Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മനുഷ്യ ശരീരം കുത്തിമുറിവേൽപ്പിച്ചാൽ ദൈവം അനുഗ്രഹിക്കുമെന്നത് മൂഢചിന്താഗതികൾ; ഇത് വളർത്തിയെടുക്കുന്നത് ക്ഷേത്ര വരുമാനം കൂട്ടാനും! മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോൾ സ്വർഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്? ഡിജിപി ശ്രീലേഖയുടെ കുത്തിയോട്ട ചർച്ചയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ; ജയിൽ മേധാവിയെ വെല്ലുവിളിച്ച് പരിവാറുകാരും

മനുഷ്യ ശരീരം കുത്തിമുറിവേൽപ്പിച്ചാൽ ദൈവം അനുഗ്രഹിക്കുമെന്നത് മൂഢചിന്താഗതികൾ; ഇത് വളർത്തിയെടുക്കുന്നത് ക്ഷേത്ര വരുമാനം കൂട്ടാനും! മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോൾ സ്വർഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്? ഡിജിപി ശ്രീലേഖയുടെ കുത്തിയോട്ട ചർച്ചയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ; ജയിൽ മേധാവിയെ വെല്ലുവിളിച്ച് പരിവാറുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റുകാലമ്മയുടെ ഭക്തയാണ് ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ. ഐ.പി.എസ് നേടാൻ പ്രാർത്ഥിച്ച് മൂന്നുവർഷം പൊങ്കാലയിട്ടു. മൂന്നാമത്തെ പൊങ്കാല കഴിഞ്ഞപ്പോഴേക്കും ഐ.പി.എസ് സിലക്ഷനായി. അതിനുശേഷമുള്ള വർഷങ്ങളിലും നന്ദി സൂചകമായി പൊങ്കാലയിട്ടു. പക്ഷേ ഇത്തവണ അവർ പൊങ്കാലയിടുന്നില്ല. ആറ്റുകാൽ പൊങ്കാല സ്ത്രീലക്ഷങ്ങളുടെ വിശ്വാസാർപ്പണത്തിന്റെ വിശുദ്ധിയുള്ള ചടങ്ങാണ്. അതിനുമേൽ കുഞ്ഞുങ്ങളുടെ അവകാശലംഘനത്തിന്റെ കറ വീഴുന്നുണ്ടെന്നാണ് ശ്രീലേഖ പറയുന്നത്. ചാരത്തിന്റെ പേരിൽ ബാലരക്തം പൊടിയുന്നില്ലെന്ന് ഉറപ്പിക്കാൻ നമുക്കു കഴിയണമെന്ന സന്ദേശമാണ് ശ്രീലേഖ മുന്നോട്ട് വയ്ക്കുന്നത്. ആ വിഷയത്തിൽ ശ്രീലേഖയ്‌ക്കൊപ്പമാണ് സോഷ്യൽ മീഡിയയുടെ മനസ്സും. എന്നാൽ വിശ്വാസികൾ എഡിജിപിയെ ചോദ്യം ചെയ്യുന്നുമുണ്ട്.

ഈ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. ഹൈന്ദവ വിശ്വാസികൾ ശ്രീലേഖയെ കടന്നാക്രമിക്കുന്നുണ്ടുവെങ്കിലും സോഷ്യൽ മീഡിയയുടെ കൈയടിയാണ് ശ്രീലേഖ നേടുന്നത്. ഇത്തരം അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടും നടപടികളുണ്ടാകണം. മനുഷ്യ ശരീരം കുത്തിമുറിവേൽപ്പിച്ചാൽ ദൈവം അനുഗ്രഹിക്കുമെന്നൊക്കെയുള്ള മൂഢചിന്താഗതികൾ വളർത്തിയെടുത്ത് ക്ഷേത്ര വരുമാനം കൂട്ടാനുള്ള പരിപാടിയാണ് ഇത്തരം ആചാരങ്ങളെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അതിനിടെ വസ്തുതകൾ മനസ്സിലാക്കാതെയാണ് ഡിജിപി അഭിപ്രായം പറഞ്ഞതെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതരും രംഗത്തുവന്നു. ഇത് ക്ഷേത്രാചാരപരമായ ചടങ്ങാണെന്ന് നേരത്തെ തന്നെ ഹൈക്കോടതി വിശദീകരിച്ചിട്ടുണ്ടെന്നും ക്ഷേത്രം ട്രസ്റ്റ് പറയുന്നു.

അതിനിടെ ശ്രീലേഖയ്ക്ക് ഭീഷണിയുമായി സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ഉത്തമ ബോധ്യം ഒരു പൊലീസ് ഉദ്യോഗസ്ഥക്ക് എങ്കിലും തോന്നിയതുകൊണ്ടാണ് ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടത്തിന്റെ പേരിൽ കുട്ടികൾക്കുനേരെ നടക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് എതിരെ പ്രതികരിച്ചത്. വിശ്വാസം മറയാക്കി ഡിജിപി ആർ.ശ്രീലേഖയെ വിരട്ടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്.

കുത്തിയോട്ടത്തിന്റെ ഭാഗമായ ശൂലം കുത്തൽ എന്തൊരു വേദനയാണെന്ന് അനുഭവിച്ചവർക്കേ അറിയൂ. മൂർച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോൾ സ്വർഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്. ആറ്റുകാലിൽ മാത്രമല്ല, എന്റെ നാട്ടിലെ ക്ഷേത്രത്തിലും ഈ ആചാരമുണ്ട്. ആ വേദന ഇപ്പോഴും നടുക്കമായി നിലവിലുണ്ട്. ഏഴാംക്ലാസ്സ് കഴിഞ്ഞപ്പോൾ ബോധപൂർവം ആ പരിപാടി പേടിച്ച് കുത്തിയോട്ടത്തിന് വ്രതം നിൽക്കേണ്ട എന്നു തീരുമാനിച്ചത് ഇപ്പോഴും ഓർമയുണ്ട്-മാധ്യമ പ്രവർത്തകനാ പ്രജോദ് കടയ്ക്കൽ കുറിച്ചത് ഇങ്ങനെയാണ്.

ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വാദങ്ങൾ ഇങ്ങനെ

  • ഈ പോസ്റ്റുകൾ കൊണ്ട് ആചാരങ്ങൾ നശിപ്പിക്കാൻ പറ്റുമോ.. ആരേയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല... വിശ്വാസികൾ മാത്രം.. വിശ്വസിച്ചാൽ മതി... ഗതി തിരിച്ചു വിടുന്ന വിശ്വാസം നാശം സംഭവിക്കും.. അതെന്താ .... ആക്രമണം ഹൈന്ദവ ക്ഷേത്രങ്ങൾക്ക് മുന്നിൽ മാത്രം ആകാം.. ആക്കാം. എന്ന മൂഢ സ്വപ്നമോ?
  • ഈ പോസ്റ്റുകൾ കൊണ്ട് ആചാരങ്ങൾ നശിപ്പിക്കാൻ പറ്റുമോ.. ആരേയും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല... വിശ്വാസികൾ മാത്രം.. വിശ്വസിച്ചാൽ മതി... ഗതി തിരിച്ചു വിടുന്ന വിശ്വാസം നാശം സംഭവിക്കും
  • കഴിഞ്ഞ വർഷം ആറ്റുകാൽ പൊങ്കാല ഇല്ലായിരുന്നു.... ശ്രീലേഖയും....പോസ്റ്റുമാനും..... ഈ വർഷം മാത്രം പൊട്ടി മുളച്ചതല്ലല്ലോ ഇതൊക്കെ.... കാലാകാലങ്ങളായി ആറ്റുകാൽ പൊങ്കാലക്കെതിരെ പ്രതികരിക്കുന്ന.... കൃത്യമായ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്ന നല്ല ഒന്നാന്തരം യുക്തിവാദികൾ ഉണ്ട്... അവരുടെ വാക്കുകൾ പ്രചരിപ്പിക്കുക.... ജനങ്ങളിലെത്തിക്കുക.... ലോ ആൻഡ് ഓഡർ ശ്രീലേഖയുടെ കയ്യിൽ കൊണ്ട് വെച്ച് കൊടുക്കും എന്ന മോഹത്തിന് ഭംഗം വരാതിരിക്കാൻ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങൾ.....

ആളുകളേ ബോധവൽക്കരിക്കണം. ചിലത് നിയമം മൂലം നിരോധിച്ചാൽ അത് നിന്നുകൊള്ളും. ആരെയെങ്കിലും കൊണ്ട് ദേവപ്രശ്‌നം വെച്ചു നോക്കിച്ചിട്ട് ഇതിനുപകരം മറ്റെന്തങ്കിലും ചെയ്താൽ പുണ്യം കിട്ടുമെന്നങ്ങ് പറഞ്ഞാൽമതി. വിശ്വാസികൾ പിന്നെ അതിന്റെ പിറകേ പൊയ്‌കൊള്ളും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂന്തോട്ടത്തിൽ വെച്ച അമ്മയും കുഞ്ഞും ശിൽപ്പത്തിന്റെ മുന്നിൽ പോയി തിരികത്തിക്കുന്ന വിശ്വാസികളല്ലേ. അവർക്ക് ഒരു ദേവപ്രശ്‌നം തന്നെ ധാരാളം .

IPS ആയാലും IAS ആയാലും ക്ഷേത്ര ആചാരങ്ങളെ അന്ധമായി എതിർത്താല് അതിന്റെ പരിണിത ഭലം നേരിടേണ്ടി വരും. പൊലീസ് രാജ് അല്ല ഇന്ത്യയിൽ.ഇവിടെ ക്ഷേത്രാചാരങ്ങൾ പാലിക്കാനും സംരക്ഷിക്കാനും വിശ്വാസികൾ ഉണ്ട്. ഞങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് വലുതാണ്. കുട്ടിക്കാലത്തു കുതിയോട്ടവും മാറ്റ് ആചാരങ്ങളിലും എല്ലാം ഞാനുംം പങ്കെടുത്തിട്ടുണ്ട്. പ്രസ്തുത മഹ്ദി ips ന്റെ രാഷ്ട്രീയവും നിലപാടുകളും പരസ്യമായ രഹസ്യമാണ്.ഭക്തരോട്ട് കാക്കി ഹുങ്ക് വേണ്ട. കക്ഷേത്രകാര്യങ്ങൾ നോക്കാൻ കാക്കി ക്കാരെ ആവശ്യമില്ല

ആചാരത്തിന്റെ പേരിൽ നടത്തുന്ന ആറ്റുകാൽ കുത്തിയോട്ടം കുട്ടികൾക്ക് നേരെയുള്ള കടുത്ത പീഡനമെന്നായിരുന്നു ഡിജിപി ആർ ശ്രീലേഖ കുറിച്ചത്. ആചാരം മുൻനിർത്തി കുട്ടികളെ അഞ്ചുദിവസം പീഡിപ്പിക്കുകയാണെന്നും ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ശ്രീലേഖ തന്റെ ബ്ലോഗിൽ കുറിച്ചതാണ് ചർച്ചകൾക്ക് കാരണം. ആചാരം കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അഞ്ചു മുതൽ പന്ത്രണ്ടു വയസ് വരെയുള്ള ആൺകുട്ടികളെയാണ് മാതാപിതാക്കൾ വിശ്വാസത്തിന്റെ പേരിൽ ക്ഷേത്രഭാരവാഹികളുമായി ചേർന്ന് പീഡിപ്പിക്കുന്നത്. ാമമാത്രമായ ഭക്ഷണം മാത്രം നൽകുന്ന കുട്ടികളെ ദിവസേന മൂന്നു നേരം തണുത്ത വെള്ളത്തിൽ കുളിപ്പിക്കും. അമ്പലത്തിന്റെ തറയിൽ ദിവസവും ഉറങ്ങുന്ന കുട്ടികൾക്ക് സ്വന്തം മാതാപിതാക്കളെ കാണാനും അനുവാദമില്ല. അവസാനദിവസം വസ്ത്രാഭരണങ്ങൾ അണിയിച്ചു ഒരുക്കുന്ന കുട്ടികളുടെ വശത്തു ഒരുകമ്പികൊളുത്തുന്ന വേദനകരമായ അനുഭവമുണ്ട്. വീട്ടുകാർ ക്ഷേത്രത്തിൽ എത്തിക്കുമ്പോൾ മാത്രമാണ് ഭൂരിഭാഗം കുട്ടികളും ഈ പീഡനങ്ങളെക്കുറിച്ചറിയുന്നത്.

സംസാരിച്ചവർ എല്ലാം ഇതിനു എതിരാണെങ്കിലും അനാചാരം എതിർക്കപ്പെടുന്നില്ല. ദേവിക്ക് രക്തം ഇഷ്ടമാണെന്നാണ് ഭാരവാഹികൾ പറയുന്നത്. മുൻപ് ഇവിടെ മൃഗബലി നടന്നിരുന്നതാണ്. ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തിൽ ദിവസവും ദേവിക്കുവേണ്ടി ആടുകളുടെ കഴുത്തുവെട്ടുന്ന ആചാരമുണ്ട്. ആ ആടുകളുടെ നോട്ടം ആണ് തനിക്ക് ഓർമ്മവരുന്നത്. താൻ പത്തു വയസ്സുമുതൽ ദേവിക്ക് പൊങ്കാല അർപ്പിക്കുമായിരുന്നു എന്നും തികഞ്ഞ ഭക്തയാണെന്നും ശ്രീലേഖ വിശദീകരിക്കുന്നു. സ്ത്രീകളുടെ ശബരിമലയെന്നു അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രം പ്രസിദ്ധമായ പൊങ്കാലയ്ക്ക് പേരുകേട്ട കേന്ദ്രമാണ്. എന്നാൽ ഇത്തരത്തിലൊരു അമ്പലം കുട്ടികളുടെ തടവറയായി മാറുകയാണെന്നും ജയിൽ ഡിജിപി ബ്ലോഗ്ഗിൽ പറഞ്ഞു.

കുട്ടികളെ മാനസികവും ശാരീരികവുമായി ചൂഷണം ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാനിയമം 89, 319, 320, 349, 350, 351 വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും ഓർമ്മിപ്പിക്കുന്ന ശ്രീലേഖ ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വേദിയൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP