശേരി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മതപരിവർത്തന കേസുകളിലെ മുഖ്യപ്രതി നൗഫൽ കുരിക്കൾ എംഎം അക്‌ബർ നേതൃത്വം കൊടുക്കുന്ന നീച്ച് ഓഫ് ട്രൂത്ത് സംഘടനയുടെ സജീവ പ്രവർത്തകനാണ്. ഇയാൾ ഇപ്പോൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. ഈ രണ്ട് കേസുകളാണ് എം.എം അക്‌ബറിനെ പ്രതിരോധത്തിലാക്കുന്നത്. എന്നാൽ ഈ കേസുകളിൽ നിലവിൽ അക്‌ബറിനെതിരെ അന്വേഷണമില്ലെന്നും തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്നും എൻ.ഐ.എ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം അക്‌ബറിനു മേലുള്ള കുരുക്ക് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ലീഗ്, മുജാഹിദ് നേതൃത്വം. സർക്കാർ തലത്തിൽ നിന്നുള്ള സഹായവും ഉറപ്പ് നൽകിയിട്ടുണ്ട്. അക്‌ബറിനെ രക്ഷിക്കാൻ സർക്കാറിനു മേൽ ശക്തമായ സമ്മർദമുണ്ട്. ഇതിനായി ചരടുവലിയും നടക്കുന്നുണ്ട്. മന്ത്രി കെ.ടി ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർ മുഖേനയാണ് അക്‌ബറിനു വേണ്ടിയുള്ള ഇടപെടൽ നടത്തുന്നത്. ഈ സാഹചര്യത്തിൽ സർക്കാറിനും പൊലീസിനുമെതിരെ തിരിയേണ്ടെന്നാണ് മുജാഹിദ് നേതാക്കളുടെ തീരുമാനം. ഇത് അണികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസിനെതിരെ ആക്ഷേപമില്ലെന്നായിരുന്നു എംഎം അക്‌ബർ കോടതിയിൽ ഹാജരാക്കിയപ്പോൾ പറഞ്ഞത്. എന്നാൽ മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ പാർട്ടികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള അക്‌ബറിനെ മൂന്നിന് വീണ്ടും കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP