Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴ് ഭാര്യമാരിലായി 56 മക്കൾ! കല്യാണം കഴിച്ചുള്ള പ്രതിഷേധം തുടങ്ങിയത് പ്രേമിച്ച പെണ്ണിനെ കെട്ടാൻ പാക്കിസ്ഥാനി ഉപ്പൂപ്പ തടസം നിന്നപ്പോൾ; മക്കളെല്ലാം പരസ്പ്പരം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പും തുറന്നു; രാജ്യം മുഴുവൻ ലൈംഗിക രോഗ ചികിത്സാ ക്ലിനിക്ക് തുടങ്ങി പ്രശസ്തനായി; മലയാളം പത്രങ്ങളിൽ രഹസ്യ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുമെന്ന പതിവ് പരസ്യം നൽകുന്ന മണക്കാട്ടെ ഡോ. എം എസ് സർക്കാർ ഇനി ഓർമ്മ

ഏഴ് ഭാര്യമാരിലായി 56 മക്കൾ! കല്യാണം കഴിച്ചുള്ള പ്രതിഷേധം തുടങ്ങിയത് പ്രേമിച്ച പെണ്ണിനെ കെട്ടാൻ പാക്കിസ്ഥാനി ഉപ്പൂപ്പ തടസം നിന്നപ്പോൾ; മക്കളെല്ലാം പരസ്പ്പരം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പും തുറന്നു; രാജ്യം മുഴുവൻ ലൈംഗിക രോഗ ചികിത്സാ ക്ലിനിക്ക് തുടങ്ങി പ്രശസ്തനായി; മലയാളം പത്രങ്ങളിൽ രഹസ്യ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുമെന്ന പതിവ് പരസ്യം നൽകുന്ന മണക്കാട്ടെ ഡോ. എം എസ് സർക്കാർ ഇനി ഓർമ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മണക്കാട് കമലേശ്വരം സനം മൻസിലിൽ ഡോ. എംഎസ് സർക്കാർ ഡിസ്പെൻസറി ഉടമ ഡോ.എം.എസ്.സർക്കാർ (84) നിര്യാതനായി. ഇന്ന് മലയാളം പത്രങ്ങളുടെ ചരമകോളത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണിത്. ആരാണ് വിട പറഞ്ഞ ഈ ഡോക്ടർ? പത്രങ്ങൾ വായിക്കുന്ന ശീലമുള്ളവരാണെങ്കിൽ പരസ്യങ്ങളിലും കണ്ണോടിക്കുന്നത് പതിവാക്കിയവർക്ക് ഈ പേര് എവിടെയോ കേട്ടല്ലോ എന്നു ഓർത്തെടുക്കാന് സാധിക്കും. കാരണം മലയാള പത്രങ്ങളിൽ അദ്ദേഹം തന്റെ സ്ഥാപനത്തിന്റെ പരസ്യം നൽകാൻ തുടങ്ങിയിട്ട് കാലം കൂറേയായി. ലൈംഗിക രോഗങ്ങൾ ചികിത്സിക്കുന്ന പ്രമുഖ യൂനാനി ഡോക്ടർ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഇന്നലെ അന്തരിച്ച ഡോ. എം എസ് സർക്കാർ.

തിരുവനന്തപുരത്ത് മണക്കാട് കമലേശ്വരത്തായിരുന്നു എം എസ് സർക്കാരിന്റെ ഡിസ്പെൻസറി. അതുകൊണ്ട് തലസ്ഥാനത്തെ മിക്ക ആൾക്കാർക്കും സുപരിചിതനായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സമ്പൂർണ്ണ ദാമ്പത്യരോഗം ചികിൽസയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. മലയാളത്തിലെ പത്രങ്ങളിൽ സ്ഥിരം നൽകിയിരുന്ന പരസ്യം. ഡോക്ടറുടെ ചികിൽസ തേടിയിട്ടില്ലെങ്കിലും ഭൂരിഭാഗം മലയാളിക്കും പരസ്യത്തിലൂടെ നല്ല പരിചയമുള്ള മുഖമായിരുന്നു എസ് കെ സർക്കാരിന്റേത്.

1955ലാണ് ഈ കേന്ദ്രം എം എസ് സർക്കാർ തുടങ്ങുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനമാക്കി എംഎസ് സർക്കാർ ഡിസ്പെൻസറിയെ അദ്ദേഹം മാറ്റി. ചികിൽസയിലെ വിശ്വസ്തയായിരുന്നു ഇതിന് കാരണം. രോഗികളോട് മാന്യമായ ഇടപെടലും നടത്തി. ദാമ്പത്യ രോഗമേഖലയിൽ പ്രവർത്തിച്ചിട്ടും ഈ സ്ഥാപനത്തിനെതിരെ ചെറിയ പരാതി പോലും ആരും ഉയർത്തിയില്ല. അങ്ങനെ മാന്യതയുടെ മുഖമായി ഈ സ്ഥാപനം മാറിയെന്നതും ശ്രദ്ധേയമാണ്. കൊല്ലത്തും തിരുല്ലയിലും എറണാകുളത്തും തൃശൂരിലും ശാഖകൾ തുടങ്ങി. ഷാർജയിലും സൗദി അറേബ്യയിലേക്കും സ്ഥാപനം തുടങ്ങി. അന്താരാഷ്ട്ര അവാർഡുകൾ ഉൾപ്പെടെ പലതും സർക്കാറിനെ തേടിയെത്തി.

എഴുപതുകളിലാണ് എം എസ് സർക്കാർ എന്ന് പേര് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. പത്രങ്ങളിലെല്ലാം പരസ്യങ്ങൾ നൽകിയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സാ രീതി. ലൈംഗിക ജീവിതം തൃപ്തിപ്പെടുത്താൻ യൂനാനി ചികിത്സാ രീതി പിന്തുടർന്ന അദ്ദേഹത്തിന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് ഒരു അത്ഭുതമാകുന്ന കാര്യമാണ്. ഏഴ് ഭാര്യമാരിലായി 56 കുട്ടികളാണ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നു കേൾക്കുമ്പോൾ പലർക്ുകം അത്ഭുതവമാണ്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി കുടുംമായിരുന്നു അദ്ദേഹന്റേത്.

പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി യൂനാനി വൈദ്യം വ്യാപിപ്പിച്ച ഡോക്ടർ

20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലത്താണ് പാക്കിസ്ഥാന്റെ ഭാഗമായ ജലന്ധറിൽ നിന്നാണ് ഈ കുടുബം ഉത്തർ പ്രദേശിലെത്തുന്നത്. സെയ്യിദിന്റെ ബാപ്പ അബ്ദുൾ വാഹിദ്, അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാർ, അവരിലുണ്ടായ മക്കളും അടക്കം എട്ടു പേരാണ് ഇന്ത്യയിലേക്ക് എത്തിയത്. സയ്യിദിന്റെ അപ്പപ്പൂൻ രാജാവിന്റെ വൈദ്യനായിരുന്നു. സയ്യിദ് ഒരു പാവപ്പെട്ട പെൺകുട്ടിയെ സ്‌നേഹിക്കുന്നു എന്ന് മനസ്സിലായതോടെ ആ പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള അനുവാദം സയ്യിദിന് നൽകിയില്ല. മാത്രമല്ല പെൺകുട്ടിയെ ഇയാൾ രഹസ്യമായി മാറ്റി കളയുകയും ചെയ്തു. ഇതോടെയാണ് പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് എത്തിയത്.

അറേബ്യയിൽ വേരുകളുള്ള യുനാനി വൈദ്യം ഉപജീവനമായി സ്വീകരിക്കുകയും ചെയ്തു. ആയുർവേദത്തോട് സാമ്യമുള്ള യുനാനിയെ ജനം സ്വീകരിക്കുകയും ചെയ്തു. ഉത്തർ പ്രദേശിലെ ഒരു ഗ്രാമത്തിലെ നദിയുടെ തീരത്താണ് സയ്യിദും കുടുംബവും താമസിച്ചതും വൈദ്യ ചികിത്സ നടത്തി വന്നതും. ലൈംഗിക ആസ്വാദനക്കുറവ് പരിഹരിക്കുക എന്നതായിരുന്നു സയ്യിദിന്റൈ പ്രധാന ചികിത്സാ ഏരിയ. പിന്നീട് ആണ് അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായത്. തന്റെ പേര് പ്രത്യേക മതത്തിലുള്ളവരെ മാത്രമേ ചികിത്സയ്ക്കായി തന്റെ പക്കലേക്ക് വരാൻ സഹായിക്കു എ്ന കാര്യം. ഇതോടെപേര് മാറ്റി എം. എസ് സർക്കാർ എന്ന പേര് സ്വീകരിച്ചു.

ഏഴ് ഭാര്യമാരിലായി 56 മക്കൾ!

പിന്നീട് ഉത്തർ പ്രദേശ് തനിക്ക് പറ്റിയ തട്ടകമല്ലെന്ന് മനസ്സിലാക്കിയ എം എസ് സർക്കാർ കുടുംബത്തെ ഉപേക്ഷിച്ചു നേരെ ഹൈദരാബാദിലേക്ക് പോയി. പിന്നീട് മാംഗളൂർ, മധുരൈ, ചെന്നൈ, കണ്മൂർ, എറണാകുളം ഒടുവിൽ തിരുവനന്തപുരത്തും എത്തി. ഇവിടെ ക്ലിനിക്കുകളും സ്ഥാപിച്ചു. പിന്നിട്ട വഴികളിൽ നിന്നെല്ലാം തന്നെ വിവാഹവും കഴിച്ചു. ആദ്യത്തെ പ്രണയം ഉപേക്ഷിക്കേണ്ടി വന്നതോടെ വിവാഹം എന്നത് തന്റെ ജീവിതത്തിൽ ഒരു പ്രത്യേക പ്രതിഷേധമായിട്ടാണ് ഇദ്ദേഹം കണ്ടതെന്ന് മകൻ ഡോക്ടർ എസ്. കെ സർക്കാർ പറയുന്നു. ഇതോടെ ഭാര്യമാരുടെ എണ്ണം ഏഴിലും മക്കളുടെ എണ്ണം 56ലും എത്തി.

മക്കളെല്ലാവരും ഒരു വാട്സ് അപ്പ് ഗ്രൂപ്പിന്റെ കീഴിലാണ് ഒത്തു കൂടപന്നതും സംസാരിക്കുനനതും. 56 മക്കളിൽ പലരും മരിക്കുകയും ചെയ്തു. ഇത്രയും മക്കളുള്ളതിനാൽ തന്നെ പലർക്കും തങ്ങളുടെ പങ്കാളിയെ കണ്ടെത്തുകയും ദുഷ്‌കരമായിരുന്നു. ഒരിക്കൽ ഇദ്ദേഹത്തിന്റെ മക്കളിലൊരാൾ പെണ്ണു കണ്ടതാവട്ടെ തന്റെ അച്ഛന്റെ തന്നെ മറ്റൊരു മകളെയും. എട്ടുപേരുമായി പാക്കിസ്ഥാനിൽ നിന്നും എത്തിയ ആ കുടുംബം ഇപ്പോൾ പടർന്നു പന്തലിച്ചു. സഹോദരരുടെ മക്കൾ അടക്കം ഈ കുടുംബത്തിലെ 80 ശതമാനം പേരും യുനാനി വൈദ്യർ തന്നെയാണ്. ഇപ്പോൾ പാക്കിസ്ഥാനിലുള്ള തങ്ങളുടെ വേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുടുംബം.

50 രൂപ മുടക്കി തുടങ്ങിയ പത്രപരസ്യം ക്ലിനിക്കിനെ വളർത്തി

എറണാകുളത്താണ് കേരളത്തിലെത്തിയ സർക്കാർ ആദ്യത്തെ ക്ലിനിക് തുടങ്ങിയത്. 1970 കളിലാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന് തിരുവനന്തപുരം വലിയ ഇഷ്ടമായിരുന്നെന്ന് അദ്ദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേ ഒരു ഭാര്യയായ മുംതാസ് പറയുന്നു. കിഴക്കേ കോട്ടയിലാണ് ക്ലിനിക്ക് തുടങ്ങിയത്. എന്നാൽ ആദ്യമൊക്കെ അദ്ദേഹത്തെ അംഗീകരിക്കാൻ ജനങ്ങൾ തയ്യാറായിരുന്നില്ല. ഇദ്ദേഹത്തിന് മലയാളം അറിയാതിരുന്നതും ലൈംഗിക ജീവിതത്തിലെ ബുദ്ധിമുട്ടുകൾ തുറന്ന് പറയാൻ മടിയും ഉള്ള കാലം ആയിരുന്നു അത്. അവിടെ നിന്നാണ് അദ്ദേഹം വിജയക്കൊടി പാറിച്ചത്.

അന്നത്തെ കാലത്ത് 50 രൂപ മുടക്കി പത്ര പരസ്യം ചെയ്തു. ഇതോടെ പലരും ഡോക്റെ തേടി എത്താൻ തുടങ്ങി. രോഗികളുടെ തിരക്ക് കാരണം അദ്ദേഹത്തിന് നിന്ന് തിരിയാൻ വയ്യാത്ത അവസ്ഥയായി മാറി. രോഗികൾ തങ്ങളുടെ പുറത്ത് പറയാൻ കഴിയാത്ത പല രഹസ്യങ്ങളും ഡോക്ടറോട് തുറന്ന് പറഞ്ഞു. ക്രമേണ ഡോക്റുടെ പ്രശസ്തിയും ഉയർന്നു. നിരവധി ഭാര്യമാരുമായി ജീവിച്ച ഡോക്ടറുടെ ജീവിതവും തേടി എത്തുന്ന രോഗികൾക്ക് പ്രചോദനമായി.

40 വർഷം തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്തെങ്കിലും ഇവിടെ ഒരു സുഹൃത്തിനെ പോലും ഉണ്ടാക്കാൻ സർക്കാറിന് സാധിച്ചില്ല. രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നതനുസരിച്ച് വളർന്ന് പന്തലിച്ച കുടുബത്തേയും അദ്ദേഹം കോവളത്തേക്ക് മാറ്റി പാർപ്പിച്ചു. തിരുവനന്തപുരം സിറ്റിയുടെ പകുതിയും വാങ്ങാനുള്ള കാശും കയ്യിൽ വന്നെന്നും ഭാര്യ മുംതാസ് പറയുന്നു. മധുരൈ, ബംഗളൂരു, കോയമ്പത്തൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഭാര്യമാരെല്ലാവരും. ഇവരെല്ലാം ഒരേ കൂരയ്ക്ക് കീഴിലായിരുന്നു താമസിച്ചിരുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: ദി ന്യൂസ് മിനുറ്റ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP