Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരീക്ഷയ്ക്കായുള്ള പഠനത്തിനിടെ നാരങ്ങാ വെള്ളം കുടിക്കാനിറങ്ങി; നിർത്തിയിട്ട കാർ പെട്ടെന്ന് ഡോർ തുറന്നതിനാൽ ബസ് വെട്ടി തിരിച്ചത് അപകടകാരണമായി; ഇണപിരിയാത്ത സുഹൃത്തുക്കളുടെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും; പുനലൂരുകാരെ കരയിച്ച അപകടം ഇങ്ങനെ

പരീക്ഷയ്ക്കായുള്ള പഠനത്തിനിടെ നാരങ്ങാ വെള്ളം കുടിക്കാനിറങ്ങി; നിർത്തിയിട്ട കാർ പെട്ടെന്ന് ഡോർ തുറന്നതിനാൽ ബസ് വെട്ടി തിരിച്ചത് അപകടകാരണമായി; ഇണപിരിയാത്ത സുഹൃത്തുക്കളുടെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും; പുനലൂരുകാരെ കരയിച്ച അപകടം ഇങ്ങനെ

ആർ പീയൂഷ്

കൊല്ലം: സ്‌ക്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇണപിരിയാത്ത സുഹൃത്തുക്കളുടെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും നാട്ടുകാരും.

പുന്നല കരിമ്പാലൂർ പുന്നലത്താഴത്ത് വീട്ടിൽ രമേശ് മിനി ദമ്പതികളുടെ മകൻ ജോയൽ രാജ് (15),കരിമ്പാലൂർ തേജസ്ഭവനിൽ രാജീവ് രാധ ദമ്പതികളുടെ മകൻ വിഷ്ണു (15) എന്നിവരാണ് ഇന്നലെ സ്‌ക്കൂൾ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. അയൽവാസികളായ ഇവർ കുട്ടിക്കാലം മുതലേ ഒന്നിച്ചായിരുന്നു സ്‌ക്കൂളിൽ പോയിരുന്നതും പഠനവും എല്ലാം. എന്ത് കാര്യങ്ങൾക്കും ഇവർ ഒരുമിച്ചായിരുന്നു പോയിരുന്നത്. അവസാന യാത്രയും ഒരുമിച്ചായതിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും.

ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. എസ്.എസ്.എൽ.സി പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു ജോയലും വിഷ്ണുവും. ഇന്നലെ ഒന്നിച്ചിരുന്നു പഠിക്കുന്നതിനിടെ നാരങ്ങാ വെള്ളം കുടിക്കാനായി രണ്ടു പേരും ബൈക്കുമായി പുറത്തിറങ്ങി. പുന്നല കരിമ്പാലൂർ തൈക്കാവിന് സമീപം എത്തിയപ്പോൾ കുട്ടികളുമായി പത്തനാപുരം ഭാഗത്തേക്ക് വന്ന പുന്നല ഗവ ഹയർസെക്കന്ററി സ്‌കൂളിന്റെ ബസിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ഇരുചക്രവാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജോയൽ തൽക്ഷണം മരിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സഹപാഠിയും,അയൽവാസിയുമായ വിഷ്ണുവിനെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.

റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതോടെ ബസ് ഒരുവശത്തേക്ക് വെട്ടിച്ചതോടെയാണ് ബൈക്കിൽ ഇടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് അപകടത്തിന് കാരണക്കാരനായ കാറുടമ വിസമ്മതിച്ചതായും ആക്ഷേപമുണ്ട്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

മിഖാരാജാണ് ജോയലിന്റെ സഹോദരൻ, അമ്പാടിയാണ് വിഷ്ണുവിന്റെ സഹോദരൻ. ജോയിലിന്റെ മ്യതദേഹം പുനലൂർ താലൂക്കാശുപത്രിയിലും വിഷ്ണുവിന്റെ മ്യതദേഹം വെഞ്ഞാറംമൂട് ഗോകുലം മെഡിക്കൽ കോളേജിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മാർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP