Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ജൂംല' എന്നാൽ എന്താണ് തരൂർജി? മോദിയും അമിത്ഷായും നാലുവർഷം മുമ്പ് നടത്തിയ പ്രസംഗ പരമ്പര; അച്ഛേദിൻ എന്നാൽ എല്ലാവരും എപ്പോഴും പറയുകയും ആരും ഒരിക്കലും കണ്ടിട്ടില്ലാത്തതുമായ സാധനം; ഇംഗ്ലീഷിൽ മാത്രമല്ല ഹിന്ദിയിലും താൻ സ്റ്റൈലനാണെന്ന് ശശി തരൂർ തെളിയിക്കുന്ന ആകാശ് ബാനർജിയുടെ ഹിന്ദി ക്വിസ് വീഡിയോ വൈറലാകുന്നു

'ജൂംല' എന്നാൽ എന്താണ് തരൂർജി? മോദിയും അമിത്ഷായും നാലുവർഷം മുമ്പ് നടത്തിയ പ്രസംഗ പരമ്പര; അച്ഛേദിൻ എന്നാൽ എല്ലാവരും എപ്പോഴും പറയുകയും ആരും ഒരിക്കലും കണ്ടിട്ടില്ലാത്തതുമായ സാധനം; ഇംഗ്ലീഷിൽ മാത്രമല്ല ഹിന്ദിയിലും താൻ സ്റ്റൈലനാണെന്ന് ശശി തരൂർ തെളിയിക്കുന്ന ആകാശ് ബാനർജിയുടെ ഹിന്ദി ക്വിസ് വീഡിയോ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: ശശി തരൂരാണ് നമ്മുടെ ഇംഗ്ലീഷ് ടീച്ചറെങ്കിൽ കാര്യങ്ങൾ കുഴഞ്ഞേനെ എന്നുകരുതുന്നവരുണ്ട്. പദസമ്പത്തിന്റെ കാര്യത്തിലും ലോകപരിചയത്തിലും തരൂരിനെ വെല്ലാൻ ആളില്ല. Exasperating farrago of distortions, rodomontade ഈ ഫ്രേസുകളൊക്കെ നമ്മെ പഠിപ്പിച്ചത് തരൂരല്ലേ.

തരൂരിന്റെ ഇംഗ്ലീഷിനെ കുറിച്ച് എല്ലാവർക്കും മതിപ്പാണെങ്കിലും എങ്ങനെയുണ്ട് തരൂരിന്റെ ഹിന്ദി? അത് പരീക്ഷിക്കാൻ അടുത്തിടെ ഒരവസരമുണ്ടായി. ആകാശ ്ബാനർജിയുടെ വൈ സോ സീരിയസ് എന്ന ടെലിവിഷൻ ആക്ഷേപഹാസ്യ പരിപാടിയിലാണ് തരൂർ തന്റെ ഹിന്ദിയും അത്ര മോശമല്ലെന്ന് തെളിയിച്ചത്. ഹിന്ദിയിലെ 20 വാക്കുകളാണ് തരൂരിന്റെ മുമ്പിൽ ആകാശ് ഇട്ടുകൊടുത്തത്. മറുപടികൾ ക്യത്യമായിരുന്നുവെന്ന് മാത്രമല്ല രസകരവുമായിരുന്നു.

പൊള്ളയായ വാഗ്ദാനം എന്ന് അർഥം വരുന്ന ജുംല എന്ന പദത്തെ കുറിച്ച് തരൂരിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- പ്രസംഗ പരമ്പരകളിലൂടെ നാലുവർഷം മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തോട് ചെയ്തത് എന്താണോ അതാണ് ജുംല.

പ്രേം സങ്കട്, ഹുംകാർ, രിം ജിം, ലോപത് ഗാമിനി, പോപട് തുടങ്ങിയ വാക്കുകളാണ് ആകാശ് തരൂരിനോട് ചോദിക്കുന്നത്. ചോദിച്ചവയിൽ ഏറിയപങ്കിനും ശരിയായ ഉത്തരമാണ് തരൂർ നൽകുന്നത്.

'പട്ടി' എന്ന ഹിന്ദി വാക്കിന്റെ അർഥം ചോദിക്കുന്ന അവതാരകനോട് മലയാളത്തിൽ ഇതിന്റെ അർഥം പെൺപട്ടി എന്നാണെന്ന് തരൂർ പറയുന്നതും വീഡിയോയിൽ കാണാം

അച്ഛേ ദിൻ എന്നാൽ എന്താണ് അർഥമാക്കുന്നത്? ഇതൊരു പിടികിട്ടാത്ത സങ്കൽപമാണ്. ആളുകൾ ഇതിനെ കുറിച്ച് വാതോരാതെ സംസാരിക്കും പക്ഷേ ആരു കണ്ടിട്ടുണ്ടാവില്ല.അതൊരു മരിചീക പോലെയാണ്. അടുക്കും തോറും അകലും. ഈ വാക്കിന്റെ കോപ്പി റൈറ്റ് എടുത്തിരിക്കുന്നത് താടിമീശയുള്ള ഒരാളും, പിന്നെ കുടവയറും തലയിൽ അധിക മുടി ഇല്ലാത്തതുമായ ആളുമാണ്. അവർ അത് നിങ്ങൾക്ക് മാന്ത്രികനായ കുഴലൂത്തുകാരനെ പോലെ ആകർഷിക്കാൻ എപ്പോഴും വാഗ്ദാനം ചെയ്തുകൊണ്ടിരിക്കും, തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP