Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഐ എന്നാൽ ശരീരഭാരം കുറക്കുന്ന ഏജൻസി എന്നാണോ? പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി കൊണ്ട് കാർത്തി ചിദംബരത്തിന്റെ ശരീരഭാരം ശരിക്കും കുറഞ്ഞു; അകത്തായപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളൊന്നും ഇപ്പോൾ ശരീരത്തിന് പാകമാകുന്നില്ല; പുതിയ വസ്ത്രങ്ങൾ വേണമെന്ന് അഭ്യർത്ഥിച്ച് മുന്മന്ത്രിയുടെ പുത്രൻ

സിബിഐ എന്നാൽ ശരീരഭാരം കുറക്കുന്ന ഏജൻസി എന്നാണോ? പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി കൊണ്ട് കാർത്തി ചിദംബരത്തിന്റെ ശരീരഭാരം ശരിക്കും കുറഞ്ഞു; അകത്തായപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളൊന്നും ഇപ്പോൾ ശരീരത്തിന് പാകമാകുന്നില്ല; പുതിയ വസ്ത്രങ്ങൾ വേണമെന്ന് അഭ്യർത്ഥിച്ച് മുന്മന്ത്രിയുടെ പുത്രൻ

ന്യൂഡൽഹി: സിബിഐ അന്വേഷണം വന്നാൽ ശരീരഭാരം കുറയുമെങ്കിൽ പിന്നെ അത് ഒരു നല്ല കാര്യമല്ലേ? സിബിഐ എന്നാൽ, ശരീരഭാരം കുറയ്ക്കുന്ന ഏജൻസിയാണോ എന്നു ചോദിച്ചാൽ അതിൽ സംശയമില്ല. കാരണ സിബിഐ അറസ്റ്റു ചെയ്തതോടെ മുൻ മന്ത്രിപുത്രൻ കൂടിയായ കാർത്തി ചിദംബരത്തിന്റെ ശരീരഭാരം ശരിക്കും കുറഞ്ഞിരിക്കയാണ്. ജിമ്മിൽ പോകാതെയും കാര്യമായ ഡയറ്റിന്റെയും ആവശ്യമില്ലാതെ തന്നെ തടിയനായിരുന്ന കാർത്തി ഇപ്പോൾ മെലിഞ്ഞിരിക്കയാണ്.

സിബിഐ കസ്റ്റഡിയിൽ ഇരിക്കുകയും അവിടുത്തെ കാന്റീനിലെ ഭക്ഷണം കഴിച്ചാൽ മതിയെന്നാണ് കാർത്തി ചിദംബരം പറയുന്നത്. ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തിയെ പ്രത്യേക കോടതി 24വരെ റിമാൻഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഒരു ദേശീയ മാധ്യമത്തിന് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ കസ്റ്റഡിയിൽ ആയതിന് പിന്നാലെ തന്റെ ഭാരം വളരെ കുറഞ്ഞെന്നും തനിക്ക് ഇനി പുതിയ വസ്ത്രങ്ങൾ വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ വസ്ത്രങ്ങൾ തനിക്ക് ഇപ്പോൾ ഇടാൻ പറ്റാത്ത അവസ്ഥയിലാണ്. താൻ അത്രയ്ക്ക് മെലിഞ്ഞിരിക്കുന്നു. അതാണ് ഞാൻ പറഞ്ഞത് ആർക്കെങ്കിലും തടി കുറയ്ക്കണമെങ്കിൽ സിബിഐയെ വിളിക്കുക''- കാർത്തി പറഞ്ഞു.

ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും ജയിലിൽ പ്രത്യേക സെൽ അനുവദിക്കണമെന്നുമുള്ള കാർത്തിയുടെ ആവശ്യങ്ങൾ തള്ളിയാണ് പ്രത്യേക ജഡ്ജി സുനിൽ റാണയുടെ കാർത്തിയെ റിമാൻഡ് ചെയ്തത്. കഴിഞ്ഞമാസം 28ന് അറസ്റ്റിലായ കാർത്തി ഇന്നലെ വരെ സിബിഐ കസ്റ്റഡിയിലായിരുന്നു. കാർത്തിയുടെ ജാമ്യാപേക്ഷ 15ന് പരിഗണിക്കും.

വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും പ്രത്യേക കുളിമുറി വേണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും കാർത്തിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ജയിൽ മാനുവൽ പ്രകാരമുള്ള അനുകൂല്യങ്ങൾ ലഭിക്കുമെന്നായിരുന്നു ജഡ്ജിയുടെ മറുപടി. അതേസമയം, കണ്ണടയും മരുന്നുകളും എത്തിക്കാൻ സൗകര്യമുണ്ടാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP