Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാംഗളൂർ റിഫൈനറിയിൽ വിവിധ തസ്തികകളിലായി നിരവധി അവസരങ്ങൾ; മാർച്ച് 24 വരെ അപേക്ഷിക്കാം

മാംഗളൂർ റിഫൈനറിയിൽ വിവിധ തസ്തികകളിലായി നിരവധി അവസരങ്ങൾ; മാർച്ച് 24 വരെ അപേക്ഷിക്കാം

മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ മാനേജ്‌മെന്റ് കേഡറിലെ വിവിധ തസ്തികകളിലായുള്ള 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും.

ലബോറട്ടറി സൂപ്പർവൈസർ- ഏഴ്

അനലിറ്റിക്കൽ കെമിസ്ട്രി,ഫിസിക്കൽ കെമിസ്ട്രി, ഓർഗാനിക്ക് കെമിസ്ട്രി,ഇൻ്ഡസ്ട്രീൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, പെട്രോളിയം കെമിസ്ട്രി,എൻവിയോൺമെന്റൽ കെമിസട്രി, അപ്ലൈഡ് എൻവിയോൺമെന്റൽ കെമിസ്ട്രി എന്നിവയിലെതിലെങ്കിലും സ്‌പെഷ്യലൈസേഷനോടെ കെമിസ്‌ട്രിയിൽ മാസ്‌റ്റേഴ്‌സ് ബിരുദം

എൻജിനീയറിങ്-1
ഫയർ/ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം.

എക്‌സിക്യൂട്ടീവ് ഫിനാൻസ്-8
ബിരുദം, സി.എ/ഐസിഡബ്ല്യുഎ അല്ലെങ്കിൽ ഫിനാൻസ് സ്‌പെഷലൈസേഷനോടെ എംബിഎ.

എക്‌സിക്യൂട്ടീവ്(ഇന്റേൺ ഓഡിറ്റ്)-1
ബിരുദം, സിഎ/ ഐസിഡബ്ല്യുഎ.

പ്രായപരിധി: 28 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

750 രൂപയാണ് അപേക്ഷ ഫീസ്. ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ഈ-ചെല്ലാൻ ഉപയോഗിച്ച് ഫീസ് അടയ്ക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം: www.mrpl.co.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, സംവരണ സർ്ട്ടിഫിക്കറ്റ് എന്നിവ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി മാർച്ച് 24.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP