Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാങ്കുളിൽ നിന്നും ഭവന വായ്പകൾ എടുത്തവർ അൽപ്പം കരുതിയിരിക്കുക; എസ്‌ബിഐയും പിഎൻബിയും അടക്കം ഭവന വാഹന വായ്പാ പലിശ നിരക്കുകൾ ഉയർത്തി

ബാങ്കുളിൽ നിന്നും ഭവന വായ്പകൾ എടുത്തവർ അൽപ്പം കരുതിയിരിക്കുക; എസ്‌ബിഐയും പിഎൻബിയും അടക്കം ഭവന വാഹന വായ്പാ പലിശ നിരക്കുകൾ ഉയർത്തി

ന്യൂഡൽഹി: വീട് വെയ്ക്കാനും വാഹനം വാങ്ങാനും ബാങ്കുകളെ ആശ്രയിച്ചവർ കരുതിയിരിക്കുക. ഇനി മുതൽ നിങ്ങൾ ഇതിനായി കുറച്ച് അധികം പണം കൂി ചെലവാക്കേണ്ടി വരും. രണ്ടുവർഷമായി കുറഞ്ഞുകൊണ്ടിരുന്ന വായ്പ പലിശ നിരക്കുകൾ ബാങ്കുകൾ കൂട്ടി തുടങ്ങി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ ഇതിനകം വർധിപ്പിച്ചത്. ഇതോടെ വാഹന, ഭവന വായ്പകൾക്കുള്ള തിരിച്ചടവ് ഭാരമാകും. ഈബാങ്കുകളെ പിന്തുടർന്ന് മറ്റുബാങ്കുകളും വൈകാതെ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് സൂചന.

2016 ഏപ്രിലിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ നിരക്കുകൾ ഉയരുന്നത്. 2016ൽ മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നിലവിൽവന്നതോടെ പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ വർദ്ധനവോടെ ഭാവിയിലും നിരക്കുകൾ വർധിക്കാൻതന്നെയാണ് സാധ്യതയെന്നാണ് ഇത് നൽകുന്ന സൂചന.

പണപ്പെരുപ്പ നിരക്കുകൾ വർധിക്കുന്നതിനാൽ അടുത്തകാലത്തൊന്നും ആർബിഐ റിപ്പോ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ഭാവിയിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല.

എംസിഎൽആർ പ്രകാരമുള്ള ഒരുവർഷത്തെ പലിശയിൽ എസ്‌ബിഐ 20 ബേസിസ് പോയന്റ് വർധനവാണ് വരുത്തിയത്. ഇതോടെ വായ്പ നിരക്ക് 7.95ശതമാനത്തിൽനിന്ന് 8.15ശതമാനമായി.

വ്യക്തിഗത, ഭവന വായ്പകൾ, ഓട്ടോ ലോൺ തുടങ്ങിയവയ്ക്കെല്ലാം മിക്കവാറും ബാങ്കുകൾ എംസിഎൽആർ പ്രകാരമാണ് ഇപ്പോൾ പലിശ നിശ്ചയിക്കുന്നത്.

പണ ലഭ്യത കുറഞ്ഞതിനാൽ നിക്ഷേപ പലിശയിലും ബാങ്കുകൾ വർധനവരുത്തിതുടങ്ങി. എസ്‌ബിഐയാണ് അതിന് തുടക്കമിട്ടത്. വിവിധ കാലയളവിലുള്ള പലിശ നിരക്കിൽ 10 ബേസിസ് പോയന്റുമുതൽ 75 പോയന്റുവരെയാണ് വർധന വരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP