Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾ സെൽഫി വീഡിയോക്കായി കിണറിനടുത്തേക്ക് വന്നപ്പോൾ അവരെ ശാസിച്ചു പറഞ്ഞയച്ചു; വെള്ളം കോരൽ തുടരുന്നതിനിടെ അമ്മമ്മ കിണറ്റിലേക്ക് വീണു; ദൃശ്യങ്ങൾ കൊച്ചുമക്കളുടെ സെൽഫി വീഡിയോയിൽ പതിഞ്ഞു; സംഭവം ആലപ്പുഴയിൽ

കുട്ടികൾ സെൽഫി വീഡിയോക്കായി കിണറിനടുത്തേക്ക് വന്നപ്പോൾ അവരെ ശാസിച്ചു പറഞ്ഞയച്ചു; വെള്ളം കോരൽ തുടരുന്നതിനിടെ അമ്മമ്മ കിണറ്റിലേക്ക് വീണു; ദൃശ്യങ്ങൾ കൊച്ചുമക്കളുടെ സെൽഫി വീഡിയോയിൽ പതിഞ്ഞു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആൾമറയില്ലാത്ത കിണറ്റിൽ സ്ത്രീ വീഴുന്നതുകൊച്ചുമക്കളുടെ സെൽഫിയിൽ പതിഞ്ഞു. ആലപ്പുഴയിലുണ്ടായ ഈ സംഭവത്തിന്റെ വീഡോയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുട്ടികൾ ക്യാമറയുമായി കിണറിന് സമീപത്തായി വരുമ്പോൾ സുരക്ഷയെ കരുതി അമ്മമ്മ മാറ്റി നിർത്തുന്നത് കാണാം.

രണ്ട് ആൺകുട്ടികൾ കിണറിനടുത്ത് കളിക്കുന്നതും ഇതിൽ മൂത്ത കുട്ടി ഇതെല്ലാം വീഡിയോയിൽ പകർത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് വെള്ളം കോരുകയായിരുന്നു അമ്മമ്മ. കുട്ടികൾ കിണറിനടുത്തേക്ക് വന്നപ്പോൾ അവിടെ നിന്ന് പോകാൻ അമ്മമ്മ അവരെ ശാസിക്കുന്നതും കേൾക്കാം.

അൽപ്പസമയത്തിന് ശേഷം മൂത്ത കുട്ടി സെൽഫിയെടുക്കാൻ നോക്കുമ്പോഴായിരുന്നു അമ്മമ്മ കിണറ്റിൽ വീണത്. നിലവിളിച്ചു കൊണ്ട് അമ്മമ്മ കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറ്റിലേക്ക് വീഴുന്ന സ്ത്രീ അലറിക്കരയുകയും ഇത് കേട്ട് കുട്ടികൾ കരയുന്നതും കേൾക്കാം. മൂത്ത കുട്ടി അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് ഓടിപോവുകയും ചെയ്യുന്നത് വരെ വീഡിയോയിൽ കേൾക്കാം.

അതേസമയം സ്ത്രീ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. ഏതാനും ദിവസങ്ങളായി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP