Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് യൂത്ത്‌സ് യൂണിയൻ വാർഷികം നടത്തി

കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് യൂത്ത്‌സ് യൂണിയൻ വാർഷികം നടത്തി

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, കുവൈറ്റ് പാരിഷ്യൂത്ത്‌സ് യൂണിയൻ എൻ. ഇ. സി. കെ യിൽ വച്ച് വാർഷികം സംഘടിപ്പിച്ചു.ഇടവക വികാരി റവ. സജി എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്നപരിപാടികൾ പാരിഷ് വൈസ് പ്രസിഡന്റ് . എം.തോമസ് ജോണിന്റെപ്രാരംഭ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്.

ബോബിഷ് മാത്യു ആരാധനക്കുള്ളനേതൃത്വം നല്കി. യൂത്ത്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് സിജുമോൻഎബ്രഹാം സ്വാഗത പ്രസംഗവും ജോയിന്റ് സെക്രട്ടറി റെനിൽ ടി മാത്യുനന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു നടന്ന ഗാനസംന്ധ്യയിൽ സിന്ധു സജി, ജോമിപി.ജോസഫ്, ലിനു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. യൂത്ത്‌സ് യൂണിയൻഗായകസംഘം ലിനു പി മാണി കുഞ്ഞിന്റെ നേത്രത്വത്തിൽ നടത്തിയഗാനശുശ്രൂഷ അത്യന്തം ശ്രുതി മധുരവും ഹൃദ്യവും ആയിരുന്നു.

യൂത്ത്‌സ്‌യൂണിയൻ സെക്രട്ടറി എബി ഈപ്പൻ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു.കാമ്പസ് ക്രൂസഡിലെ ബാബുക്കുട്ടി വർഗീസ് സമൂഹത്തെ വാർത്തെടുക്കുന്നതിൽയുവജനങ്ങളുടെ ശക്തിയെക്കുറിച്ച് ശക്തമായ ഒരു സന്ദേശം പങ്കുവെച്ചു. ജേക്കബ് പി. വർഗീസിന്റെ നേതൃത്വത്തിൽ വിവിധ വിഷങ്ങൾക്കു വേണ്ടിഇടവകയായി പ്രാർത്ഥന നടത്തി. ഷിനു ഫിലിപ്പ് തിരുവെഴുത്തിൽ നിന്നുള്ളഭാഗം വായിച്ചു. ഇടവക സെക്രട്ടറി ബോണി കെ. എബ്രഹാഹം യുവജനസംഘടന പ്രവർത്തനങ്ങളെ അനുമോദിച്ചു സംസാരിച്ചു.യൂത്ത്‌സ് യൂണിയൻ സംഘടിപ്പിച്ച ബൈബിൾ ക്വിസ്സ് 2017 ന്റെ വിജയികൾക്ക്റവ: സജി എബ്രാഹം സമ്മാനങ്ങൾ നൽകി.

എ.ജി. ചെറിയാൻ ഒന്നും ജോർജ് വരഗീസ് രണ്ടും് മിനി ഡാനിയൽ മൂന്നും സ്ഥാനങ്ങൾ രസ്ഥമാക്കി... ജോസ്. കെ. ജോൺ സമാപന പ്രാർത്ഥനയും റവ: സജിഎബ്രഹാമിന്റെ ആശീർവാദത്തോടും വാർഷികയോഗം സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP