Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ആറ്റിങ്ങൽ സമദ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുതുര നിലയിലായ യുവതി മരിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; സമദ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ആറ്റിങ്ങൽ സമദ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുതുര നിലയിലായ യുവതി മരിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; സമദ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ഇളമ്പ പൂവണത്ത്മൂട് കോടാലികോണം ബിനു നിവാസിൽ ബിനുവിന്റെ ഭാര്യ സുനിത ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 നാണ് നില വഷളായതിനെ തുടർന്ന് 36കാരിയായ സുനിത മരണമടഞ്ഞത്.

കഴിഞ്ഞ മാസം 24നായിരുന്നു സുനിതയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം സുനിതയുടെ നില വഷളായി. തുടർന്ന് ഇവരെ അപ്പോൾ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഗുരുതര നിലയിൽ തുടർന്ന സുനിത കഴിഞ്ഞ ദിവസം മരണത്തെ പുൽകുക ആയിരുന്നു.

സുനിതയുടെ മരണത്തിന് കാരണം ആറ്റിങ്ങൽ സമദ് ഹോസ്പിറ്റലിലെ ചികിത്സാ പിഴവെന്ന് കാട്ടി ഇവരുടെ ഭർത്താവും ബന്ധുക്കളും ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. സമദ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷമായിരുന്നു സുനിതയുടെ നില വഷളായതും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതും. എന്നാൽ മരണത്തോട് മല്ലടിച്ച് ദിവസങ്ങൾക്ക് ശേഷം സുനിത മരിക്കുകയായിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയി സംസ്‌ക്കരിച്ചു. മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് ദേശീയ പാതയിൽ സമദ് ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടും ഇവരുടെ കുടുംബം പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP