Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ മുൻ ഇന്ത്യൻ നായകന്റെ വില ഇടിഞ്ഞു; കോഹ്ലിയടക്കം അഞ്ച് പേർക്ക് എപ്ലസ് കിട്ടിയപ്പോൾ ധോണിക്ക് എ മാത്രം; ഭാര്യയുടെ ആരോപണകുരുക്കിൽ പെട്ട മുഹമ്മദ് ഷമിക്ക് ഗ്രേഡുമില്ല

ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ മുൻ ഇന്ത്യൻ നായകന്റെ വില ഇടിഞ്ഞു; കോഹ്ലിയടക്കം അഞ്ച് പേർക്ക് എപ്ലസ് കിട്ടിയപ്പോൾ ധോണിക്ക് എ മാത്രം; ഭാര്യയുടെ ആരോപണകുരുക്കിൽ പെട്ട മുഹമ്മദ് ഷമിക്ക് ഗ്രേഡുമില്ല

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിസിസിഐ വാർഷിക കരാറിൽ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെയും, ആർ.അശ്വിനെയും തരംതാഴ്‌ത്തി. എ പ്ലസ് കാറ്റഗറിയിൽനിന്നും 'എ'ഗ്രേഡിലേക്കാണ് ധോണിയെയും അശ്വിനെയും തരംതാഴ്‌ത്തിയത്. പുതുതായി സൃഷ്ടിച്ച 'എ പ്ലസ്' ഗ്രേഡിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ബുംമ്ര എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെയാണ് ധോണിയുടെ ഗ്രേഡ് താഴ്‌ത്തിയത്.

ഗ്രേഡ് 'എ' കരാറിൽ ധോണി ഉൾപ്പെടെ ഏഴു താരങ്ങളാണുള്ളത്. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ
എന്നിവരാണ് 'എ' ഗ്രേഡിൽ ഉള്ളവർ. 'എ പ്ലസ്' ഗ്രേഡിലുള്ളവർക്ക് ഏഴു കോടി രൂപയും 'എ' ഡ്രേഡിലുള്ളവർക്ക് അഞ്ചു കോടി രൂപയുമാണ് ഒരു വർഷം പ്രതിഫലമായി ലഭിക്കുക.

'ബി' ഗ്രേഡ് താരങ്ങൾ്: കെ.എൽ.രാഹുൽ്, ഉമേഷ് യാദവ്, കുൽദീപ് യാദവ്, ചഹൽ, ഹർ്ദിക് പാണ്ഡ്യ, ഇഷാന്ത് ശർ്മ്മ, ദിനേഷ് കാർത്തിക്. ഇവർക്ക് മൂന്നു കോടിയാണ് പ്രതിഫലം. 'സി' ഗ്രേഡ് താരങ്ങൾ: കേദാർ് യാദവ്, മനീഷ് പാണ്ഡെ, അക്‌സര് പട്ടേൽ്, കരുണ് നായർ, സുരേഷ് റെയ്‌ന, പാർ്ത്ഥീവ് പട്ടേൽ, ജയന്ത് യാദവ്. ഇവർക്ക് ഒരു കോടി രൂപ വീതം പ്രതിഫലമായി നൽകും.

എന്നാൽ പേസ് ബൗളർ മുഹമ്മദ് ഷമിയെ ഒരു ഗ്രേഡിലും പെടുത്തിയില്ല. ഭാര്യ ഹസിൻ ജഹാന്റെ ആരോപണങ്ങളെ തുടർന്നാണ് മുഹമ്മദ് ഷമിയെ കരാർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് കരുതുന്നു.ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ വധിക്കാൻ ശ്രമിച്ചെന്നും ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഷമിയുടെ ഭാര്യ കൊൽക്കത്ത പൊലീസ് കമ്മീഷ്ണറെ കണ്ടിട്ടുണ്ടെന്നും ഔദ്യോഗികമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ ബി.സി.സി.ഐ ഇക്കാര്യത്തിൽ പ്രതികരിക്കൂ എന്നും ക്രിക്കറ്റ് ബോർഡംഗം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP