Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻജിൻ തകരാർ; ഇൻഡിഗോ, ഗോ എയർ സർവ്വീസുകളുടെ 65 വിമാനങ്ങൾ റദ്ദാക്കി; സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് അറിയാതെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ വലഞ്ഞു

എൻജിൻ തകരാർ; ഇൻഡിഗോ, ഗോ എയർ സർവ്വീസുകളുടെ 65 വിമാനങ്ങൾ റദ്ദാക്കി; സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് അറിയാതെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ വലഞ്ഞു

മുംബൈ: എൻജിൻ തകരാറിനെ തുടർന്ന് രാജ്യത്തെ ബഡ്ജറ്റ് കാരിയറുകളായ ഇൻഡിഗോ, ഗോ എയർ സർവ്വീസുകൾ 65 വിമാനങ്ങൾ ചൊവ്വാഴ്ച റദ്ദാക്കി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 11 വിമാനങ്ങൾ നിരത്തിലിറക്കിച്ചതിന് പിന്നാലെ വ്യാപകമായി വിമാനങ്ങൾ റദ്ദാക്കുക ആയിരുന്നു. ഇതോടെ നൂറു കണക്കിന് യാത്രക്കാർ ദുരിതത്തിലായി.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഇൻഡിഗോ 47 വിമാന സർവ്വീസുകൽ റദ്ദാക്കിയപ്പോൾ വാദിയാ ഗ്രൂപ്പിന്റെ ഉടമസ്ഥതലിയുള്ള ഗോ എയർ 18 സർവ്വീസുകളും റദ്ദാക്കി.

എൻജിൻ തകരാറുണ്ടെന്ന് കണ്ടതിനെ തുടർന്ന് ഡയറക്ടറ്റേ് ജനറൽ ഓഫീ സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഇടപെടലിൽ ഇൻഡിഗോ, ഗോഎയർ സർവീസുകൾ സ്തംഭിച്ചു. ചൊവ്വാഴ്ച 65 സർവീസുകളാണ് ഇരുകമ്പനികളും റദ്ദാക്കിയത്. 11 സർവീസുകൾ ഡിജിസിഎ ഇടപെട്ട് നിലത്തിറക്കുകയായിരുന്നു. പ്രാറ്റ് ആൻഡ് ആംപ്, വിട്നി എൻജിൻസുകൾ ഉള്ള എ320 നിയോ വിമാനങ്ങളാണ് നിലത്തിറക്കിച്ചത്.

സർവീസ് റദ്ദാക്കിയത് അറിയാതെ വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാർ ശരിക്കും വലഞ്ഞു. ബജറ്റ് സർവീസുകൾ ആയതിനാൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതും ഈ സർവീസുകളെയാണ്.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കൊത്ത, ഹൈദരാബാദ്, ബംഗലൂരു, പട്ന, ശ്രീനഗർ, ഭുവനേശ്വർ, അമൃത്സർ, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള സർവീസുകളാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്.

ഇന്നലെ ആകാശത്തുവച്ച് യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് ഇൻഡിഗോയുടെ വിമാനം അടിയന്തരമായി നിലത്തിറക്കാൻ ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി മുതൽ മൂന്നു വിമാനങ്ങളാണ് ഇത്തരത്തിൽ നിലത്തിറക്കിയത്.

സുരക്ഷാ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്നും മറ്റു സർവീസുകൾ യാത്രക്കാർക്ക് ഉപയോഗിക്കാമെന്നും എയർലൈൻസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP