Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടുകൾ പണിഞ്ഞത് എല്ലാം ബാങ്ക് ലോക്കറുകൾക്ക് സമാനമായി; കൊള്ളക്കാരുടെ ഗ്രാമത്തിലേക്ക് ജീവൻ പണയം വെച്ച് കടന്ന മഞ്ചേരി പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ; രക്തച്ചൊരിച്ചിൽ ഒഴിവാക്കി ഹൈടെക് ക്രിമിനലുകൾ വാഴുന്ന ഗ്രാമത്തിൽ നിന്ന് പൊക്കിയത് സംഘത്തിലെ പ്രധാനിയായ ആശാദേവിയെ; തീരൻ സിനിമയെ ഓർമിപ്പിക്കുന്ന മറ്റൊരു ക്രിമിനൽ ഗ്രാമം

വീടുകൾ പണിഞ്ഞത് എല്ലാം ബാങ്ക് ലോക്കറുകൾക്ക് സമാനമായി; കൊള്ളക്കാരുടെ ഗ്രാമത്തിലേക്ക് ജീവൻ പണയം വെച്ച് കടന്ന മഞ്ചേരി പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ; രക്തച്ചൊരിച്ചിൽ ഒഴിവാക്കി ഹൈടെക് ക്രിമിനലുകൾ വാഴുന്ന ഗ്രാമത്തിൽ നിന്ന് പൊക്കിയത് സംഘത്തിലെ പ്രധാനിയായ ആശാദേവിയെ; തീരൻ സിനിമയെ ഓർമിപ്പിക്കുന്ന മറ്റൊരു ക്രിമിനൽ ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേരി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസിന് പോലും ചെന്നെത്താൻ സാധിക്കാത്ത പല ക്രിമിനൽ സംഘങ്ങൾ, ഗ്രാമങ്ങൾ നിരവധിയാണ്. രാജ്യത്തെ ഏറ്റവും ഭീകരത സൃഷ്ടിക്കുന്ന കുറ്റവാളികളും ക്രമിനൽ സംഘങ്ങളുമാണ് ഇത്തരത്തിലുള്ള ഗ്രാമങ്ങളിലുള്ളത്. കൊള്ളയും കൊലയും ഒരു ആചാരം പോലെ കൊണ്ട് നടക്കുന്ന ഇത്തരം സംഘങ്ങളുടെ കഥ അടുത്തിടെ കാർത്തി നായകനായ തീരൻ എന്ന ചിത്രം പറഞ്ഞിരുന്നു.

ഇത്തരത്തിൽ ഒരു സംഘത്തെയാണ് മഞ്ചേരിയിലെ പൊലീസ് ജാർഗണ്ഡിലെത്തി കീഴടക്കിയത്. പക്ഷേ ഇത്തവണ ഇതിൽ കുരുങ്ങിയത് ഒരു പെൺപുലിയായിരുന്നു. കൊള്ളക്കാരിലെ ഹൈടെക്ക് കൊള്ളക്കാരിയാണ് ആശാദേവി എന്ന യുവതി. വെറുമൊരു മോഷണം അല്ല ഇവരുടെ രീതി. എല്ലാം ഹൈടെക് ആയപ്പോൾ വലിയ വിദ്യഭ്യാസമില്ലാത്ത ഇവർ നമ്മുടെ കയ്യിലെ കാശാണ് ഇന്റർനെറ്റ് വഴി അടിച്ച് മാറ്റുന്നത്.

പണ്ട് രക്തച്ചൊരിച്ചിൽ ഉണ്ടാക്കിയാണ് മോഷണം നടത്തിയതെങ്കിൽ ഇപ്പോൾ അത് ഹൈടെക് മോഷണമായി മാറി. ഒരു ഗ്രാമം തന്നെ ഇത്തരത്തിൽ ഹൈടെക് മോഷണം കൊണ്ടാണ് ജീവിക്കുന്നത്. ജാർഗണ്ഡിലെ കർമാതർ എന്ന സ്ഥലത്താണ് ഇത് സംഭവിക്കുന്നത്. ഈ ഹൈടെക് കുറ്റവാളികളെ പിടിക്കാൻ മഞ്ചേരിയിൽ നിന്നുള്ള പൊലീസാണ് ഇവിടെയെത്തിയത്.

കഴിഞ്ഞ നവംബറിൽ മഞ്ചേരിയിലെ ഒരു യുവാവിനെ ഓൺലൈൻ വഴി കൊള്ളയടിച്ചതോടയാണ് സംഘത്തെപ്പറ്റി പൊലീസ് ശ്രദ്ധിക്കാൻ ഇടയാകുന്നത്, യുവാവിന്റെ എ.ടി.എം വിവരങ്ങൾ ചോദിച്ചറിഞ്ഞ പ്രതികൾ കാർഡ് ബ്‌ളോക്ക് ആയിട്ടുണ്ടെന്നും അൺബ്ലോക്ക് ചെയ്യാൻ ഫോണിലേക്ക് വന്ന ഒ.ടി.പി നമ്പർ പറഞ്ഞ് തരണമെന്നും അറിയിച്ചു. ഒ.ടി.പി പറഞ്ഞു കൊടുത്തതോടെ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ പോയി. ഈ അന്വേഷണം

തുടർന്ന് കേരള പൊലീസ് കർമാതറിലെത്തി അന്വേഷണം നടത്തി ഒരു ശ്രമം നടത്തിയെങ്കിലും പ്രതികൾ ഉള്ള ഗ്രാമത്തിലേക്ക് കടക്കാൻ പോലും സാധിച്ചിരുന്നില്ല. കുറ്റവാളികൾ നിറഞ്ഞ ഗ്രാമത്തിലേക്ക് കടക്കാൻ ശ്രമിച്ചവരെ നാട്ടുകാർ അടിച്ചോടിക്കുകയായിരുന്നു. നിയമത്തെ മാനിക്കാത്ത ജനങ്ങളും നക്‌സൽ ബാധിത പ്രദേശവമുമായ അവിടെ എത്തിയപ്പോൾ തന്നെ പ്രതികളും അവിടെ നിന്ന് രക്ഷപ്പെട്ട് പോവുകയും ചെയ്തിരുന്നു.

തുടർന്ന് തിരിച്ച് വന്ന പൊലീസ് 4ന് വീണ്ടും ഝാർഖണ്ഡിലെത്തുകയും ആയുധങ്ങളുമായി ലോക്കൽ പൊലീസിന്റെ വലിയൊരു സംഘം മഞ്ചേരി പൊലീസിനൊപ്പം ചേർന്ന് ഗ്രാമത്തിലേക്ക് കടന്ന് കയറുകയും ചെയ്യുകയായിരുന്നു. മാരകായുധങ്ങളുമായി വന്നവരെ കീഴ്‌പ്പെടുത്തിയാണ് ക്രിമിനൽ സംഘത്തിലെ ആശാദേവിയെ കുരുക്കിയത്.

ബദ്രി മണ്ഡൽ, ദീപക് മണ്ഡൽ, മഹേഷ് മണ്ഡൽ സപ്നാ ദേവി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ബദ്രി മണ്ഡൽ സമാനമായ കേസുകളിലുൾപ്പെട്ട് ജാർഖണ്ഡ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ആശാദേവിയുടെയും ബദ്രി മണ്ഡലിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് മറ്റുള്ളവർക്കായുള്ള അന്വേഷണത്തിലാണ് .

ഇവിടെ ഉള്ള വീടുകൾ പരിശോധിച്ചപ്പോൾ കണ്ടത് ബാങ്ക് ലോക്കറുകൾ പോലെ കൊള്ള സാധനങ്ങൾ ഒളിപ്പിച്ച് വെക്കാൻ സാധിക്കുന്ന വിധത്തിലുള്ള റൂമുകളും ഹാളുകളുമാണ്. പുറത്തേക്കുള്ള ജനലുകളും വാതിലുകളും വളരെ കുറവ്. ഭിത്തിക്ക് പതിവിൽ കൂടുതൽ കനം. മിക്കവരുടെയും പുതിയ വീടുകൾ ഈ മാതൃകയിൽ തന്നെയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP