Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളൊരുക്കത്തിലെ ഒട്ടൻതുള്ളൽ കലാകാരന്റെ വേഷം ഭദ്രമാക്കി മികച്ച നടനായി ഇന്ദ്രൻസ്; നടിയുടെ കിരീടം തേടിയെത്തിയത് പാർവതിയെ; രാഹുൽ ജി നായരുടെ ഒറ്റമുറി മികച്ച ചിത്രം; നല്ല സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി; സ്വഭാവ നടന്റെ അവാർഡ് അലൻസിയർക്ക്; ജനപ്രിയ സിനിമ രക്ഷാധികാരി ബൈജു; മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ടേക്ക് ഓഫിലൂടെ മഹേഷ് നാരായണന്

ആളൊരുക്കത്തിലെ ഒട്ടൻതുള്ളൽ കലാകാരന്റെ വേഷം ഭദ്രമാക്കി മികച്ച നടനായി ഇന്ദ്രൻസ്; നടിയുടെ കിരീടം തേടിയെത്തിയത് പാർവതിയെ; രാഹുൽ ജി നായരുടെ ഒറ്റമുറി മികച്ച ചിത്രം; നല്ല സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി; സ്വഭാവ നടന്റെ അവാർഡ് അലൻസിയർക്ക്; ജനപ്രിയ സിനിമ രക്ഷാധികാരി ബൈജു; മികച്ച നവാഗത സംവിധായകനുള്ള പുരസ്‌ക്കാരം ടേക്ക് ഓഫിലൂടെ മഹേഷ് നാരായണന്

തിരുവനന്തപുരം:  ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഇന്ദ്രൻസാണ് മികച്ച നടൻ. മികച്ച നടിയായി പാർവതിയും സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏദൻ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

അവാർഡുകൾ

മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)
മികച്ച നടി: പാർവതി (ടേക്ക് ഓഫ്)
മികച്ച സ്വഭാവ നടൻ: അലൻസിയർ (തൊണ്ടി മുതലും ദൃക്‌സാക്ഷിയും)
മികച്ച സ്വഭാവ നടി: മോളി വത്സൻ
മികച്ച കഥാചിത്രം: ഒറ്റമുറി വെളിച്ചം
മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ
മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)
മികച്ച ഗായകൻ: ഷഹബാസ് അമൻ (മായാനദി)
മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)
മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു
മികച്ച് എഡിറ്റർ : അപ്പു ഭട്ടതിരി
മികച്ച സിങ്ക് സൗണ്ട്: സുജിത്ത് കുമാർ (രക്ഷാധികാരി ബൈജു)
മികച്ച ശബ്ദ മിശ്രണം:
മികച്ച ചിത്രം : ഒറ്റ മുറി വെളിച്ചം ( രാഹുൽ ജി നായർ)
മികച്ച ഗാനരചന: പ്രഭാ വർമ (ക്ലിന്റ്)
മികച്ച ബാലതാരം : മാസ്റ്റർ അഭിനന്ദ് (ആൺ)
                                          നക്ഷത്ര (രക്ഷാധികാരി ബൈജു

കഥാകൃത്ത്: എം.എ. നിഷാദ് (കിണർ) 

തിരക്കഥാകൃത്ത്: സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മേക്കപ്പ്മാൻ: രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
സംഗീതസംവിധായകൻ: എം.കെ.അർജുനൻ
പശ്ചാത്തലസംഗീതം: ഗോപി സുന്ദർ
ചിത്ര സംയോജകൻ: അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകൻ: സന്തോഷ് രാമൻ (ടേക്ക് ഓഫ്)
നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം: സ്വനം
പ്രത്യേക ജൂറി അവാർഡ്(അഭിനയം): വിനീതാകോശി (ഒറ്റമുറിവെളിച്ചം)
ക്യാമറ: മനേഷ് മാധവ് (ഏദൻ)
കലാമൂല്യമുള്ള ജനപ്രിയ സിനിമ: രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം: ഗോപീസുന്ദർ(ടേക്ക് ഓഫ്)
തിരക്കഥ (അഡാപ്‌റ്റേഷൻ): എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ഏദൻ)
വസ്ത്രാലങ്കാരം: സലി എൽസ (ഹേ ജൂഡ്)
ഡബ്ബിങ് ആർട്ടിസ്റ്റ്(ആൺ): അച്ചു അരുൺ കുമാർ(തീരം)
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): എം. സ്‌നേഹ (ഈട)
നൃത്ത സംവിധായകൻ: പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം: പ്രമോദ് തോമസ് (ഏദൻ)
ശബ്ദ ഡിസൈൻ: രംഗനാഥ് രവി (ഈ.മ.യൗ) ലബോറട്ടറി/കളറിസ്റ്റ് ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം) സിങ്ക് സൗണ്ട് പി.ബി. സ്മിജിത്ത് കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്)

ടി.വി ചന്ദ്രൻ അധ്യക്ഷനായ അവാർഡ് നിർണയ സമിതിക്ക് മുൻപാകെ 110 ചിത്രങ്ങളാണ് പരിഗണനയ്ക്കുവന്നത്. ഇതിൽ 58 ചിത്രങ്ങളും പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു വനിതാ സംവിധായിക മാത്രമാണ് ഉണ്ടായിരുന്നത്. അതീവ രഹസ്യമായാണ് ഇക്കുറി പുരസ്‌കാര നിർണയ നടപടികൾ ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തിൽ ജൂറി അംഗങ്ങൾ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതിൽ മികച്ച 20-21 സിനിമകൾ എല്ലാവരും ചേർന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്‌ക്രീനിങ് കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ അതീവ രഹസ്യമായാണു നടത്തിയത്.

അവാർഡ് വിവരം ചോരാനിടയുള്ളതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങൾക്കു മൊബൈൽ ഫോണും വാട്സാപ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമെല്ലാം വിലക്കി. കിൻഫ്രയിലും ജൂറി അംഗങ്ങളുടെ താമസ സ്ഥലത്തും സന്ദർശകരെയും വിലക്കി. അക്കാദമിയുടെ ഭാരവാഹികൾ വരെ ആശയവിനിമയങ്ങളിൽനിന്നു വിട്ടുനിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP