Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബീഫു വിവാദമോ..? അതെല്ലാം മറന്നേക്കൂ...! നാഗാലാൻഡിൽ അധികാരം പിടിച്ച ബിജെപിക്ക് ബീഫ് ഒരു വിഷയമേ അല്ലെന്ന് കിരൺ റിജിജു; സംസ്ഥാനത്തിന്റെ വികസനത്തിനാണ് മുൻതൂക്കണമെന്ന് ആഭ്യന്തര സഹമന്ത്രി; ബിജെപി വിജയത്തിൽ മുഖ്യപങ്ക് ഹിന്ദി ഹൃദയഭൂമിയിൽ ചർച്ചയായ ബീഫ് വിവാദം വടക്കു കിഴക്കിൽ ചർച്ചയാകാത്തതും

ബീഫു വിവാദമോ..? അതെല്ലാം മറന്നേക്കൂ...! നാഗാലാൻഡിൽ അധികാരം പിടിച്ച ബിജെപിക്ക് ബീഫ് ഒരു വിഷയമേ അല്ലെന്ന് കിരൺ റിജിജു; സംസ്ഥാനത്തിന്റെ വികസനത്തിനാണ് മുൻതൂക്കണമെന്ന് ആഭ്യന്തര സഹമന്ത്രി; ബിജെപി വിജയത്തിൽ മുഖ്യപങ്ക് ഹിന്ദി ഹൃദയഭൂമിയിൽ ചർച്ചയായ ബീഫ് വിവാദം വടക്കു കിഴക്കിൽ ചർച്ചയാകാത്തതും

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ കളമറിഞ്ഞു കളിക്കുന്നവരാണ് ബിജെപി. ഈ തന്ത്രങ്ങൾക്ക് മുന്നിൽ പകച്ചു പോകുന്ന കോൺഗ്രസിനെയാണ് അടുത്തകാലത്ത് കാണുന്നതും. ഹിന്ദി ഹൃദയഭൂമിയിൽ ബീഫ് വിവാദം വോട്ടാക്കി മാറ്റുന്നതിൽ വിജയിച്ച ബിജെപി അതേ വിവാദത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെയാമ് നാഗാലാൻഡിൽ വിജയം നേടിയത്. ഇവിടെ വിഷയമാക്കിയത് വികസനവും മറ്റുമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാഗാലൻഡിൽ ബിജെപിയെ സംബന്ധിച്ചടുത്തോളം ബീഫ് ഒരു വിഷയമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു തന്നെ വ്യക്തമാക്കി.

നാഗാലാൻഡിന്റെ വികസനത്തിനാണ് ബിജെപി മുൻഗണന നൽകുന്നതെന്നും റിജിജു പറഞ്ഞു. നാഗാലാൻഡിലെ ബിജെപിയുടെ ഭാവി പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. എൻ.പി.എഫുമായി പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ മൂലം എൻ.പി.എഫുമായി സഖ്യമുണ്ടാക്കാൻ സാധിച്ചില്ല. അതിനിലാണ് എൻ.ഡി.പി.പിയുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും കിരൺ റിജിജു വ്യക്തമാക്കി.

നാഗ പ്രശ്‌നത്തിന്റെ പരിഹാരത്തിനാണ് പ്രഥമ പരിഗണന നൽകുക. ഇതിനായുള്ള രൂപരേഖ നേരത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. നാഗ ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചുവെന്നും റിജിജു വ്യക്തമാക്കി. നാഗാലാൻഡ് തെരഞ്ഞെടുപ്പിൽ 29 സീറ്റാണ് ബിജെപി നേടിയത്. 28 സീറ്റുള്ള എൻ.പി.എഫുമായി ചേർന്ന് സർക്കാർ രൂപീകരിക്കാമെന്നാണ് പാർട്ടിയിൽ കണക്കുകൂട്ടുന്നത്.

അമിത് ഷാ 2016 മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം ലക്ഷ്യമിട്ടു പ്രവർത്തനം തുടങ്ങിയിരുന്നു. ഈ വിജയമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായതും. ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുന്ന ഒരു വിഷയങ്ങളൊന്നും ബിജെപി തിരഞ്ഞെടുപ്പിൽ പരാമർശിച്ചതേയില്ലായിരുന്നു. ബീഫ് നിരോധനം ഒരു വിഷയമേ ആയില്ല. അതുപോലെ ന്യൂനപക്ഷ പ്രീണനവും പ്രചാരണ വിഷയമായില്ല. കോൺഗ്രസാകട്ടെ ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് ലഭിച്ചുകൊള്ളും എന്നു കരുതിയെങ്കിലും അത് അസ്ഥാനത്താകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP