Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

56 നിലകളിലായി അത്യാഡംബരം നിറയുന്ന 400 സ്യൂട്ടുകൾ; ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയിലെ നാലാമൻ; ബോളിവുഡ് സെലബ്രിറ്റികളുടെയും അതിസമ്പന്നരുടെയും പ്രിയപ്പെട്ട വാസസ്ഥലം; ദുബായ് നഗരത്തിന്റെ ആകാശ കാഴ്‌ച്ചയും ബീച്ച് സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാവുന്ന ഇടം: ബാത്ത് ടബ്ബിൽ ശ്രീദേവിയുടെ ജീവൻ പൊലിഞ്ഞ എമിറേറ്റ്‌സ് ടവർ ഹോട്ടൽ ആഡംബരത്തിന്റെ അവസാന വാക്ക്

56 നിലകളിലായി അത്യാഡംബരം നിറയുന്ന 400 സ്യൂട്ടുകൾ; ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയിലെ നാലാമൻ; ബോളിവുഡ് സെലബ്രിറ്റികളുടെയും അതിസമ്പന്നരുടെയും പ്രിയപ്പെട്ട വാസസ്ഥലം; ദുബായ് നഗരത്തിന്റെ ആകാശ കാഴ്‌ച്ചയും ബീച്ച് സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാവുന്ന ഇടം: ബാത്ത് ടബ്ബിൽ ശ്രീദേവിയുടെ ജീവൻ പൊലിഞ്ഞ എമിറേറ്റ്‌സ് ടവർ ഹോട്ടൽ ആഡംബരത്തിന്റെ അവസാന വാക്ക്

മറുനാടൻ ഡെസ്‌ക്ക്

ദുബായ്: ഏതാനും ദിവസങ്ങളായി ഇന്ത്യൻ മാധ്യമ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ദുബായിലുള്ള ഷെയ്ഖ് സായിദ് റോഡിലുള്ള എമിറേറ്റ്‌സ് ടവറിലേക്കായിരുന്നു. ആത്യാഢംബരം കൊണ്ട് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഈ ഹോട്ടലിലെ ആഡംബര സ്യൂട്ടിലെ ബാത്ത് ടബ്ബിലാണ് ഇന്ത്യൻ സിനിമയിലെ സൗന്ദര്യറാണിയുടെ ജീവൻ പൊലിഞ്ഞത്. ആദ്യം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണം എന്നുള്ള വാർത്തകൾ വന്നിരുന്നെങ്കിലും ഹോട്ടൽ മുറിയിലെ ബാത്ത്ടബിൽ മുങ്ങിമരിക്കുകയായിരുന്നു ശ്രീദേവി എന്ന വാർത്ത പുറത്തുവന്നു. ഇതോടെ ഇന്റർനെറ്റ് ലോകത്ത് ഹോട്ടലിന്റെ ചിത്രവും വീഡിയോയും തിരഞ്ഞ് നിരവധി പേർ എത്തി. ഇന്ത്യൻ മാധ്യമങ്ങളാകട്ടെ ബാത്ത് ടബ്ബിൽ വെച്ച് എങ്ങനെ മുങ്ങിമരിക്കുനമെന്ന ചോദ്യവുമായി കളം നിറഞ്ഞു. ഇതോടെ എമിറേറ്റ് ടവറിനെ കുറിച്ചുള്ള ആകാംക്ഷ വർദ്ധിക്കുകയാണ് ഉണ്ടായതും.

അടുത്ത ബന്ധുവായ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ശ്രീദേവിയും കുടുംബവും താമസിച്ചിരുന്നത് എമിറേറ്റ്‌സ് ടവർ ഹോട്ടലിലായിരുന്നു. ദുബായിയുടെ അഭിമാനമായി നിൽക്കുന്ന രണ്ട് അംബരചുംബികളായ കെട്ടിടമാണ് എമിറേറ്റ്‌സ് ടവർ. ഇതിൽ ഒരു ടവറിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. മറ്റേത്, ഓഫീസ് പ്രവർത്തിക്കുന്നതാണ്. ലോകത്തെ തന്നെ അത്യാഢംബര ഹോട്ടലുകളിൽ ഒന്നാണ് എമിറേറ്റ്‌സ് ടവർ. ദുബായി സന്ദർശിക്കാൻ എത്തുന്ന പണക്കാരായ വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണിവിടം.

56 നിലകളുള്ള ഹോട്ടലിൽ അത്യാഡംബരം നിറയുന്ന 400 സ്യൂട്ടുകളാണുള്ളത്. തൊട്ടടുത്തു 54 നിലകളുള്ള എമിറേറ്റ്‌സ് ടവർ ഓഫിസ് പ്രവർത്തിക്കുന്നു. ദുബായിയുടെ അംബരചുംബികളിൽ ഒന്നായ ഈ കെട്ടിടം ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. 1014 അടിയാണ് (ഏകദേശം 309 മീറ്റർ) ഉയരം. ദ്വീർഘകാലത്തെ നിർമ്മാണ പ്രവർത്തനത്തിന് ശേഷം 2000 ലാണ് ഹോട്ടലിന്റെ നിർമ്മാണം പൂർത്തിയായത്. അന്ന് മുതൽ ആഡംബരം ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം.

ദുബായ് കേന്ദ്രീകരിച്ചുള്ള അത്യാഡംബര ഹോട്ടലുകളുടെ ശൃഖലകളിൽ ഒന്നാണ് ജുമേറിയ ടവേഴ്‌സ്. വിവിധ രാജങ്ങളിലായി നിരവധി ഹോട്ടലുകൾ ഇവർക്കുണ്ട്. മൊഹമ്മൂദ് സർക്കാരാണ് ദുബായ് എമിറേറ്റ്‌സ് ടവർ ഹോട്ടലിന്റെ ഇപ്പോഴത്തെ മാനേജർ. 10 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഹോട്ടൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ആഡംബര ഹോട്ടലാണ്. ദുബായിലെത്തുന്ന സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും പ്രിയവാസസ്ഥാനം കൂടിയാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനും സൽമാൻ ഖാനും അടക്കമുള്ളവർ ദുബായിൽ എത്തിയാൽ താമസിക്കുന്നത് ഈ ഹോട്ടലിലാണ്.

ദുബായി നഗരത്തിന്റെ സൗന്ദര്യവും കടൽക്കാഴ്‌ച്ചകളും അനായാസം കാണാം എന്നതാണ് ഈ ഹോട്ടലിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. കടൽക്കാഴ്ചകൾ ആസ്വദിക്കാനായി പ്രൈവറ്റ് ബീച്ച് സൗകര്യം വരെ എമിറേറ്റ്‌സ് ടവറിലുണ്ട്. ഹോട്ടൽ സമുച്ചയത്തിന് അകത്ത് ഒരു വാട്ടർ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ഡീലക്‌സ്, പ്രീമിയം ഡീലക്‌സ്, എക്‌സിക്യുട്ടീവ്, പ്രസിഡൻഷ്യൽ, റോയൽ എന്നിങ്ങനെ വിവിധതരം മുറികളാണ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ പ്രൈവറ്റ് ബാൽക്കണി സ്പേസും ഈ മുറികളിൽ നൽകിയിരിക്കുന്നു. ഇത്തരം മുറികൾക്ക് വളരെ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

ബോളിവുഡ് താരങ്ങളുടെ ഇഷ്ടകേന്ദ്രമായ ഹോട്ടലിൽ കുറച്ചുകാലം കൂടി തങ്ങാനുള്ള തീരുമാനമാണ് ശ്രീദേവി അസാനമായി കൈക്കൊണ്ടത്. ഹോട്ടലിന്റെ വിശാലമായ സൗകര്യങ്ങൾക്കിടെയാണ് സർപ്രൈസ് ഡിന്നർ ഒരുക്കാൻ ഭർത്താവ് ബോണി കപൂറും തയ്യാറായത്. മോഹിത് മർവയുടെ വിവാഹശേഷം ബോണിയും മകളും മടങ്ങിയെങ്കിലും ശ്രീദേവി അവിടെ തന്നെ തങ്ങുകയായിരുന്നു. ഡിന്നറിനെക്കുറിച്ച് പറഞ്ഞതിന് ശേഷം ശ്രീദേവി ഒരുങ്ങാനായി കുളിമുറിയിലേക്ക് പോകുകയായിരുന്നു. മദ്യലഹരിയിലായിരുന്നു നടിയെന്ന വിധത്തിലാണ് വാർത്തകൾ വന്നത്.

പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ശ്രീദേവി തിരികെ വരാതിരുന്നതിനാൽ ബോണി വാതിലിൽ തട്ടിവിളിച്ചു. മറുപടി ലഭിക്കാത്തതിനാൽ ബോണി കപൂർ വാതിൽ തള്ളിതുറക്കുകയായിരുന്നു. ബാത്ത്ടബ്ബിൽ ചലനമറ്റ് കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കപൂറിന് കാണാനായതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ശ്രീദേവിയുടെ ബാത്ത് ടബ്ബിലെ മുങ്ങിമറണം ഇന്ത്യക്കാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. എങ്കിലും ഹോട്ടലിന്റെ സൽപ്പേരിന് അത് കോട്ടമാകാതിരിക്കാനുള്ള മുൻകൈയെടുക്കുകയാണ് ഹോട്ടൽ അധികാരികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP