Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

77കാരിയെ പീഡിപ്പിച്ചതിന് മൂന്ന് വർഷം തടവനുഭവിച്ച ശേഷം പുറത്ത് വന്ന യുവാവ് വീണ്ടും അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു; പിടിയിയായത് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ വിചാരണ തുടങ്ങാനിരിക്കവെ; പരുമലക്കാരൻ സബീറിന് സ്ത്രീകളുടെ പ്രായം പ്രശ്‌നമേയല്ല

77കാരിയെ പീഡിപ്പിച്ചതിന് മൂന്ന് വർഷം തടവനുഭവിച്ച ശേഷം പുറത്ത് വന്ന യുവാവ് വീണ്ടും അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു; പിടിയിയായത് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ വിചാരണ തുടങ്ങാനിരിക്കവെ; പരുമലക്കാരൻ സബീറിന് സ്ത്രീകളുടെ പ്രായം പ്രശ്‌നമേയല്ല

പൊടിയാടി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. പ്രായ ഭേദമന്യയാണ് സ്ത്രീകൾക്ക് എതിരെ അക്രമങ്ങൾ അരങ്ങേറുന്നത്. ക്രൂരതയുടെ പര്യായമായി മാറിയ ഒരു പീഡനവീരൻ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായി.

ഏതാനും വർഷം മുമ്പ് 77 വയസ്സുകാരിയായ സ്ത്രീയ ബലാത്സംഗം ചെയ്തതിന് മൂന്ന് വർഷം തടവ് അനുഭവിച്ച് പരുമല കോട്ടയ്ക്കമാലി കോളനിയിൽ സബീർ (30) ആണ് തുടർന്നും ഇതേ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്.

തിങ്കളാഴ്ച രാത്രിയോടെയാണ് വയോദികയെ സബീർ പീഡിപ്പിക്കാൻ ശ്രമിച്ചത്. പതിനൊന്നുമണിയോടെ വീടിനു വെളിയിൽ വെള്ളമെടുക്കാനിറങ്ങിയ വയോധികയെ തലയിൽ തുണിയിട്ട് മൂടി കയറിപ്പിടിക്കുകയായിരുന്നു സബീർ ചെയ്തത്. വയോദിക അലറിക്കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടയതോടെ രക്ഷപ്പെട്ട സബീറിനെ മണിക്കൂറുകൾക്കുള്ളിൽ പുളിക്കീഴ് സബ് ഇൻസ്പെക്ടർ മോഹനബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടിക്കുകയായിരുന്നു.

മുമ്പ കടപ്ര-മാന്നാർ സ്വദേശിനിയായ റേച്ചൽ എന്ന് സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സബീർ. അടുത്തയാഴ്ച ഈ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അടുത്ത പീഡന ശ്രമത്തിന് സബീർ മുതിർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP