Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ ചെങ്ങന്നൂർ പോരാട്ടച്ചൂടിലേക്ക്; അഡ്വ.ഡി. വിജയകുമാറിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി എഐസിസിയും സജി ചെറിയാനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎമ്മും പ്രഖ്യാപിച്ചു; പി.എസ്.ശ്രീധരൻ പിള്ളയുടെ ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ

മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ ചെങ്ങന്നൂർ പോരാട്ടച്ചൂടിലേക്ക്; അഡ്വ.ഡി. വിജയകുമാറിനെ  യുഡിഎഫ് സ്ഥാനാർത്ഥിയായി എഐസിസിയും സജി ചെറിയാനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎമ്മും പ്രഖ്യാപിച്ചു; പി.എസ്.ശ്രീധരൻ പിള്ളയുടെ ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങി.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഡി.വിജയകുമാറും, എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുമാണ്. ബിജെപി സ്ഥാനാർത്ഥിയായി അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയെ ആണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. ഡി.വിജയകുമാർ മത്സരിക്കും.എഐസിസിയാണ് ഇക്കാര്യം അറിയിച്ചത്.ചെങ്ങന്നൂർ കാർഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണു വിജയകുമാർ. കെപിസിസി നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിനു പ്രാദേശികമായുള്ള ജനസമ്മതിയാണു തുണയായത്.

ചങ്ങനാശേരി എൻഎസ്എസ് കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായാണു വിജയകുമാർ പൊതുപ്രവർത്തനം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിർവാഹകസമിതി അംഗം എന്നീ പദവികളിൽ പ്രവർത്തിച്ചു.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മൂന്നു തവണ ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ദക്ഷിണ റെയിൽവേ സോണൽ കമ്മിറ്റി അംഗം, ചെങ്ങന്നൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, റെയിൽവേ ഡിവിഷനൽ യൂസേഴ്സ് കമ്മിറ്റി അംഗം (തിരുവനന്തപുരം, പാലക്കാട്), കേരള കാർഷിക സർവകലാശാല മുൻ അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ കോഓപറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഭാര്യ: രാധിക. മക്കൾ: ജ്യോതി വിജയകുമാർ, ലക്ഷ്മി വിജയകുമാർ.

സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാനാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സജി ചെറിയാന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചു നേരത്തെതന്നെ ധാരണയായിരുന്നെങ്കിലും ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്.

ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ രണ്ടാംതവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമ ബിരുദധാരിയാണ്. 1995ൽ ജില്ലാ കമ്മിറ്റി അംഗമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംനിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2006ൽ പി.സി. വിഷ്ണുനാഥിനെതിരേ ചെങ്ങന്നൂർ മണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP