Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഔട്ടായ ഉടനെ യുവതാരമായ സെയ്ഫ് ബദറിനോട് പവലിയനിലേക്ക് പോകാൻ ആഗ്യം കാട്ടി; വീഡിയോ പങ്ക് വെച്ച് താരത്തെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ബദറിന്റെ ട്വീറ്റ്; തെറ്റ് മനസ്സിലാക്കിയ അഫ്രീദി പരസ്യമായി യുവതാരത്തോട് മാപ്പ് പറഞ്ഞു

ഔട്ടായ ഉടനെ യുവതാരമായ സെയ്ഫ് ബദറിനോട് പവലിയനിലേക്ക് പോകാൻ ആഗ്യം കാട്ടി; വീഡിയോ പങ്ക് വെച്ച് താരത്തെ താൻ ഇഷ്ടപ്പെടുന്നുവെന്ന് ബദറിന്റെ ട്വീറ്റ്; തെറ്റ് മനസ്സിലാക്കിയ അഫ്രീദി പരസ്യമായി യുവതാരത്തോട് മാപ്പ് പറഞ്ഞു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റിലെ ഇതിഹാസമാണ് ഷാഹിദ് അഫ്രീദി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരം ഇപ്പോഴും പാക്കിസ്ഥാൻ പ്രീമിയർ ലീഗിലെ സ്ഥിരം സാന്നിധ്യമാണ്.

ഇപ്പോളിതാ യുവതാരങ്ങൾക്ക് മാതൃകയാവേണ്ട അഫ്രീദി മോശം പെരുമാറ്റത്തിന്റെ പേരിൽ ചീത്ത കേൾക്കുകയാണ്. എന്നാൽ അതേ നിമിഷം തന്നെ താരത്തെ പുകഴ്‌ത്തിയും ആളുകൾ എത്തി.

പ്രീമിയർ ലീഗിൽ കറാച്ചി കിങ്‌സിന്റെ താരമായ അഫ്രീദി മുൾട്ടാൻ സുൽത്താൻസിന്റെ യുവതാരം സെയ്ഫ് ബദറിനെ പുറത്താക്കിയപ്പോൾ വേഗം പവലിയനിലേക്ക് പോകാൻ ആഗ്യം കാണിക്കുകയായിരുന്നു. എന്നാൽ താരത്തിന്റെ പ്രവർത്തിയെ എല്ലാവരും കുറ്റം പറഞ്ഞപ്പോൾ പത്തൊമ്പത് വയസ്സുകാരനായ താരം 'നിങ്ങളെ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു' എന്ന കുറിപ്പോടെ ഈ വിഡിയോ ഷെയർ ചെയ്യുകയായിരുന്നു.

ഇതോടെ ബദറിനോട് താരം മാപ്പ് പറയുകയും അതു മൽസരത്തിനിടെ സംഭവിച്ചുപോയതാണെന്നും, താൻ യുവതാരങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും അറിയിച്ചു.താരം നാല് ഓവറിൽ 18 റൺസ് വഴങ്ങിയ താരം മൂന്നു വിക്കറ്റുകളാണ് പിഴുതത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP