Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിൽ മിനിമം വേതന ഉപദേശക സമിതിയുടെ അന്തിമ റിപ്പോർട്ട് 25ന്; ഈ മാസം തന്നെ ശമ്പളം പുതുക്കി വിജ്ഞാപനവും വരും; നിർദ്ദേശങ്ങൾ സമർപ്പിച്ച് ആശുപത്രി മാനേജ്‌മെന്റുകളും ജീവനക്കാരും

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണത്തിൽ മിനിമം വേതന ഉപദേശക സമിതിയുടെ അന്തിമ റിപ്പോർട്ട് 25ന്; ഈ മാസം തന്നെ ശമ്പളം പുതുക്കി വിജ്ഞാപനവും വരും; നിർദ്ദേശങ്ങൾ സമർപ്പിച്ച് ആശുപത്രി മാനേജ്‌മെന്റുകളും ജീവനക്കാരും

തിരുവനന്തപുരം: നഴ്‌സുമാരുൾപ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ ആദ്യ ഹിയറിങ്ങിൽ മുപ്പതോളം പേർ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചു. ചെയർമാൻ പി.കെ.ഗുരുദാസന്റെ അധ്യക്ഷതയിൽ നടന്ന ഹിയറിങ്ങിൽ ട്രേഡ് യൂണിയൻ പ്രതിനിധികളും വിവിധ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരും പങ്കെടുത്തു.

പ്രത്യേക ഫോറത്തിലാണ് അഭിപ്രായങ്ങൾ എഴുതിവാങ്ങിയത്. നേരത്തെ അഭിപ്രായങ്ങൾ അറിയിച്ചവരെ മാത്രമേ ഹിയറിങ്ങിനു ക്ഷണിച്ചിരുന്നുള്ളൂ. 16ന് എറണാകുളത്തും, 17നു തിരുവനന്തപുരത്തും ഹിയറിങ്ങ് നടത്തും. അതിനുശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് മിനിമം വേതന ഉപദേശക സമിതി സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സമിതി അംഗങ്ങളായ മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, ആനത്തലവട്ടം ആനന്ദൻ, സി.എസ്. സുജാത, പി. നന്ദകുമാർ, കെ. സുരേന്ദ്രൻ, എം. ഷംസുദ്ദീൻ, യു. പോക്കർ, കെ. ഗംഗാധരൻ, എം.കെ. കണ്ണൻ, ചീങ്ങന്നൂർ മനോജ്, തോമസ് ജോസഫ്, ബാബു ഉമ്മൻ, എംപി. പവിത്രൻ, ലേബർ കമ്മിഷണർ എ. അലക്‌സാണ്ടർ, സമിതി സെക്രട്ടറി ടി.വി. രാജേന്ദ്രൻ, ജില്ലാ ലേബർ ഓഫീസർ കെ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

31ന് അകം ശമ്പളം പുതുക്കി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നഴ്‌സുമാരുടെ സംഘടനകൾക്കു നൽകിയ ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP