Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂസിലാന്റ് വനിതകളുടെ ബൗളിന്റെ മൂർച്ച കൂട്ടാൻ ജേക്കബ് ഓറം എത്തുന്നു; കിവീസിന്റെ മുൻ ഓൾറൗണ്ടർ ഇനി വനിതാ ടീം ബൗളിങ് പരിശീലകൻ

ന്യൂസിലാന്റ് വനിതകളുടെ ബൗളിന്റെ മൂർച്ച കൂട്ടാൻ ജേക്കബ് ഓറം എത്തുന്നു; കിവീസിന്റെ മുൻ ഓൾറൗണ്ടർ ഇനി വനിതാ ടീം ബൗളിങ് പരിശീലകൻ

വില്ലിങ്ടൺ: ന്യൂസിലാന്റ് വനിതകളുടെ ബൗളിന്റെ മൂർച്ച കൂട്ടാൻ ബൗളിങ് പരിശീലകനായി ജേക്കബ് ഓറം എത്തുന്നു, ന്യൂസിലാണ്ട് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തെ വനിതാ ക്രിക്കറ്റ് ടീം സ്വാഗതം ചെയ്തു.

ന്യൂസിലാണ്ടിനെ 33 ടെസ്റ്റുകളിലും 36 ടി20കളിലും 160 ഏകദിനങ്ങളിലും പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ഓറം. 1780 റൺസാണ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഓറം നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും ഇതിൽ ഉൾപ്പെടും. 60 വിക്കറ്റുകളും ഓറം സ്വന്തമാക്കിയിട്ടുണ്ട്.

ടീമിന്റെ ബാറ്റിങ് കോച്ച് മാറ്റ് ബെല്ലാണ് താരം അടുത്ത വർഷം ജൂലൈ വരെ തുടരും. ഹെയ്ഡി ടിഫെൻ ആണ് ടീമിന്റെ മുഖ്യ കോച്ച്.2014ൽ വനിത ടീമിന്റെ സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ഓറം അന്നും ടീമിന്റെ ബൗളിങ് മേൽനോട്ടം വഹിച്ചിരുന്നു.

ന്യൂസിലാണ്ടിന്റെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഓറം വനിത ടീമിനെ ഉയരങ്ങളിലെത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP