Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്തോഷ് പണ്ഡിറ്റിന് സ്‌നേഹപൂർവം; സാഡിസ്റ്റുകളായ മലയാളികളേ ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുത്; അയാൾക്ക് വേണ്ടത് സാന്ത്വനവും പരിചരണവുമല്ലേ?

സന്തോഷ് പണ്ഡിറ്റിന് സ്‌നേഹപൂർവം; സാഡിസ്റ്റുകളായ മലയാളികളേ ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുത്; അയാൾക്ക് വേണ്ടത് സാന്ത്വനവും പരിചരണവുമല്ലേ?

എം മാധവദാസ്

ണ്ടൊക്കെ ഓരോനാട്ടിലും ഒരോ ആസ്ഥാന വിദൂഷകർ ഉണ്ടാവും. നമ്മൾ എത്ര പരിഹസിച്ചാലും കാര്യം പിടികിട്ടിലെന്നതാണ് ഇത്തരക്കാരുടെ പ്രത്യേകത. ആൽത്തറയിലും, കടത്തിണ്ണയിലും, പുഴക്കരയിലുമൊക്കെ വെടിപറഞ്ഞിരിക്കുന്ന യുവാക്കളുടെ കൂട്ടങ്ങൾക്ക് നേരംപോക്കിനുള്ള ഉപകരണങ്ങളായിരുന്നു ഇവർ. എന്നാലോ, ഒരു കല്യാണമോ, മരണമോ എന്നുവേണ്ട, നാട്ടിൽ എന്ത് അടിയന്തിരമുണ്ടായാലും ആദ്യം ഓടിയത്തെുക ഇവരായിരക്കും. വീട്ടമ്മമാർക്ക് വിറക് ശേഖരിച്ചുകൊടുക്കും, കുട്ടികളെ തോണിയിലിരുത്തി അക്കരെ കടത്തിവിടും, ആരെങ്കിലും ആശുപത്രിയിലായാൽ കൂട്ടിരിക്കും. ഒന്നിനും നയാപൈസ പ്രതിഫലവും വാങ്ങില്ല. കല്യാണവീടുകളിലാണിവർ അരങ്ങുതകർക്കുക. ഡിസ്‌ക്കോ ഡാൻസായിരുന്നു പ്രധാനം. മൂപ്പിക്കാൻ കുറെ യുവാക്കളും. നേരംവെളുക്കുംവരെ അവർ അയാളെ കളിയാക്കിയും ഡാൻസ് കളിപ്പിച്ചും സമയം കൊല്ലും.

വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ നാട്ടിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹികളായിരുന്നു 'അഞ്ചുപൈസയുടെ കുറവുള്ളവരെന്ന്' നാം വിളിച്ച് പരിഹസിച്ചിരുന്ന ഇവരൊക്കെയെന്ന് തോന്നുന്നു. മൽസരാധിഷ്ടിത ലോകത്തിന്റെ യാതൊരു ആധികളുമില്ലാതെ അപ്പൂപ്പൻ താടിപോലെ പാറി നടക്കുന്ന മനുഷ്യർ. 'തകര' സിനിമയിൽ ഭരതനും, 'ചക്കരമുത്തിൽ' ലോഹിതദാസും ഇത്തരക്കാരുടെ ജീവിതം കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്. അവരൊന്നും മാനസിക രോഗമുള്ളവരായിരുന്നില്ല. നല്ലൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനൊ, ബിഹേവിയറൽ തെറാപ്പിസ്റ്റിനോ പരിഹരിച്ചെടുക്കാവുന്ന ചെറിയ വ്യക്തിത്വവൈകല്യങ്ങൾ മാത്രമാണ് അവർക്കുണ്ടായിരുന്നതെന്ന് ഇന്ന് നമുക്കറിയാം.

സമൂഹത്തിന് ഇരപിടക്കുന്ന മൃഗത്തിന്റെ സ്വഭാവമുണ്ട് പലപ്പോഴും. എം ടി എഴുതിയതുപോലെ ഒരുത്തൻ വീഴുന്നത് കണ്ട് ആഹ്ലാദിക്കാൻ കുഴികുത്തികാത്തിരിക്കുന്ന സമൂഹം. ആധുനികതയുടെ പുറംപൂച്ച് എത്രകാണിച്ചാലും മറ്റുള്ളവനെ പരിഹസിക്കുമ്പോൾകിട്ടുന്ന സാഡിസ്റ്റിക്ക് ആനന്ദത്തിനുവേണ്ടി കാത്തിരിക്കുന്നവരാണ് നമ്മൾ. പക്ഷേ കുടുംബാസൂത്രണപ്രസ്ഥാനം ശക്തമാവുകയും, മലയാളി കൂട്ടുകുടുംബത്തിൽനിന്ന് അണുകുടംബത്തിലേക്ക് മാറുകയും ചെയ്തതോടെ ഇത്തരം ലൈവ് കൊമേഡിയന്മാരൊക്കെ കുറ്റിയറ്റുപോയി. പക്ഷേ അപ്പോഴിതാ പുതിയൊരു അവതാരം രംഗത്തുവന്നിരിക്കുന്നു. സ്വയം പ്രഖ്യാപിത സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്.!

നിങ്ങൾക്ക് എത്രനേരം വേണമെങ്കിലും അയാളെ പരിഹസിക്കാം. ഫോണിൽ തെറിപറയാം. യാതൊരു പ്രശ്‌നവുമില്ല. കൈയിലൊന്ന് തൊട്ടുപോയതിന് ആരാധകരുടെ മുഖത്തടിക്കുന്ന മെഗാതാരങ്ങളുള്ള ഈ നാട്ടിൽ ഈ സൂപ്പർതാരത്തെ തിരിച്ച് ആരാധകരാണ് തല്ലുന്നത്. കുറച്ചുമാസങ്ങൾക്ക്മുമ്പ് കോഴിക്കോട് ഒരു മൊബൈൽഫോൺ കട ഉദ്ഘാടനത്തിനുശേഷം സംഘാടകർ തന്നെ ഉന്തും തള്ളുമുണ്ടാക്കി ഈ സൂപ്പർതാരത്തെ തല്ലിയോടിക്കയിരുന്നു. (അവർക്ക് ആവശ്യത്തിന് പബ്ലിസിറ്റിയും കിട്ടി, നയാപൈസ പ്രതിഫലവും കൊടുക്കേണ്ട).

സാമൂഹികശ്രാസ്ത്രജ്ഞന്മാർ ശരിക്കും ഒരു സ്‌പെസിമായെടുത്ത് പഠിക്കേണ്ടതാണ് സന്തോഷിന്റെ ജീവിതം. നെഗറ്റിവിറ്റിയെ ആഘോഷിക്കാനുള്ള മൃഗസമാനമായ ഒരു തൃഷ്ണ മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് ഡെസ്മണ്ട് മോറിസിനെപ്പോലുള്ള ശാസ്ത്രജ്ഞന്മാർ ചുണ്ടിക്കാട്ടിയതിന്റെ പ്രായോഗിക രൂപം.നിങ്ങൾക്ക് എത്രനേരം വേണമെങ്കിലും അയാളെ പരിഹസിക്കാം. ഫോണിൽ തെറിപറയാം. യാതൊരു പ്രശ്‌നവുമില്ല. കൈയിലൊന്ന് തൊട്ടുപോയതിന് ആരാധകരുടെ മുഖത്തടിക്കുന്ന മെഗാതാരങ്ങളുള്ള ഈ നാട്ടിൽ ഈ സൂപ്പർതാരത്തെ തിരിച്ച് ആരാധകരാണ് തല്ലുന്നത്. കുറച്ചുമാസങ്ങൾക്ക്മുമ്പ് കോഴിക്കോട് ഒരു മൊബൈൽഫോൺ കട ഉദ്ഘാടനത്തിനുശേഷം സംഘാടകർ തന്നെ ഉന്തും തള്ളുമുണ്ടാക്കി ഈ സൂപ്പർതാരത്തെ തല്ലിയോടിക്കയിരുന്നു. (അവർക്ക് ആവശ്യത്തിന് പബ്ലിസിറ്റിയും കിട്ടി, നയാപൈസ പ്രതിഫലവും കൊടുക്കേണ്ട). 

പക്ഷേ പൊതുസമൂഹത്തിന് അതൊരു മാതൃകയാണോ. ഇപ്പോൾ അങ്ങനെയും ലേഖനങ്ങൾ ഉണ്ടാവുന്നു. പക്ഷേ സന്തോഷിനെകൊണ്ട് ഉണ്ടാവുന്നതും, ഉണ്ടാകാവുന്നതുമായ അപകടങ്ങൾ ആരും മുന്നിൽ കാണുന്നില്ല. അത് ആരും അയാൾക്ക് പറഞ്ഞുകൊടുക്കുന്നുമില്ല. സന്തോഷിന്റെ പുതിയ സിനിമയായ 'ട്വിന്റുമോൻ എന്ന കോടീശ്വരൻ' എന്ന സിനിമയിലെ അങ്ങേയറ്റം അശ്ലീലമായ ഗാനം കണ്ടപ്പോഴാണ് ഇക്കാര്യം ഇനിയും തുറന്നെഴുതാൻ വൈകരുതെന്ന് തോന്നിയത്.

പണ്ഡിറ്റ് കൾട്ട് ഉണ്ടായവിധം

രുഭാഗത്തുനിന്ന് അതികഠിനമായി പരിഹസിക്കപ്പെടുമ്പോൾ മറുഭാഗത്ത് അയാൾക്ക് അനുകൂലമായി സഹതാപതരംഗം രൂപപ്പെടുമെന്നത് ഒരു സാമൂഹികശാസ്ത്ര സിദ്ധാന്തമാണ്. അതായത് നെഗറ്റീവ് പബ്ലിസിറ്റി ഒരു ഘട്ടം കഴിഞ്ഞാൽ പോസറ്റീവായി മാറുമെന്ന് ചുരുക്കം. (നമ്മുടെ വി.എസിനെ പാർട്ടി അടിച്ചമർത്തി സീറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹത്തിന് അനുകൂലമായി കേരളം മുഴുവനുണ്ടായ തരംഗം ഓർത്തുനോക്കുക). മാത്രമല്ല, കടുത്ത മാനസിക രോഗമുള്ളവരെപ്പോലും സിദ്ധന്മാരാക്കി ആരാധിക്കുന്ന നാടാണിത്. ചവറുകൂനയ്ക്കുള്ളിൽ ജീവിക്കുന്ന ഒരു ഭ്രാന്തനെ ചവറുബാബയായും, ഒന്നും മിണ്ടാതെ ഒരു ഗുഹക്കുള്ളിൽ കഴിഞ്ഞ ഒരു മനുഷ്യനെ മൗനിബാബയായുമൊക്കെ ആരാധിക്കാൻ നമുക്ക് തിടുക്കമാണ്. ( ഇവിടെ മാത്രമല്ല, വിദേശരാജ്യങ്ങളിലും ഇത്തരം കൾട്ടുകൾ ഉണ്ടായിട്ടുണ്ട്. കുളിക്കാതെയും, വസ്ത്രംമാറാതെയും നടക്കുന്ന വിരൂപനായ റാസ്പുട്ടിനോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടനായി റഷ്യയിലെ തമ്പുരാട്ടിമാർ ക്യൂ നിന്ന സംഭവങ്ങൾ ചരിത്രത്തിലുണ്ട്!) ഹിറ്റ്‌ലറിന്റെ കാലത്ത് ഗീബൽസൊക്കെ പറഞ്ഞപോലെ ഒരു നുണ ആത്മവിശ്വാസത്തോടെ ആയിരംതവണ ആവർത്തിച്ചാൽ അത് സത്യമായി മാറും. അങ്ങനെ കേട്ടുകേട്ട് സന്തോഷിന്റെ പൊട്ടത്തരങ്ങളെയും ബഡായികളെയും മലയാളി മധ്യവർഗം സ്‌നേഹിക്കാൻ തുടങ്ങി.

സൂര്യ ടിവിയുടെ മലയാളി ഹൗസ് എന്ന കുപ്രസിദ്ധമായ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിന് കിട്ടിയ സ്വീകാര്യത നോക്കുക. നമ്മുടെ അശ്വമേധം ജി.എസ് പ്രദീപും, ആർഷഭാരത വീരൻ രാഹുൽ ഈശ്വറും അടക്കമുള്ളവർ അസൂയയും കുശുമ്പും പരദൂഷണവും 'പഞ്ചാരയടിയുമായി' ഹൗസിൽ നേരം പോക്കിയപ്പോൾ, താരതമ്യേന മാന്യനെന്ന് തോനിപ്പിച്ച സന്തോഷിന് അനുകൂലമായി നിരവധി പ്രേക്ഷകർ. സൂത്രശാലികളായ മറ്റുള്ളവർ തറ തുടപ്പിക്കുക, കക്കൂസ് കഴുകിക്കുക തുടങ്ങിയ പണികൾ സന്തോഷിന്റെ തലയിലിട്ട് കൊടുത്തപ്പോൾ, സാധാരണ പ്രേക്ഷകരുടെ മനസ്സ് അയാൾക്കൊപ്പം പോയി. ആദ്യ തവണ പരിപാടിയിൽനിന്ന് ഔട്ടായെങ്കിലും ജനങ്ങളുടെ പ്രതിഷേധംമൂലം സൂര്യാ ടീവിക്ക് അയാളെ തിരച്ചുകൊണ്ടുവരേണ്ടിവന്നു. മലയാളി ഹൗസിൽനിന്ന് നെഗറ്റീവ് അഭിപ്രായമില്ലാതെ പുറത്തുകടന്ന ഏക മൽസരാർഥി സന്തോഷാണ്. മറ്റുള്ളവരുടെ അഹന്തയും ധിക്കാരവും കലർന്ന പ്രവർത്തികളാണ് സന്തോഷിന് ഇത്രയധികം സ്വീകാര്യത നേടിക്കൊടുത്തത്. ഇപ്പോൾ അയാൾക്ക് സിനിമാതാരങ്ങളുടെ സംഘടനയാ 'അമ്മയിൽ' അംഗത്വം കൊടുക്കണമെന്ന് വാദിക്കുന്നവരുണ്ട്. വിണ്ണിൽ ജീവിക്കുന്ന താരങ്ങൾക്കൊപ്പം മണ്ണിൽ ജീവിക്കുന്ന ഒരു സാധാരണക്കാരൻ നിൽക്കുന്നതിന്റെ സുഖം ജനം ഭാവനയിൽ കാണുന്നു.

പുളുവടിയിൽ കെട്ടിപ്പടുത്ത ഒരു ജീവിതം

സ്ഥിരമായി കളവുകൾ പറയുകയും അടിമുടി സാങ്കൽപ്പികലോകത്തിൽ ജീവിക്കുകയും ചെയ്യുന്നവർക്ക് അത്രയും സാരമല്ലാത്ത ചില വ്യക്തിത്വ വികാസ പ്രശ്‌നങ്ങൾ വരും. സന്തോഷിന്റെ പെരുമാറ്റത്തിൽ ഓരോ ഘട്ടത്തിലും അത് പ്രകടമാണ്. ചിലപ്പോൾ അയാൾ ചില ചർച്ചകളിൽ നിസ്സാരകാര്യത്തിന് വയലന്റ് ആവുന്നത് കാണാം. മറ്റുചിലപ്പോൾ പച്ചത്തെറി ആളുകൾ പറഞ്ഞാലും ഇളിച്ചുകൊണ്ട് ഇരിക്കുന്നതും കാണാം. സ്വയം പടുത്തുയർത്തിയ കളവുകളുടെ കൂമ്പാരത്തിൽ ജീവിക്കുന്നതുകൊണ്ട് മുമ്പ് എന്തായിരുന്നു പറഞ്ഞതെന്നൊന്നും സന്തോഷ് ഓർക്കാറില്ല. ഇന്റർനെറ്റ് സെലിബ്രിറ്റി ജീവിതത്തിന്റെ ആദ്യ നാളുകളിൽ താൻ അവിവാഹിതനാണെന്നാണ് അയാൾ പറഞ്ഞത്. പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞു വിവാഹമോചിതനാണെന്നം ഒരു കുട്ടിയുണ്ടെന്നും.

ഇങ്ങനെ ഓരോകാര്യവും എടുത്തുനോക്കിയാൽ, അടിമുടി നുണകൾകൊണ്ട് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് സന്തോഷെന്ന് ബോധ്യപ്പെടും. തനിക്ക് മൂന്നുവിഷയത്തിൽ ബിരുദവും, ഒരു വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഇപ്പോൾ പി.എച്ച്.ഡിക്ക് കറസ്‌പോൻഡൻസ് കോഴ്‌സ് വഴി പഠിക്കയാണെന്നൊക്കെ പാവം ഒരിടത്ത് തട്ടിവിടുന്നത് കേട്ടു. കാലിക്കറ്റിൽ ഇദ്ദേഹം റാങ്കോടെയാണത്രേ ബിരുദം നേടിയത്!

ഇത്തരം പുളുവടികൾകൊണ്ടൊന്നും സമുഹത്തിന് വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ സന്തോഷിന്റെ വേറെ ചില വർത്തമാനങ്ങൾ ചെറുപ്പക്കാരിൽ തെറ്റിദ്ധാരണ വളർത്തുന്നതാണ്. ഉദാഹരണമായി യൂ ട്യൂബിലൂടെ ഓരോഹിറ്റിനും അഞ്ചുരൂപവച്ച് തനിക്ക് കിട്ടുന്നുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ സന്തോഷ് പറഞ്ഞത്. മറ്റൊന്നിൽ ഒരു രൂപയും. സത്യത്തിലെന്താണ്. യൂ ട്യൂബിൽനിന്ന് സന്തോഷ് പണ്ഡിറ്റിന് നാളിതുവരെ ഒരു നയാപ്പെസയും കിട്ടിയിട്ടില്ല. അങ്ങനെ തോന്നിയപോയെ ഗൂഗിളും യൂട്യൂബുമൊന്നും കാശ് എറിഞ്ഞുകൊടുക്കില്ല. അവർക്ക് പ്രത്യേക ചാനൽവേണമെന്നതടക്കമുള്ള നിരവധി മാനദണ്ഡങ്ങളുമൊക്കെയുണ്ട്. പക്ഷേ അതൊന്നും മനസ്സിലാക്കാതെ സന്തോഷിന് ഇന്റർനെറ്റുവഴി കോടികൾ കിട്ടുന്നുണ്ടെന്ന് ബുദ്ധിമാനായ മലയാളി കേറിയങ്ങ് വിശ്വസിച്ചു. ഇതിന്റെ കുഴപ്പം കൗമാരക്കാരും യുവാക്കളും ഇത് അനുകരിക്കുമെന്നതാണ്. എന്തെങ്കിലും ഒരു വീഡിയൊ അപ്പ്‌ലോഡ് ചെയ്ത് കുറെ ഹിറ്റു കിട്ടിയാൽ യൂ ട്യൂബ് ഞങ്ങളെ പോറ്റിക്കോളും എന്ന ധാരണവരും. സൈനബാ, ഫാത്തിമാ എന്നൊക്കെ തുടങ്ങുന്ന അൽബവും ഹോം സിനിമകളുമൊക്കെയായി മലബാറിലെ ചെക്കന്മാരൊക്കെ കുറെക്കാലം വട്ടംകറങ്ങിയത് ഈ ധാരണവച്ചാണെന്ന് തോനുന്നു. (ഒരു ഹിറ്റിന് അഞ്ചുരൂപവച്ച് കിട്ടുകയാണെങ്കിൽ മലയാള സിനിമയൊക്കെ നേരെയങ്ങ് നെറ്റിൽ റിലീസ് ചെയ്താൽപോരെ. അപ്പോൾപിന്നെ വ്യാജന്മാരുടെ പ്രശ്‌നവും വരില്ല).

ഒരാൾതന്നെ എല്ലാം ജോലികളും ചെയ്യുകയെന്നത് അങ്ങേയറ്റത്തെ അത്മവിശ്വാസത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞ് ഈയിടെ അതിവിപ്ലവകാരിയായ ഒരു ബുജി എഴുതിയ ലേഖനത്തിൽ എടുത്തുപറയുന്നുണ്ട് സന്തോഷിനെ. കൈവച്ചമേഖലകളിൽ ഏതെിങ്കിലും ഒന്ന് വൃത്തിയായിചെയ്യാൻ പറ്റിയിരുന്നെങ്കിൽ സന്തോഷിനെ അംഗീകരിക്കാമായിരുന്നു. ഒന്നിലും കൃത്യമായ ധാരണയില്ലാതെ എല്ലാറ്റിലേക്കും എടുത്തുചാടുന്ന ശരാശരി മലയാളിയുടെ സ്വഭാവം തന്നെയാണ് ആട്, തേക്ക് മാഞ്ചിയം തട്ടിപ്പുകാർതൊട്ട് നെറ്റ് വർക്ക്മാർക്കറ്റിങ്ങുകാർവരെ മുതലെടുക്കുന്നത്. ആത്മവിശ്വാസത്തിന്റെയല്ല, ശരാശരി മലയാളിയുടെ വിവരക്കേടിന്റെ പ്രതിനിധിയാണ് സത്യത്തിൽ സന്തോഷ്.

ഇനി തന്റെ സിനിമകളൊക്കെ സൂപ്പർ ഹിറ്റാണെന്നും വൻ സാമ്പത്തിക ലാഭമാണെന്നുമുള്ള സന്തോഷിന്റെ അവകാശവാദത്തിലേക്കുവരാം. 'കൃഷ്ണനും രാധയും' എതാനും ദിവസം തീയേറ്ററിൽ ഓടിയെന്നത് സത്യമാണ്. പക്ഷേ അതൊരു സൂപ്പർ ഹിറ്റൊന്നും ആയിരുന്നില്ല. കുരങ്ങുകളികാണുന്ന രസത്തിൽ, കൂക്കലും ബഹളവുമായി തീയേറ്റിൽ അർമാദിക്കാനാണ് ചെറുപ്പക്കാർ ഈ സിനിമക്ക് വന്നത്. മസിലുപിടിച്ചുള്ള മലയാളിയുടെ പതിവ് ദിനചര്യയിൽ വല്ലപ്പോഴുമല്ലേ, ഒരു പ്രാക്ടിക്കൽകോമഡി വീണുകിട്ടുക. കൊടുങ്ങല്ലൂർ ഭരണിപ്പാട്ടൊക്കെ പ്രസരിപ്പിക്കുന്ന നിഷേധജീവിതത്തിന്റെ വല്ലാത്തൊരു ക്രിമിനൽ ആനന്ദം സന്തോഷിന്റെ ആ സിനിമ അവർക്ക് നൽകി. കേരളത്തിൽ അത്യപൂർവമായ ഈ കൗണ്ടർ സിനിമകേട്ട് ചാനലുകളും ഓടിക്കൂടി. ചാനലുകാർ ക്യാമറയുമായി വരുമ്പോൾ സിനിമക്ക് വന്നവർ മുഖം പൊത്തിയാണ് ഓടിയിരുന്നത്! ഒരാഴ്ചകൊണ്ട് ഈ ആൾക്കൂട്ടം ഇല്ലാതവുകയും ചെയ്തു.

എന്നാലും നിർമ്മാണചെലവ് കുറവായതിനാലും മറ്റും 'കൃഷ്ണനും രാധയും' സാമ്പത്തികമായി വിജയിച്ചെന്ന് പറയാം. പക്ഷേ ഇതിനുശേഷം സന്തോഷിന്റെ ഒരു സിനിമകൂടി ഇറങ്ങിയത് ആരെങ്കിലും കണ്ടിട്ടുണ്ടോ. അവയൊക്കെ രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഓടിയത്. എന്നിട്ടും സന്തോഷ് പറയുന്നത് അവയൊക്കെ ലക്ഷങ്ങൾ ലാഭം നേടിയെന്നാണ്. ഒരു ചർച്ചയിൽ ആരോ പ്രകോപിപ്പിച്ചപ്പോൾ അറിയാതെ സത്യം പറഞ്ഞുപോയി. 'എനിക്ക് രണ്ട് വീടുണ്ടായിരുന്നു. അവയിലൊന്ന് വിറ്റാണ് സിനിമയെടുത്ത്. അതിൽ നിങ്ങൾക്കെന്താണിത്ര കൃമി കടി' എന്നൊക്കെ ഒരൊറ്റ അലറൽ. അപ്പോൾ അതാണ് കാര്യം. ലക്ഷങ്ങൾ ലാഭമായിരുന്നെങ്കിൽ വീട് എങ്ങനെ വിൽക്കേണ്ടിവന്നു. സന്തോഷിന്റെ നാട്ടുകാരും ഇക്കാര്യം ശരിവെക്കുന്നു.

സത്യം പറഞ്ഞാൽ ഒരു ശരാശരി മനുഷ്യന് വേണ്ടതൊക്കെ കുടുംബപരമായി കിട്ടിയ ഭാഗ്യവാനാണ് സന്തോഷ്. അത്യാവശ്യം നല്ല സാമ്പത്തികമുണ്ട്. ഭൂസ്വത്തുണ്ട്. പിതാവ് സർവീസിലിരിക്കെ മരിച്ചതിനാൽ വളരെ ചെറുപ്പത്തിൽതന്നെ സർക്കാർ ജോലിയും കിട്ടി. കൈയിൽ കിട്ടിയ സർക്കാർ ജോലി രാജിവച്ച് മുഴുവൻ സമയ സിനിമക്കാരനാവുമെന്നാണ് സന്തോഷ് ഇപ്പോൾ പറഞ്ഞു നടക്കുന്നത്. കുറെക്കാലം ശമ്പളമില്ലാ അവധിയും എടുത്തു. ഇതിനുപുറമെ ഓരോ കോമാളക്കളികൾകൊണ്ട് നാടുമുഴുവൻ പരിഹാസ്യനാവുകയും ചെയ്താലോ. സ്വന്തം ഭാര്യക്കുപോലും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. നമ്മൾ സന്തോഷിനെ 'പ്രോൽസാഹിപ്പിക്കുന്നത്' അയാൾ നമ്മുടെ ആരുമല്ലാത്തതുകൊണ്ടാണ്. നമ്മളെ സംബന്ധിച്ച് ഒരു കാർട്ടൂൺ കഥാപാത്രം മാത്രമാണയാൾ. നമ്മുടെ മകനോ, സഹോദരനോ ആണ് ഇക്കളി കളിക്കുന്നതെങ്കിൽ നമ്മുടെ മുഖം മാറും. (സന്തോഷിന് ഒരു കുട്ടിയുണ്ടെന്ന കാര്യം മറക്കരുത്. സ്‌ക്കൂളിൽവച്ചൊക്കെ എന്തുമാത്രം അവഹേളനങ്ങളായിരക്കും ആ കുട്ടിക്ക് നേരിടേണ്ടിവരിക.) ആരാന്റെ അമ്മക്ക് ഭ്രാന്തുവരുമ്പോൾ കാണാൻ നല്ല ചേൽ

കുബുദ്ധികൾ മുതലെടുക്കുമോ

നേരത്തെ പറഞ്ഞ 'തകര' സിനിമയിലെന്നപോലെ എവിടെയും കാണും കുറെ ചെല്ലപ്പനാശാരിമാർ. (സിനിമയിൽ നെടുമുടിവേണുചെയ്ത കഥാപാത്രം) തകരകളെ പറഞ്ഞിളക്കിവിട്ട് കുളംകലക്കുന്നത് അവരാണ്. പടം പിടിച്ച് സന്തോഷിന്റെ വീടു വിറ്റുപോയെങ്കിലും ചുറ്റിപ്പറ്റി നടന്നവർ പലരും കാശുണ്ടാക്കിയെന്നാണ് കേട്ടുകേൾവി. സന്തോഷിനെപ്പോലുള്ളവർക്ക് കാശ് കണക്കുപറഞ്ഞ് വാങ്ങാനുള്ള കഴിവൊന്നുമില്ല. ചാനലുകാർക്കും അതുതന്നെയാണ് വേണ്ടത്. അവർക്ക് ഓണത്തിനുംമറ്റും ഒരു സെലിബ്രിറ്റിയെ ഇന്റർവ്യൂ നടത്തണമെങ്കിൽ എത്രരൂപയുടെ ചെലവുണ്ട്. സന്തോഷിന് പബ്ലിസിറ്റിമാത്രം മതി. താരത്തിന്റെ ജാഡ മുഴുവൻ സഹിക്കണമെന്ന് മാത്രമല്ല, എല്ലാ ഉൽസവസീസണിലും ഒരേ കാര്യം പറഞ്ഞുപറഞ്ഞ് ടി.വി ഓണാക്കുമ്പോൾ തന്നെ ജനം ' ഇവനൊക്കെ ഇനിയും ചത്തില്ലേ' എന്ന് ചോദിക്കുന്ന അവസ്ഥവന്നിരിക്കുന്നു. സന്തോഷിന്റെ അസംബന്ധമറുപടികൾ അവിടെയും വ്യത്യസ്തത പുലർത്തുന്നു. പക്ഷേ യഥാർഥ അപകടം ഇതൊന്നുമല്ല. ഒരു സെക്‌സ് റാക്കറ്റിന്റെ സൂചനകൾ തുടക്കംമുതലേ സന്തോഷിനെ വലംവച്ചുണ്ടായിരുന്നെന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ ആരാധകർ കോപിക്കരുത്. സന്തോഷ് പണ്ഡിറ്റെന്ന മനുഷ്യനെ മലയാളികൾ അദ്യമായി കാണുന്നത് യൂ ട്യൂബിൽ അപ്പ്‌ലോഡ് ചെയ്ത ഒരു വൃത്തികെട്ട പാട്ടിലൂടെയാണ്.നിങ്ങളുടെ കുടംബത്തിലാണ് ഇതുപോലെ പരിഹസിക്കപ്പെടുന്ന ഒരാൾ ഉണ്ടായിരുന്നതെങ്കിൽ എന്തുചെയ്യുമായിരുന്നു. അയാൾ ജീവിതകാലം മൂഴവൻ ഇങ്ങനെ കളിയാക്കപ്പെട്ട് ജീവിക്കണമെന്നോ, അല്ലെങ്കിൽ എല്ലാവരും ആദരിക്കുന്ന വ്യക്തിയായി മാറണം എന്നാണോ നിങ്ങളുടെ ആഗ്രഹം. അങ്ങനെയാണെങ്കിൽ സന്തോഷിന് വേണ്ടത് സമൂഹത്തിന്റെ സാന്ത്വനവും പരിചരണവും വ്യക്തിത്വവൈകല്യങ്ങൾ മാറ്റാനുള്ള ചെറിയൊരു ചികിത്സയുമാണ്. ഒരുപക്ഷേ ഉള്ളിന്റെയുള്ളിൽ സന്തോഷും അതുതന്നെ ആഗ്രഹിക്കുന്നുണ്ടാവും. 'മഴവിൽ മനോരമയുടെ' കോമഡി ഫെസ്റ്റിവലിൽ ഒരിക്കൽ പങ്കെടുത്തപ്പോൾ 'എനിക്ക് വട്ടാണല്ലോ' എന്ന് സന്തോഷ് പറഞ്ഞപ്പോൾ, വിധികർത്താവായി വന്ന നമ്മുടെ ചീഫ് വിപ്പ് പി.സി ജോർജ് ഒരിക്കലും അങ്ങനെ പറയരുതെന്ന് ഉപദേശിച്ചത് ഓർക്കുന്നു.

സിനിമാതാരങ്ങളുടെ പതിവ് ആകാരരൂപങ്ങളൊന്നുമില്ലാത്ത, ശരാശരി മലയാളിയുടെ ദൃഷ്ടിയിൽ വിരൂപനായ ഒരാൾ, അയാൾക്ക് ഒട്ടും ചേരാത്ത സ്യൂട്ടും കോട്ടുമൊക്കെ ധരിച്ച്, ഒരു ലൊക്കട പാട്ടുമായി പ്രായപൂർത്തിയായിട്ടില്ലെന്നുപോലും തോന്നിക്കുന്ന ഒന്നു രണ്ട് കൊച്ചു പെൺകുട്ടികളുടെ കൂടെ ആടിപ്പാടുന്നു. പിറകിലുടെ കൈയിട്ട് ഒരു പെൺകുട്ടിയെ സ്തനങ്ങളിൽ തട്ടിക്കൊണ്ട് സന്തോഷ് കെട്ടിപ്പിടിക്കുന്നതായിരുന്നു ആ പാട്ടിന്റെ ഹൈലൈറ്റ്. മാത്രമല്ല ഈ കുട്ടികളുടെ ഫോൺനമ്പറും താഴെ കമൻസിൽ ആരോ ഇട്ടിരുന്നു. ആദ്യ ഇതു കണ്ടവരൊക്കെ അമ്പരുന്നു. പിന്നെ തെറിവിളി തുടങ്ങിയതോടെ അത് ഡിലീറ്റായി. ആൽബം, സിനിമ, സീരിയൽ എന്ന് പറഞ്ഞാണ് കേരളത്തിലെ സെക്‌സ് റാക്കറ്റുകളിൽ ഭൂരിഭാഗം പ്രവർത്തിക്കുന്നതെന്നകാര്യം മറന്നുപോവരുത്. സന്തോഷിന്റെ ശുദ്ധത അവരൊരു മറയാക്കി എടുക്കാൻ നല്ല സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ടിന്റുമോൻ എന്ന കോടീശ്വരൻ' എന്ന സിനിമയുടെ പാട്ട് കണ്ടാൽ തോന്നും. ജെ.സി.ബിയിലൊക്കെ ഇരുത്തി ഒരു പെൺകുട്ടിയെ അതി വൾഗറായി ചിത്രീകരിച്ചാണ് അതിലെ ഒരു ഗാനം!

നേരത്തെ പറഞ്ഞ ഒരു ചോദ്യം ആവർത്തിക്കട്ടെ. നിങ്ങളുടെ കുടംബത്തിലാണ് ഇതുപോലെ പരിഹസിക്കപ്പെടുന്ന ഒരാൾ ഉണ്ടായിരുന്നതെങ്കിൽ എന്തുചെയ്യുമായിരുന്നു. അയാൾ ജീവിതകാലം മൂഴവൻ ഇങ്ങനെ കളിയാക്കപ്പെട്ട് ജീവിക്കണമെന്നോ, അല്ലെങ്കിൽ എല്ലാവരും ആദരിക്കുന്ന വ്യക്തിയായി മാറണം എന്നാണോ നിങ്ങളുടെ ആഗ്രഹം. അങ്ങനെയാണെങ്കിൽ സന്തോഷിന് വേണ്ടത് സമൂഹത്തിന്റെ സാന്ത്വനവും പരിചരണവും വ്യക്തിത്വവൈകല്യങ്ങൾ മാറ്റാനുള്ള ചെറിയൊരു ചികിത്സയുമാണ്. ഒരുപക്ഷേ ഉള്ളിന്റെയുള്ളിൽ സന്തോഷും അതുതന്നെ ആഗ്രഹിക്കുന്നുണ്ടാവും. 'മഴവിൽ മനോരമയുടെ' കോമഡി ഫെസ്റ്റിവലിൽ ഒരിക്കൽ പങ്കെടുത്തപ്പോൾ 'എനിക്ക് വട്ടാണല്ലോ' എന്ന് സന്തോഷ് പറഞ്ഞപ്പോൾ, വിധികർത്താവായി വന്ന നമ്മുടെ ചീഫ് വിപ്പ് പി.സി ജോർജ് ഒരിക്കലും അങ്ങനെ പറയരുതെന്ന് ഉപദേശിച്ചത് ഓർക്കുന്നു. നിങ്ങൾക്കുണ്ടെന്ന് തോനുന്നു കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലാതെ, സ്വയം പരിഹാസ്യനാവുന്ന പരിപാടികൾ ചെയ്യരുതെന്നും ജോർജ് പറഞ്ഞു. (ഇത്രയും കാലത്തെ ഇന്റർവ്യൂ പ്രഹസനങ്ങൾക്കിടയിൽ ആദ്യമായിട്ടായിരിക്കണം സന്തോഷിന് ഒരാൾ നല്ലത് പറഞ്ഞുകൊടുക്കുന്നത്) അപ്പോൾ സന്തോഷിന്റെ മുഖഭാവമെന്നു കാണേണ്ടതായിരുന്നു. ചിലപ്പോൾ തോന്നും, സാഡിസ്‌ററുകളായ മലയാളികളോട് എലിപ്പത്തായത്തിലെ ഉണ്ണിയെപ്പോലെ (കരമന) കൈകൾകൂപ്പി അയാൾ യാചിക്കയാണ്. എന്നെ ഉപദ്രവിക്കരുതേയെന്ന്!

വാൽക്കഷ്ണം: ബണ്ടിചോറെന്ന കൊടും കള്ളനെ പിടകൂടിയശേഷം പരിശോധിച്ചപ്പോഴാണ് അയാൾക്ക് കടുത്ത മനോരോഗം കൂടിയുണ്ടൈന്ന് പൊലീസിന് വെളിപ്പെട്ടത്. താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്നുമൊക്കെയുള്ള വിചാരം ഈ അസുഖത്തിന്റെ ഭാഗമായാണത്ര ബണ്ടിയിൽ ഉറച്ചുപോയത്. സി.സി.ടി.വിയിലേക്കൊക്കെ നോക്കി ടാറ്റ കൊടുത്ത് മോഷ്ടിക്കാനിറങ്ങത് ബണ്ടിയുടെ ധൈര്യത്തിന്റെ ലക്ഷണയിട്ടാണല്ലോ നാം ധരിച്ചുവച്ചിരുന്നത്.

(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP